കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും ഒരിടത്തും ജയിക്കാനാകില്ലെന്നും പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തില്‍
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ ഒരാൾ കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. തേങ്ങാക്കൽ സ്വദേശി സുബീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് പ്രാഥമിക നിഗമനം.
43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും
ചില ശാസ്ത്ര സത്യങ്ങൾ അടർത്തിയെടുത്ത്, ഭാവനാ സമ്പന്നമായ കഥകൾ ചേർത്ത് തട്ടിപ്പ് നടത്തുന്നവർ സൈബർ ലോകത്ത് ധാരാളമുണ്ട്. അങ്ങനെയൊന്നാണ് അരുണാചൽ പ്രദേശിൽ മരിച്ച മലയാളി ദമ്പതിമാരുടെ സുഹൃത്തിന്റെ ഇ-മെയിലിൽ കണ്ട മിതി എന്ന അന്യഗ്രഹ ജീവി. ആരാണ് ഈ മിതി? എന്താണ് മിതിയുടെ പിന്നിലുള്ളവരുടെ ലക്ഷ്യം? ഭൂമിയും സൂര്യനും മറ്റു ഗ്രഹങ്ങളുമെല്ലാം ഉൾപ്പെടുന്ന സൗരയൂഥമടക്കമുള്ള താരാപഥമാണ് മിൽക്കിവേ.
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍.സായ് പ്രസാദ് എന്ന യുവാവിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മറ്റ് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ നിഗമനം. സായ് പ്രസാദിന്റെ കസ്റ്റഡിക്ക്
തൃശ്ശൂർ: തൃശ്ശൂരിൽ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കണ്ണൂർ സ്വദേശിയായ പതിനേഴുകാരനാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇയാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിലായിരുന്നു. യുവാവിനെ കണ്ടെത്താൻ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
കാസർകോട്: മൂളിയാറിൽ നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കോപ്പാളംകൊച്ചിയിലെ ബിന്ദുവും മകളുമാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബിന്ദു തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം.
മുവാറ്റുപുഴ ആൾക്കൂട്ട മർദന കൊലപാതകത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ 10 പേരാണ് അറസ്റ്റിലായത്. അരുണാചൽ സ്വദേശി അശോക് ദാസാണ് ആൾക്കൂട്ട മർദനത്തിൽ മരിച്ചത്. അശോക് ദാസിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വാളകം കവലയിലാണ് സംഭവം നടന്നത്. പെൺസുഹൃത്തിനെ കാണാനാണ് അശോക് ദാസ് ഇവിടെയെത്തിയത്. സുഹൃത്തുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ കൈ ചില്ലിൽ അടിച്ചതിനെ തുടർന്ന്
തിരുവനന്തപുരം കാട്ടാക്കടയിൽ 2 DYFI പ്രവർത്തകർക്ക് കുത്തേറ്റു. കത്തിക്കുത്തിൽ കലാശിച്ചത് മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ്. കുത്തേറ്റ സജിൻ, ശ്രീജിത്ത് എന്നിവരെ നെയ്യാർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
ഷാർജ അൽനഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചെന്ന് പൊലീസ്. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സാരമായി പരുക്കേറ്റ 17 പേർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. 27 പേർക്ക് നിസാരപരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.