Home Articles posted by Editor (Page 631)
Kerala News

മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ

മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്. മാർച്ച് 31 അവസാനിച്ചപ്പോൾ
Kerala News

‘വീടിന് ഭീഷണിയായ മരങ്ങൾ മുറിക്കുന്നതിനായി നൽകിയ അപേക്ഷയുടെ മറവിൽ മറ്റുമരങ്ങളും മുറിച്ച് കടത്തി’

വയനാട് സുഗന്ധഗിരിയിൽ അനധികൃത മരം മുറിക്ക് ഒത്താശ ചെയ്തിരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് പ്രദേശവാസികൾ. വീടിന് ഭീഷണിയായ മരങ്ങൾ മുറിക്കുന്നതിനായി നൽകിയ അപേക്ഷയുടെ മറവിലാണ് മറ്റുമരങ്ങളും മുറിച്ച് കടത്തിയത്. വനംവകുപ്പുദ്യോഗസ്ഥരുടെ കാവലിലാണ് അനധികൃത മരം മുറി നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. സുഗന്ധഗിരിയിലെ ഊട്ടുപാറയിൽ ജോസഫിൻറെ സ്ഥലമാണിത്. വീടിനടുത്തുള്ള മരം കടപുഴകി വീണ്
Kerala News

കരുവന്നൂർ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും; സുരേഷ് ഗോപി

കരുവന്നൂർ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നതിൽ സംശയം വേണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇ ഡി യുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്ട്രേഷൻ തലത്തിലുള്ള നടപടിയെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് ഇഡി ഉടൻ നോട്ടീസ് നല്‍കും. നിലവില്‍
Kerala News Sports

അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചന്റെ സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന്

അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചൻ്റെ സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലും പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം ചേന്ദമംഗലം പാലിയം തറവാട്ടിൽ എത്തിക്കും. അതിനു ശേഷമാവും സംസ്കാരം. തൃപ്പൂണിത്തുറയിൽ മകനൊപ്പം താമസിച്ചു വരവേ ഇന്നലെ രാത്രിയാണ് പി.രവിയച്ചൻ മരിച്ചത്. 96 വയസായിരുന്നു. കേരളം ആദ്യമായി രഞ്ജി ട്രോഫി
Kerala News

മലപ്പുറം ആലങ്കോട് മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു.

മലപ്പുറം ആലങ്കോട് മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തത്. പെൻഷന് വിതരണ ചുമതല ഉണ്ടായിരുന്ന ചങ്ങരംകുളം ബാങ്ക് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. 2019 ഡിസംബറിൽ മരിച്ച പെരിഞ്ചിരിയിൽ
Kerala News Top News

സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത. ഉയര്‍ന്ന തിരമാലകളെ കരുതിയിരിക്കണമെന്നും തീരദേശത്ത് ജാഗ്രത പുലര്‍ത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കരകയറി വന്ന കടൽ തിരുവനന്തപുരത്തെ തീരദേശത്ത് കനത്ത നാശനഷ്ടമാണ് കഴിഞ്ഞ ദിവസം ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി തീരദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കേരളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ
Kerala News

സംസ്ഥാനത്ത് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട്. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില ഉയരും. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ,
Kerala News

സുപ്രിംകോടതി സമൻസ് സ്വീകരിക്കാതെ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾ.

സുപ്രിംകോടതി സമൻസ് സ്വീകരിക്കാതെ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾ. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സമൻസ് പ്രതികൾ കൈപ്പറ്റാതെ മടക്കിയത്. ഇഡിയുടെ ഹർജിയിൽ സുപ്രിംകോടതി തോമസ് ഡാനിയലിനും ആനിയമ്മ കോശിക്കും നോട്ടീസ് അയച്ചിരുന്നു. ഒന്നും
Kerala News

സംസ്ഥാനത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ; നിലപാട് കടുപ്പിച്ച് കേന്ദ്രം

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലെ സുപ്രിം കോടതി തീരുമാനത്തിന് പിന്നിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 23000 കോടി രൂപ കുറവാണ് ഇത്തവണ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുക. വിഷയം കോടതി വിട്ടുവീഴ്ച്ച വേണ്ട എന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാനത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ. 10,722 കോടി കടുമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താന്‍
Kerala News

വയനാട്ടിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്  ആശുപത്രി ജീവനക്കാരെ മര്‍ദിച്ച് അച്ഛനും മകനും, അറസ്റ്റില്‍

മാനന്തവാടി: വയനാട്ടിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ രണ്ട് പേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിയൂര്‍കാവ് ആറാട്ടുതറ സ്വദേശികളായ സ്‌നേഹഭവന്‍ രഞ്ജിത്ത്(45), മകന്‍ ആദിത്ത് (20)എന്നിവരാണ് ജീവനക്കാരെ ആക്രമിച്ചത്.  കാലിന് പരിക്കേറ്റത് ചികിത്സിക്കാനെത്തിയതായിരുന്നു