Home Articles posted by Editor (Page 633)
Kerala News

കൊച്ചിയിൽ വളർത്തുനായ കുരച്ചതിന് ഇതരസംസ്ഥാനക്കാരായ നാലംഗ സംഘം മർദ്ദിച്ച സംഭവം; ജഡ്ജിയുടെ ഡ്രൈവർ മരിച്ചു.

വളർത്തുനായ കുരച്ചതിൻ്റെ പേരിൽ നാലംഗ സംഘം മർദ്ദിച്ച യുവാവ് മരിച്ചു. കൊച്ചിയിൽ ഇതരസംസ്ഥാനക്കാരായ നാലംഗ സംഘത്തിൻ്റെ മർദനത്തിനിരയായി ചികിൽസയിലായിരുന്ന വിനോദ് ആണ് മരിച്ചത്. വീട്ടുമുറ്റത്തുനിന്ന പട്ടി കുരച്ചതിൻ്റെ പേരിലാണ് നാലംഗ സംഘം ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായിരുന്ന വിനോദിനെ ആക്രമിച്ചത്. പ്രതികൾ
Kerala News

രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി; ശബ്ദരേഖ പുറത്ത്

കാളികാവിലെ രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവം. കൊല നടത്തിയത് ക്രൂരമായെന്നു വെളിവാക്കുന്ന ടെലിഫോൺ സംഭാഷണം പുറത്ത്. പ്രതി മുഹമ്മദ്‌ ഫായിസിന്റെ സഹോദരീ ഭർത്താവ് അൻസാറും അയൽവാസിയും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്. നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഈ കാര്യങ്ങൾ ഫായിസിന്റെ അമ്മയ്ക്കും അറിയാമെന്നുമാണ് ഓഡിയോ. കൊലപാതകം നടന്ന ദിവസം ഫായിസിൻ്റെ അളിയനും അയൽ
Kerala News

ഹരിപ്പാട്: ജിംനേഷ്യത്തില്‍ പരിശീലനത്തിന് എത്തിയ സ്ത്രീകളില്‍ നിന്നും പണം തട്ടിയ കേസില്‍ ജിം ഉടമ പിടിയില്‍.

ഹരിപ്പാട്: ജിംനേഷ്യത്തില്‍ പരിശീലനത്തിന് എത്തിയ സ്ത്രീകളില്‍ നിന്നും പണം തട്ടിയ കേസില്‍ ജിം ഉടമ പിടിയില്‍. ഹരിപ്പാട് ടൗണ്‍ ഹാള്‍ ജംഗ്ഷന്‍ വടക്കുവശം ഫിറ്റ്‌നസ് സെന്റര്‍ നടത്തി വരുന്ന ജിപ്‌സണ്‍ ജോയ്ക്ക് (35) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.  പരിശീലനത്തിനായി സ്ഥാപനത്തില്‍ വന്ന സ്ത്രീകളോട് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പണം തന്ന് സഹായിക്കണമെന്നും പ്രതി പറഞ്ഞു.
Kerala News

വേങ്ങര കച്ചേരിപ്പടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: വേങ്ങര കച്ചേരിപ്പടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ സ്വദേശി ഹിബ തസ്‌നി എന്ന 23 കാരിയാണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
Kerala News

‘മദ്യവില കൂട്ടേണ്ടി വരും, ‘ഗ്യാലനേജ് ഫീസി’ൽ മന്ത്രിക്ക് എംഡിയുടെ കത്ത്

തിരുവനന്തപുരം : ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്ക്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്ക്കോ എംഡിയുടെ കത്ത്. എക്സൈസ് മന്ത്രിക്കാണ് ബെവ്ക്കോ കത്ത് നൽകിയത്. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യലനേറജ് ബജറ്റിൽ ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ ബെവ്ക്കോക്ക് പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില
Kerala News

കോട്ടയം: പതിനെട്ട് വ‍ർഷം മുമ്പ് നവജാത ശിശുവിനെ കൊന്ന കേസ്; കുട്ടിയുടെ അമ്മ ഒടുവിൽ പിടിയിലായി.‌

കോട്ടയം: പതിനെട്ട് വ‍ർഷം മുമ്പ് നവജാത ശിശുവിനെ കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞുന്ന കുട്ടിയുടെ അമ്മ ഒടുവിൽ പിടിയിലായി.‌ പൊൻകുന്നത്താണ് 2004 ൽ ക്രൂരമായ കൊലപാതകം നടന്നത്. ചിറക്കടവ് സ്വദേശിയായ വയലിപറമ്പിൽ വീട്ടിൽ ഓമനയെയാണ് പൊലീസ് പിടികൂടിയത്. ഓമന തന്‍റെ ‌നവജാത ശിശുവിനെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി ഒഴിഞ്ഞ പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു. കൊലപാതകം
Kerala News

രാത്രിയിലും കടലാക്രമണം, സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം; വൻ നാശനഷ്ടം; ശക്തമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കലാക്രമണം. തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം. കൊല്ലം മുണ്ടയ്ക്കൽ തീരത്ത് രാത്രിയിലും കടലാക്രമണം ഉണ്ടായി. കടലാക്രമണം ഉണ്ടായത് മുണ്ടക്കൽ മുതൽ താന്നി വരെയുള്ള മേഖലയിലാണ്. പൊഴിയൂരിൽ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. തലസ്ഥാനത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ,
Kerala News

പത്തനംതിട്ടയിൽ വീടിന് മുന്നിൽ ശബ്ദം കേട്ട് പുറത്ത് ഇറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

കേരളത്തിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ബിജുവിന്റെ ഭാര്യയും നാട്ടുകാരും നോക്കിനിൽക്കേയാണ്
Kerala News

സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ന് കേരളത്തിന് നിർണായകം

സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ന് കേരളത്തിന് നിർണായകം.അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിടുക. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം ധന
Kerala News Top News

ബജറ്റിലെ നികുതി-ഫീസ് വർധനവ് ഇന്ന് പ്രാബല്യത്തിലാകും, കേരളത്തിൽ അറിഞ്ഞിരിക്കേണ്ട സുപ്രധാന മാറ്റങ്ങള്‍

തിരുവനന്തപുരം: പ്രതിസന്ധിക്കിടയിലും സംസ്ഥാന സർക്കാർ പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുകയാണ്. മുൻവർഷത്തെ പോലെ ഭാരം ജനങ്ങളിലേക്ക് അധികം എത്തില്ലെങ്കിലും വരുമാന വർദ്ധനക്ക് സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി – ഫീസ് വര്‍ധനകള്‍ ഇന്ന് നിലവിൽ വരും. പെട്രോളിനും ഡീസലിനും തുടങ്ങി മദ്യത്തിന് വരെ വിലക്കയറ്റമായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷമെങ്കിൽ ഇത്തവണ അത്രക്കങ്ങ് ഏശില്ല.