മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷന്‍ ആണ് തട്ടിയത്. അബ്ദുള്ള മരിച്ചത് 2019 ഡിസംബര്‍ 17 ന്. 2020 സെപ്റ്റംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിയതായിട്ടുള്ള വിവരാവകാശ രേഖ പുറത്തു വന്നു. 2019 ഒക്ടോബര്‍ മുതല്‍
മദ്രസ അധ്യാപകൻ റിയാസ് മൗലവി വധം, മൂന്ന് പ്രതികളെയും വെറുതെവിട്ടു. മൂന്ന് പ്രതികളും ആർഎസ്എസ് പ്രവർത്തകരായിരുന്നു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ആർഎസ്എസ് പ്രവർത്തകർ വീട്ടിലെത്തി കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രതികളുടെ പങ്ക് തെളിയിക്കാൻ സാധിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. 2017 മാർച്ച് 20 നാണ് സംഭവം നടന്നത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്
മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ നഷ്ടമായ പണം തിരികെകിട്ടാന്‍ മലപ്പുറം എടവണ്ണയില്‍ ഇടപാടുകാർ ബന്ദിയാക്കിയ യുവാവിനെ പോലീസ് മോചിപ്പിച്ചു. സംഭവത്തില്‍ ഇടപാടുകാരായ അഞ്ചു പേര്‍ അറസ്റ്റിലായി. ഓണ്‍ലൈന്‍ ട്രേഡിംഗ് ഇടനിലക്കാരനായ യുവാവിനെ ബന്ധിയാക്കി ബന്ധുക്കളില്‍ നിന്നും പണം മേടിച്ചെടുക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. മലപ്പുറം കാളികാവ് സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍
കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഅ്ദനിക്ക് വ്യാഴാഴ്ച പുലർച്ചെ മുതൽ വെൻ്റിലേറ്റർ സഹായം നൽകുന്നുണ്ട്. വൃക്ക രോഗത്തെ തുടർന്ന് ഫെബ്രുവരി 20-നാണ് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം കടുത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെൻ്റിലേറ്റർ സഹായം നൽകുകയായിരുന്നു.
തലശ്ശേരിയിൽ ഒഴിഞ്ഞുകിടന്നൊരു വീടും അതിന്‍റെ ചുറ്റുമതിലും രാഷ്ട്രീയ തർക്കത്തെ തുടർന്ന് പൊലീസ് കാവലിൽ. മഞ്ഞോടിയിലെ പൂട്ടിയിട്ട വീടാണ് എൽഡിഎഫ്, എൻഡിഎ മുന്നണികൾ തർക്കത്തിലാകാൻ കാരണം. വീട് എൽഡിഎഫിന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കാൻ ഉടമ അനുവാദം നൽകിയിരുന്നു. ചുറ്റുമതിലാകട്ടെ ബിജെപിക്ക് ചുവരെഴുതാനും വാക്കാൽ അനുമതി നൽകി. ഇടതുമുന്നണി ഓഫീസ് തുറക്കും മുമ്പ് വടകര സ്ഥാനാർഥി
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്. ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരിക്കാനായില്ല. ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചു. 19 പന്ത് ബാക്കി നിൽക്കേയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 183 റൺസ് വിജയലക്ഷ്യം മറികടന്നത് . ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അർദ്ധ സെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യരാണ് കെകെആറിന്റെ വിജയശിൽപി.
മേപ്പാടി: റിസോര്‍ട്ടിലെത്തിയ ഡല്‍ഹി സ്വദേശിയോട് ചങ്ങാത്തം കൂടി മൊബൈല്‍ ഫോണും പഴ്‌സും കവര്‍ന്നതിന് പിടിയിലായ നാഗരാജ് മോഷണം ‘പ്രഫഷനാ’ക്കിയ ആളെന്ന് പോലീസ്. ഒരിക്കല്‍ കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിക്കപ്പെട്ട് ജയില്‍വാസമനുഭവിച്ചിട്ടും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും ‘തൊഴിലി’നിറങ്ങുകയായിരുന്നു. കേരളത്തിന് അകത്തും പുറത്തും
തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ്; റഷ്യയിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചു വരവ് അനിശ്ചിതത്വത്തിൽ.
തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽപെട്ട് റഷ്യയിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചു വരവ് അനിശ്ചിതത്വത്തിൽ. യാത്രാ രേഖകൾ കൈയിൽ ഇല്ലാത്തതിനാൽ, മടക്കം വൈകുമെന്നാണ് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചത്. റഷ്യൻ യുദ്ധ മുഖത്ത് പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ, പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരെ ഉടൻ നാട്ടിലെത്തിക്കുമെന്ന ആശ്വാസ
കണ്ണൂര്‍: പയ്യാമ്പലത്തെ സിപിഐഎം നേതാക്കളുടെ സ്മൃതികൂടീരത്തില്‍ രാസലായനി ഒഴിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പയ്യാമ്പലത്ത് അലഞ്ഞുതിരിഞ്ഞ് കുപ്പിപെറുക്കുന്ന ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്യുകയാണ്. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ചടയന്‍ ഗോവിന്ദന്‍,