ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിന് രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഇത് മൂന്നാം തോൽവിയാണ്. ലക്‌നൗ സൂപ്പർ ജയന്റ്സിനോട് 28 റൺസിനാണ് ആർസിബി തോറ്റത്. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 153 റൺസിന് ഓൾ ഔട്ടായി. നാല് ഓവറിൽ വെറും 14 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് എടുത്ത മായങ്ക്
കോതമംഗലത്ത് മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. വടാട്ടുപാറ റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് വടാട്ടുപാറ പലവൻപടിയിലാണ് സംഭവം. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലിൽ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ കെ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. പ്രതിയായ അഥിതി തൊഴിലാളി പാലക്കാട് നിന്നും പിടിയിലായി.
ആകാശ് എജുക്കേഷൻ ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ ടെസ്റ്റ് IACST (ഇൻസ്റ്റന്റ് അഡ്മിഷൻ കം സ്കോളർഷിപ്പ് ടെസ്റ്റ് )Launching ഏരിയ ബിസിനസ് ഹെഡ് അരുൺ വിശ്വനാഥ്, ബ്രാഞ്ച് ഹെഡ് പ്രജിൻ ഐ പി, അസിസ്റ്റന്റ് ഡിറക്ടർ അക്കാഡമിക് ആനന്ദ് കുമാർ കുഷ്വാ എന്നിവർ ചേർന്ന് പട്ടത്തുള്ള ആകാശിന്റെ ഓഫീസിൽ വച്ച് നിർവഹിച്ചു. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഐഎസിഎസ് ടി പരീക്ഷ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള തീയതികളിൽ
‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപർണ ‘മനോഹരം’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മനോഹരത്തിൽ ദീപക് പറമ്പോലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലർവാടി ആർട്ട്‌സ് ക്ലബെന്ന ചിത്രത്തിലൂടെയാണ് ദീപക് അഭിനയരംഗത്തെത്തുന്നത്. പിന്നീട് തട്ടത്തിൻ മറയത്ത്, തിര, കുഞ്ഞിരാമായണം, കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്‌സ് എന്നിങ്ങനെ നിരവധി ചിത്രത്തിൽ അഭിനയിച്ചു.
പെരുമാറ്റ ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിഎ മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം. ക്രിമിനൽ കുറ്റം ഉൾപ്പെടെ ചുമത്തി എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് എതിരെയും നടപടി എടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. മന്ത്രി
അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപിക ആര്യ എന്നിവരാണ് മരിച്ചത്. ദേവിയും നവീനും കോട്ടയം സ്വദേശികളാണ്. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയാണ്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന്
ഇലക്ടറൽ ബോണ്ട് എന്ന പേരിൽ വൻ അഴിമതിക്കാണ് ബിജെപി തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇലക്ടറൽ ബോണ്ടിൽ കോൺഗ്രസുമുണ്ട്. ഇലക്ടറൽ ബോണ്ടിൽ കൃത്യമായ നിലപാട് എടുത്തത് കമ്മ്യൂണിസ്റ്റു പാർട്ടികൾ. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് എവിടെ നിന്ന് കിട്ടിയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കേന്ദ്ര സർക്കാരിന് ഇത് പുറത്തു വരരുതെന്ന് താൽപ്പര്യമുണ്ട്. ആളുകളെ ഭീഷണിപ്പെടുത്തി
കാസര്‍കോട്: ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. ബിഹാര്‍ സ്വദേശിയായ റൂബി പട്ടേൽ, സര്‍വകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് രാവിലെയാണ് റൂബി പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസിയു വിനകത്ത് യുവതി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന് ഒരു വര്‍ഷമായി തന്നെ വേട്ടയാടുകയാണെന്ന് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിത. സ്ഥലം മാറ്റിയ നടപടിക്കെതിരെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇന്നലെയാണ് കോടതി വിധിയനുസരിച്ച് തിരികെ ജോലിയില്‍