Home Articles posted by Editor (Page 618)
Kerala News

പാനൂർ ബോംബ് സ്ഫോടനം; മുഖ്യ ആസൂത്രകനായ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യ ആസൂത്രകനായ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. ഡിവൈഎഫ്ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഇയാളെ പിടി കൂടിയത്. മറ്റൊരു പ്രതി അക്ഷയും പിടിയിലായി. പാനൂർ സ്ഫോടന കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികൾ ഉണ്ടെന്ന് സംസ്ഥാന
India News Sports

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം.

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. 7 വിക്കറ്റിനാണ് ചെന്നൈയുടെ ജയം. 138 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 17.4 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയതീരമണഞ്ഞു. 67 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ വിജയശില്പി. സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ആദ്യ പരാജയമാണിത്. ചെപ്പോക്കിലെ സ്ലോ പിച്ചിൽ ആദ്യ
Kerala News

തിരുവനന്തപുരത്ത് 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ പിടിയിൽ

തിരുവനന്തപുരത്ത് 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ പിടിയി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗം ചെയ്തത്. മേലേവെട്ടൂർ സ്വദേശി ഹുസൈൻ, വെങ്കുളം സ്വദേശി രാഖിൽ, മാന്തറ സ്വദേശി കമാൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹുസൈൻ എന്നയാളാണ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. ശനിയാഴ്ച
Kerala News

കണ്ണൂര്‍: ആറളത്ത് തീപ്പിടുത്തമുണ്ടായി, തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചു

കണ്ണൂര്‍: ആറളത്ത് തീപ്പിടുത്തമുണ്ടായി, തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചു. ആറളം ഫാമില്‍ വേണുഗോപാലൻ (77) ആണ് മരിച്ചത്. ആറളം ഫാം ഒമ്പതാം ബ്ലോക്കിലാണ് സംഭവം. പറമ്പിൽ തീ പടര്‍ന്നത് കണ്ട്, അത് അണയ്ക്കാൻ പോയതായിരുന്നു. ഇതിനിടെയാണ് ദേഹത്തും ഗുരുതരമായി പൊള്ളലേറ്റത്. 
Kerala News

ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. 

കൊച്ചി : ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. തോപ്പുംപടി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 മെയ് മാസത്തിലായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കേസിൽ വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാൾ പ്രതിയായിരുന്നു.  
India News

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂര്‍ കലാപ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂര്‍ കലാപ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അസം ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. കലാപത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമയോചിതമായി ഇടപെടല്‍ നടത്തി. മണിപ്പൂരിനെ
India News

കര്‍ണാടകയില്‍ അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും വെള്ളിയും പിടികൂടി.

കര്‍ണാടകയില്‍ അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും വെള്ളിയും പിടികൂടി. ബെല്ലാരിയിലെ രണ്ട് ജ്വല്ലറി ഉടമകളുടെ വീടുകളില്‍ നിന്നാണ് രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കണ്ടെത്തിയത്. 5.60 കോടി രൂപ, മൂന്ന് കിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവയാണു പൊലീസ് പിടിച്ചെടുത്തത്. ഇവയുടെ ആകെ മൂല്യം 7.60 കോടി രൂപ വരുമെന്നാണ് വിവരം. സംഭവത്തില്‍ ഹവാല ബന്ധം
Kerala News

വല്ലപ്പുഴയില്‍ വീടിനുള്ളിൽ പൊള്ളലേറ്റ് കണ്ടെത്തിയ മകളും മരിച്ചു

പാലക്കാട്: വല്ലപ്പുഴയിൽ അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയിൽ സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ ഭാര്യ ബീന(35) മക്കളായ നിഖ (12) നിവേദ (6) എന്നിവരെയാണ് വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ബീന നേരത്തെ മരിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് 12 കാരിയായ മകൾ നിഖ മരിച്ചത്.  ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ
Kerala News

നാട്ടിൽ ബോംബ് നിർമ്മിക്കാൻ പാടില്ല, പാനൂർ സ്ഫോടനത്തിൽ ശക്തമായ നടപടി ഉണ്ടാകും: മുഖ്യമന്ത്രി

പത്തനംതിട്ട: പാനൂർ വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ ബോംബ് നിർമ്മിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലെ മരണവീട്ടിൽ സിപിഐഎം പ്രവർത്തകർ പോകുന്നത് സ്വാഭാവികമാണെന്ന് പാനൂരിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ പാർട്ടി പ്രവർത്തകർ പോയതിനോട് മുഖ്യമന്ത്രി പ്രതികരിച്ചു. മരണവീട്ടിൽ പോയി ബന്ധുക്കളെ കാണുന്നതിലും
India News

കസ്റ്റഡിയില്‍ സൂക്ഷിച്ച കഞ്ചാവ് കാണാനില്ല; പിന്നിൽ എലിയെന്ന വാദവുമായി പൊലീസ്

ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച ലഹരി വസ്തുക്കള്‍ എലി നശിപ്പിച്ചെന്ന് പൊലീസ്. ആറ് വര്‍ഷം മുന്‍പ് പിടിച്ചെടുത്ത കഞ്ചാവും ചെടിയുമാണ് എലി നശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്. 2018ല്‍ കഞ്ചാവ് കേസിൽ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിനെ തുടർന്ന് കസ്റ്റഡിയില്‍ സൂക്ഷിച്ച കഞ്ചാവും കഞ്ചാവ്