കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. തീരദേശ മേഖല ഉൾപ്പെടുന്ന തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല, ചിറയിൻകീഴ് തഹസിൽദാർമാർ ഇക്കാര്യത്തിൽ ജാഗ്രത
ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് ആദ്യ ജയം. 20 റൺസിനാണ് ഡൽഹിയുടെ ജയം. 192 റൺസ് വിജലയക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടാനേ സാധിച്ചുള്ളൂ. 30 പന്തിൽ 45 റൺസ് നേടിയ അജിങ്ക്യ രഹാനെയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ധോണി 16 പന്തിൽ പുറത്താവാതെ 37 റൺസ് നേടി. മോശം തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. ആദ്യ ഓവറിലെ അവസാന
തൃശൂർ കുന്നംകുളം കേച്ചേരി പറപ്പൂക്കാവിൽ പാപ്പാനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. തിരുവല്ല കവിയൂർ സ്വദേശി തുമ്പുങ്കൽ മലയിൽ അയ്യപ്പദാസ് ആണ് കസ്റ്റഡിയിലായത്. മച്ചാട് ജയറാം എന്ന ആനയുടെ പാപ്പാനാണ് ഇയാൾ. ചിറക്കാട് അയ്യപ്പൻ എന്ന ആനയുടെ പാപ്പാൻ കോട്ടയം സ്വദേശി 34 വയസ്സുള്ള ബിജിക്കാണ് പരുക്കേറ്റത്.
പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ അവശ്യമരുന്നുകളുടെ വില വർധിക്കുന്നു. ഏപ്രില്‍ 1 മുതല്‍ വിലവർധന പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെയൊക്കെ വില വർധിക്കും. അമോക്‌സിസില്ലിന്‍,
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇന്ന് വെകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. സിംനയുടെ പിതാവ് ജനറൽ
ഇടുക്കി കരിമ്പനിൽ യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു. കുട്ടപ്പൻ സിറ്റി സ്വദേശി ഷെറിനാണ് വെട്ടേറ്റത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമണത്തിന് കാരണം. അയൽവാസി സണ്ണിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ആക്രമണം. കഴിഞ്ഞ ഒരു വർഷമായി സണ്ണിയും ഷെറിന്റെ കുടുംബവും തമ്മിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിന്നിരുന്നു.
കോട്ടയം തിരുവാതുക്കലിൽ വീട്ടുമുറ്റത്ത് നിന്ന് 47 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി. വനം വകുപ്പിൻ്റെ സ്നേക്ക് റസ്ക്യൂ ടീമാണ് ഒരു വലിയ മൂർഖനെയും കുഞ്ഞുങ്ങളെയും പിടിച്ചത്. തിരുവാതുക്കൽ തന്നെ സ്‌കൂട്ടറിൽ കയറിയ മൂർഖനെയും വനംവകുപ്പ് പിടിച്ചു . ഏതാനം വർഷങ്ങൾക്കിടയിൽ നടക്കുന്ന വനം വകുപ്പിൻ്റെ റെക്കോർഡ് പാമ്പ് പിടുത്തമാണ് ഇത്. കോട്ടയം വേളൂർ സ്വദേശി രാധാകൃഷൻ നായരുടെ വീട്ടുമുറ്റത്ത് ഇന്ന്
ആലപ്പുഴയിൽ കടലാക്രമണം. പുറക്കാട്, വളഞ്ഞ വഴി, ചേർത്തല പള്ളിത്തോട് എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം. പള്ളിത്തോട് വീടുകളിൽ കടൽവെള്ളം കയറി. വളഞ്ഞവഴിയിൽ 10 വീടുകൾ ഭീഷണിയിലാണ്. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്. നേരത്തെ, ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞിരുന്നു. തീരത്ത് നിന്ന് 25 മീററോളമാണ് ഇന്ന് രാവിലെ ഉൾവലിഞ്ഞത്. 100 മീറ്റർ പ്രദേശത്ത് ചെളിത്തട്ട്
മെക്സിക്കോ: എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാരോപിച്ച് മെക്സിക്കോയിൽ ജനക്കൂട്ടം ഒരു സ്ത്രീയെ അടിച്ച് കൊന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് നേരെയും ആക്രമണം ഉണ്ടായെങ്കിലും ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. മെക്സിക്കോയിലെ ടാക്സോയിലാണ് ആൾക്കൂട്ടം
പത്തനംതിട്ട: പാട്ടാഴിമുക്കില്‍ കാര്‍ ലോറിയിലിടിച്ച് അധ്യാപികകയും യുവാവും മരണപ്പെട്ട സംഭവത്തില്‍ അപകടം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. കാര്‍ മനപൂര്‍വം ലോറിയിയലേക്ക് ഇടിച്ചു കയറ്റിയതാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കെ പി റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍