ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വമ്പൻ ജയം. 106 റൺസിനാണ് കൊൽക്കത്ത ഡൽഹിയെ വീഴ്ത്തിയത്. 273 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 17.2 ഓവറിൽ 166 റൺസിന് ഓൾ ഔട്ടായി. 55 റൺസ് നേടിയ ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി വൈഭവ് അറോറയും വരുൺ
നെടുമുടി ഹോം ഹോംസ്റ്റേയിലെ കൊലപാതകത്തിൽ പ്രതി എന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയിൽ. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇതര സംസ്ഥാന തൊഴിലാളി സഹാ അലി പിടിയിലായത്. ഇയാളെ ഇയാളെ അമ്പലപ്പുഴ ഡിവൈഎസ്പി ഓഫീസിലേക്ക് എത്തിക്കുകയാണ്. സഹാ അലിക്കായി പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സഹ അലിയാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവമായി ബന്ധപ്പെട്ട്
മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരുക്കേറ്റു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ അക്ഷയ് (21) ആണ് മരണപ്പെട്ടത്. മൂർക്കനാട് ആലുംപറമ്പിൽ വച്ചാണ് സംഭവം. മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. ആക്രമണത്തിൽ 6
തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ സ്കൂട്ടറില്‍ ടിപ്പറിടിച്ച് ഒരാൾ മരിച്ചു. കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ഇന്നേ ദിവസം സംഭവിക്കുന്ന രണ്ടാമത്തെ ടിപ്പർ അപകടമാണിത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചിരുന്നു. കോതമംഗലം കറുകടം സ്വദേശി എൽദോസും മകൾ ബ്ലെസി (24)യുമാണ്
ആലപ്പുഴ നെടുമുടി വൈശ്യംഭാഗത്ത് ഹോംസ്റ്റേയിൽ 45കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അയനാസ് എന്ന ഹോംസ്റ്റേയിലെ ജീവനക്കാരി ആസം സ്വദേശിനി ഹസീറ കൗദുമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ മുതൽ ഹസീറയേ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് ഹോംസ്റ്റേക്ക് പിന്നിൽ ഹസീറ താമസിക്കുന്ന ഷെഡിന് സമീപത്തെ വാട്ടർടാങ്കിനടുത്ത് മൃതദേഹം
ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് കോടതിയില്‍ വച്ച് മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം നീക്കാനാവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലാണ് സംഭവം. യുവതിയുടെ പരാതിയിൽ കരൗലി ജില്ലയിലെ മജിസ്‌ട്രേറ്റിനെതിരെയാണ് കേസെടുത്തത്. മാർച്ച് 19നാണ് യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ മുറിവുകള്‍ കാണിക്കുന്നതിനായി വസ്ത്രം മാറ്റാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടുവെന്ന് യുവതി
ജയ്പൂർ: രാജസ്ഥാനിൽ വ്യാപാര മേളയിൽ പങ്കെടുക്കാനെത്തിയ യുവാവിന്‍റെ മുഖത്ത് ഇരുമ്പ് കമ്പികൊണ്ട് അടിച്ച് സെക്യൂരിറ്റി ചുമതയുള്ള ബൗൺസർ. ആക്രമണത്തിൽ യുവാവിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. ശ്രീ ഗംഗാനഗറിലെ വ്യാപാര മേളയിൽ പങ്കെടുക്കാനെത്തിയ ഗുൽഷൻ വാധ്വ എന്ന വ്യാപാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദാരുണമായ ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ വ്യാപാരി
എംസി റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ വാഹനം അപകടം. ടിപ്പർ കയറിയിറങ്ങി ബൈക്ക് യാത്രക്കാർ മരിച്ചു. കോതമംഗലം കറുകടം സ്വദേശി എൽദോസ് ഇദ്ദേഹത്തിന്റെ മകൾ ബ്ലസ്സി എന്നിവരാണ് മരണമടഞ്ഞത്. എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. താന്നിപ്പുഴ പള്ളിക്ക് മുൻവശത്താണ് സംഭവം. ബൈക്കിന്റെ പിന്നിലാണ് ടിപ്പർ ഇടിച്ചത്. ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങൾ നിന്നത്. നഴ്‌സിംഗ്
മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം. 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു. ശരീരഭാരം അതിവേഗം കുറയുന്നതിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചതായി ആംആദ്മി പാർട്ടി അറിയിച്ചു. നിലവിൽ തിഹാർ ജയിലിലാണ് അരവിന്ദ് കെജ്‌രിവാൾ കഴിയുന്നത്. മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇഡി