Home Articles posted by Editor (Page 626)
Kerala News

കോട്ടയം: കൈക്കൂലിക്ക് പല തന്ത്രങ്ങൾ പയറ്റിയ വില്ലേജ് ഓഫീസര്‍ പിടിയിലായി

കോട്ടയം: കൈക്കൂലിക്ക് പല തന്ത്രങ്ങൾ പയറ്റിയ വില്ലേജ് ഓഫീസര്‍ പിടിയിലായി. കോട്ടയം ഞീഴൂർ വില്ലേജ് ഓഫീസർ ജോർജ്ജ് ജോണാണ് പിടിയിലായത്. 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ  വിജിലൻസാണ് ജോര്‍ജ്ജ് ജോണിനെ കൈയ്യോടെ പിടികൂടിയത്. വില്ലേജ് ഓഫീസിൽ വൈദ്യുതി ചാർജ് അടയ്ക്കാൻ കാശില്ലെന്ന് പറഞ്ഞായിരുന്നു കൈക്കൂലി
India News Sports

ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ പഞ്ചാബ് കിംഗിസിന് അവിശ്വസനീയ ജയം.

ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ പഞ്ചാബ് കിംഗിസിന് അവിശ്വസനീയ ജയം. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ മറികടന്ന പഞ്ചാബ് ശരിക്കും ആരാധകര്‍ക്ക് ആവേശജയമാണ് സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷയറ്റ് നിന്ന പഞ്ചാബിന് ശശാങ്ക് സിംഗിന്റെ കൗണ്ടര്‍ പഞ്ചാണ് മുതല്‍ക്കൂട്ടായത്. അശുതോഷിന്റെ ഗംഭീര ഇന്നിംഗ്‌സും പഞ്ചാബിന് കരുത്തേകി. പഞ്ചാബിന്റെ സീസണിലെ
Kerala News

ചാലക്കുടിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദിച്ചതായി പരാതി

ചാലക്കുടിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദിച്ചതായി പരാതി. ടിക്കറ്റ് നിരക്കിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കൊരട്ടിയില്‍ നിന്നും ചാലക്കുടിയിലേക്ക് പോകുന്ന ബസിലാണ് സംഘര്‍ഷമുണ്ടായത്. നാലുകെട്ടിലാണ് സംഭവമുണ്ടായത്. 13 രൂപയായിരുന്നു യാത്ര ചെയ്യുന്ന ദൂരം കണക്കാക്കുമ്പോള്‍ യാത്രക്കാരന്‍ നല്‍കേണ്ട തുക. എന്നാല്‍ തന്റെ കൈയില്‍
Kerala News

തിരുവനന്തപുരം:  സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ എത്തിയപ്പോൾ കാഴ്ച പരിശോധനയില്ലെന്ന്; മറ്റിടത്തേക്ക് വിട്ടു, കാരണം പറയാൻ നിര്‍ദേശം

തിരുവനന്തപുരം: കാഴ്ച പരിശോധിക്കാനായി ആധുനിക സൗകര്യങ്ങളെല്ലാമുള്ള  സർക്കാർ കണ്ണാശുപത്രിയിലെത്തിയ മുൻ സർക്കാർ ഉദ്യോഗസ്ഥനെ യാതൊരു സൗകര്യങ്ങളുമില്ലാത്ത മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ
India News

വിവാഹേതര ബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഹൈടെൻഷൻ വൈദ്യുതി തൂണിൽക്കയറി യുവതിയുടെ ഭീഷണി.

ലഖ്നൗ: വിവാഹേതര ബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഹൈടെൻഷൻ വൈദ്യുതി തൂണിൽക്കയറി യുവതിയുടെ ഭീഷണി. ഉത്തർപ്രദേശിലാണ് സംഭവം. യുവതി വൈദ്യുതി പോസ്റ്റിൽ കയറി ഭീഷണിമുഴക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. ഗോരഖ്പൂരിലെ പിപ്രായിച്ചിലാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ 34കാരിയാണ് തൻ്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ഭർത്താവ് അറിഞ്ഞതിനെ തുടർന്ന് വൈദ്യുത തൂണിൽ കയറിയത്. അയൽ
Kerala News

കോഴിക്കോട് ബാലവിവാഹം നടന്നതായി പൊലീസ് കണ്ടെത്തല്‍

കോഴിക്കോട് ബാലവിവാഹം നടന്നതായി പൊലീസ് കണ്ടെത്തല്‍. 15 വയസുള്ള തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന . ഇരുപത്തിയെട്ടുകാരനായ യുവാവും പെണ്‍കുട്ടിയുമാണ് ബാലവിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തിയത്. ബാലവിവാഹം
India News

കര്‍ണാടകയിലെ ലച്ചായന്‍ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ ജീവിതത്തിലേക്ക്.

കര്‍ണാടകയിലെ ലച്ചായന്‍ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ ജീവിതത്തിലേക്ക്. 15-20 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരികെ ജീവിതത്തിലെത്തി.ബുധനാഴ്ച വൈകുന്നേരമാണ് 2 വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കാന്‍ പൊലീസും
Kerala News

കോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം മുടങ്ങി

കോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം മുടങ്ങി. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. ഗ്രാമവികസനം, പഞ്ചായത്ത്, നഗര കാര്യം, ടൗൺ & കൺട്രി പ്ലാനിങ്, എൽഎസ്ജി ഡി എഞ്ചിനീയറിങ് വിഭാഗം എന്നിവിടങ്ങളിലെ 10,000ത്തോളം ജീവനക്കാരുടെ ശമ്പളം ആണ് മുടങ്ങിയത്. പുതിയ  ബജറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ശമ്പള ഭരണ
Kerala News

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിന് കാരണം പ്രണയം നിരസിച്ചതിലുള്ള പകയെന്ന് പ്രതിയുടെ മൊഴി. 

കോട്ടയം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിന് കാരണം പ്രണയം നിരസിച്ചതിലുള്ള പകയെന്ന് പ്രതിയുടെ മൊഴി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷമാണ് ഷാഹുൽ അലിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം സംഭവിച്ച ആശുപത്രിയിലും കത്തിവാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തശേഷം പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റു ചെയ്തു. ഷാഹുല്‍
Kerala News

അരുണാചലില്‍ മലയാളികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; സ്വപ്‌നം കണ്ടത് അന്യഗ്രഹ ജീവിതം?

അരുണാചല്‍ പ്രദേശില്‍ കോട്ടയം സ്വദേശികളായ ദമ്പതികളുടെയും അധ്യാപികയുടെയും മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള അധ്യാപിക ആര്യയുടെ ഇ മെയില്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. ആര്യയുടെ സുഹൃത്തുക്കളാണ് 2021ലെ ഇ മെയില്‍ വിവരങ്ങള്‍ പൊലീസിന് നല്‍കിയത്. അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത് നവീന്‍ ആണെന്നാണ് നിഗമനം. ദേവിയെയും ആര്യയെയും