Home Articles posted by Editor (Page 621)
Kerala News

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍.

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരിക്കേറ്റ വിനീഷിന്റെ സുഹൃത്തിനെയും
Kerala News Top News

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3,200 രുപവീതമാണ്‌ ലഭിക്കുക

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3,200 രുപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.6.88 ലക്ഷം
Kerala News

കേന്ദ്ര ഏജൻസികളെ കോടതിയിൽ നേരിടാൻ സിപിഐഎം. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ ഹൈക്കോടതിയിയെ സമീപിക്കും.

കേന്ദ്ര ഏജൻസികളെ കോടതിയിൽ നേരിടാൻ സിപിഐഎം. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ ഹൈക്കോടതിയിയെ സമീപിക്കും. ഇതിനായി സിപിഐഎം നേതൃത്വം നിയമോപദേശം തേടി. പിൻവലിച്ച തുക ഉപയോഗിക്കരുതെന്ന ആദായ നികുതിവകുപ്പ് നിർദ്ദേശം അസാധാരണ നടപടിയെന്നാണ് സിപിഐഎം വിലയിരുത്തൽ. കോടതിയിൽ കേന്ദ്ര ഏജൻസികൾക്ക് തിരിച്ചടി ഉണ്ടായാൽ കരുവന്നൂർ വിവാദം മറികടക്കാനാകുമെന്ന് കണക്കുകൂട്ടൽ
Kerala News

ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്

ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി.
Kerala News

തിരുവനന്തപുരം: വർക്കല കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ.

തിരുവനന്തപുരം: വർക്കല കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. തിരുന്നെൽവേലി സ്വദേശി പൊൻദിനേശനെയാണ് കോയമ്പത്തൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച വെള്ളപ്പാണ്ടിയെന്ന ആളെയും വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ യുവതിയെ വർക്കലയിലെ സ്വകാര്യ റിസോർട്ടിലെത്തിച്ച് കൂട്ടബലാത്സംഘത്തിനിരയാക്കിയ കേസിലെ സൂത്രധാരനാണ് അറസ്റ്റിലായ
Kerala News

നിലമ്പൂർ: മലപ്പുറത്ത് കൃഷിയിടത്തിലെ ഷെഡ്ഡിൽ നിന്നും മ്ലാവിന്‍റെ കൊമ്പും കള്ളത്തോക്കും പിടികൂടി.

നിലമ്പൂർ: മലപ്പുറത്ത് കൃഷിയിടത്തിലെ ഷെഡ്ഡിൽ നിന്നും മ്ലാവിന്‍റെ കൊമ്പും കള്ളത്തോക്കും പിടികൂടി. മലപ്പുറം ചോക്കാട് മരുതങ്കാട് സ്വദേശി ജരീറിന്‍റെ പക്കൽ നിന്നുമാണ് തോക്കും മ്ലാവിന്‍റെ കൊമ്പും പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാളികാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ജരീറിന്‍റെ  കൃഷിയിടത്തിലെ ഷെഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കള്ള തോക്കിനൊപ്പം 10
Kerala News

‘നിക്ഷേപം തിരികെ നല്‍കുന്നില്ല’; സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സ്കൂള്‍ അധ്യാപിക സമരത്തില്‍

കണ്ണൂര്‍: കാലാവധി പൂർത്തിയായ പതിനെട്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപം മടക്കി നല്‍കിയില്ലെന്ന് കാട്ടി സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സ്കൂള്‍ അധ്യാപിക സമരത്തില്‍. സിപിഐയുടെ രാജ്യസഭാ എംപി പി സന്തോഷ് കുമാറിന്‍റെ സഹോദരി കൂടിയാണ് സമരം നടത്തുന്ന ഷീജ. കണ്ണൂർ കീഴൂർ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിനെതിരെയാണ് പരാതി. നിക്ഷേപ കാലാവധി പൂര്‍ത്തിയായി, ഒമ്പത് മാസമായിട്ടും തിരികെ
Kerala News

കെജ്‌രിവാളിന്റെ അറസ്റ്റ്; എഎപി രാജ്യവ്യാപക നിരാഹാരം ഇന്ന്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്ത രാജ്യ വ്യാപക നിരാഹാര സമരം ഇന്ന്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സമൂഹ ഉപവാസം സംഘടിപ്പിക്കാനാണ് എഎപി ആഹ്വാനം. ഡല്‍ഹിയില്‍ ജന്തര്‍മന്തറിലാണ് പ്രതിഷേധം. മന്ത്രിമാര്‍, എംഎല്‍എമാര്‍, പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജന്തര്‍മന്തറിലെ നിരാഹാര സമരത്തിന്റെ ഭാഗമാകും. പഞ്ചാബ്
Kerala News

മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകത്തിൽ കൂടുതൽ പേർ പ്രതികളായി ഉണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്

മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകത്തിൽ കൂടുതൽ പേർ പ്രതികളായി ഉണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്.രണ്ടുപേർ നിരീക്ഷണത്തിലാണ്. കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്ന് ഉറപ്പാക്കിയ ശേഷമാകും ഇവരുടെ അറസ്റ്റ് ഉണ്ടാകുക. മൊബൈൽ രേഖകൾ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ 10 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ വാങ്ങി വീണ്ടും ചോദ്യം ചെയ്തേക്കും. പ്രതികൾ അശോക് ദാസിനെ
India News Sports

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം.

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. വിരാജ് കൊഹ്ലിയുടെ സെഞ്ച്വറി മികവില്‍ ആര്‍സിബി ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റും അഞ്ച് പന്തും ബാക്കിനില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. രാജസ്ഥാനുവേണ്ടി ജോസ് ബട്ട്‌ലര്‍ സെഞ്ച്വറിയും സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയും നേടി. തകര്‍പ്പന്‍ പ്രകടനമാണ് ഇന്ന് ഇരുടീമുകളും കാഴ്ച വച്ചത്.