കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആര്യയെയും ദേവിയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതെന്നാണ് സംശയം. മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയ ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്തം കട്ടപിടിക്കാതിരിക്കാനുള്ള
തൃശൂർ വെങ്കിടങ്ങിൽ വാക്കുതർക്കത്തെ തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിവച്ചു. അസം സ്വദേശി അനിമുൾ ഇസ്‌ലാമിനെ വെടിവച്ചത് തൊയകാവ് സ്വദേശി രാജേഷ്. ഇതര സംസ്ഥാന തൊഴിലാളിയുടെ വയറിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. തൊയകാവ് കോടമുക്കിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ രാജേഷിനായി അന്വേഷണം ആരംഭിച്ച് പൊലീസ്.
ഇടുക്കി: സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസില്‍ വാഗമണ്‍ സ്വദേശിയായ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. വാഗമണ്‍ പശുപ്പാറ പുതുവീട്ടില്‍ മനു (19) ആണ് കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട കഞ്ഞിക്കുഴി
തൃശ്ശൂർ: തൃശ്ശൂരിൽ കരുവന്നൂര്‍ പുത്തന്‍തോട് വച്ച് സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. തൃശ്ശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുകയായിരുന്ന ശാസ്ത എന്ന ബസിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ മുറ്റിച്ചൂര്‍ വീട്ടില്‍ പവിത്രന്‍ എന്ന 68 വയസ്സുക്കാരനാണ് സംഭവത്തിൽ പരിക്കേറ്റത്. ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള
ഇടുക്കി: മൂന്നാർ തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവയുടെ ആക്രമണം. കടുകുമുടി ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. കന്തസ്വാമി എന്ന ആളുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കടുവ പശുവിനെ ആക്രമിക്കുന്നത് നാട്ടുകാർ നേരിൽ കണ്ടിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ ബഹളം വച്ചതോടെ കടുവ ഓടിപ്പോയി.
ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചയോടെ ഡൽഹിയിലെത്തിയ പ്രിൻസ് ഇന്നലെ അർധരാത്രിയോടെ തിരുവനന്തപുരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശരീരിക ബുദ്ധിമുട്ടുണ്ടെന്നും പ്രിൻസ് പറഞ്ഞു. അഞ്ചുതെങ്ങ് സ്വദേശിയാണ് പ്രിൻസ്. ഇന്ത്യൻ എംബസി താൽക്കാലിക യാത്രാരേഖ
അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് തുടരന്വേഷണം. മൂന്നു പേരുടെയും കോൾ ലിസ്റ്റ് പരിശോധിക്കും. കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപിക ആര്യ എന്നിവരെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
തൃശൂരിൽ ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്‌ഐആറിന്റെ പകർപ്പ്. വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് പ്രതി രജനീകാന്ത് തള്ളിയിട്ടതെന്ന് എഫ്‌ഐആർ. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എഫ്‌ഐആർ. എറണാകുളത്ത് നിന്നാണ് പ്രതി രജനീകാന്ത് ട്രെയിനിൽ
സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഉയർന്ന താപനില തുടരാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. 11 ജില്ലകളിൽ
തൃശ്ശൂര്‍: തളിക്കുളം ഹാഷ്മി നഗറില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍ (85), ഭാര്യ ഫാത്തിമ ബീവി (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാവിലെ മുതല്‍ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വൈകീട്ട് വീടിന്റെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.