കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിൽ ആണ് മാസപ്പിറവി ദൃശ്യമായത്. റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. പാവങ്ങളെ സഹായിക്കാനുള്ള അവസരം ആകണം
കായംകുളത്ത് പൊലീസുകാർക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കായംകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് സിപിഒ മാർക്ക് പരുക്കേറ്റു. കുരുമുളക് പൊടി അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രവീൺ, സബീഷ് എന്നിവർക്കാണ് പരുക്കേറ്റത് . ഗുരുതരമായി പരുക്കേറ്റ സിപിഒ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാൾ പൊലീസിന്റെ പിടിയിലായി. കായംകുളം ദേവികുളങ്ങര ക്ഷേത്ര
അഖില ഭാരതീയ പൂർവ്വ സൈനിക സേവ പരിഷത്തിന്റെ നേതൃത്വത്തിൽ അനന്തപുരം കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് കുടുംബ സംഗമം ആഘോഷിച്ചു. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ശ്രീ രാജീവ് ചന്ദ്രശേഖർ ശ്രീ വി മുരളീധരൻ എന്നിവർ പങ്കെടുത്തു. സംഗമത്തിൽ വിവിധ പൂർവ്വ സൈനിക സംഘടനകളുടെ പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കുചേർന്നു പ്രസ്തുത ചടങ്ങിൽ മുതിർന്ന റിട്ടയേർഡ് മേജർ ജനറൽ എൻ എസ് നായരെപൊന്നാട
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം ശരിവെച്ച് ഡൽഹി ഹൈക്കോടതി. കുറ്റകൃത്യത്തിൽ അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്നാണ് ഇഡി രേഖകൾ വ്യക്തമാക്കുന്നതെന്നും കോടതി വ്യക്തമാക്കി. കെജ്‌രിവാളിന്റെ അറസ്റ്റും റിമാൻഡും നിയമപരമാണെന്നും ഇഡി വാദം ശരിവെച്ച് ഡൽഹി ഹൈക്കോടതി പറഞ്ഞു. മദ്യ നയ രൂപീകരണത്തിലും ഹവാല പണം
തൃശൂർ വേലൂർ വെള്ളാറ്റഞ്ഞൂരിൽ മാതാവ് മൂന്ന് മക്കളുമായി കിണറ്റിൽ ചാടി. രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ സയന (29), ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് നാല് പേരെയും
പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി. കോഴിക്കോട് നഗരത്തിലെ ഹോട്ടൽ മുറിയിൽ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം കടന്നു കളഞ്ഞത്. പരാതിയിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടർ പുനർവിവാഹത്തിന് താല്പര്യമുണ്ടെന്ന് കാണിച്ച് പത്രത്തിൽ പരസ്യം നൽകിയിരുന്നു.
ലാഭം കൂട്ടാന്‍ മട്ടന്‍ എന്ന പേരില്‍ ബീഫ് സമൂസ വില്‍പന നടത്തിയതിന് ഗുജറാത്തില്‍ ഏഴ് പേർ അറസ്റ്റിൽ. ഗോവധ നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കടയിൽ വിൽക്കുന്ന മട്ടൺ സമൂസയിൽ ലാഭം നേടുന്നതിനായി വിലകുറഞ്ഞ ബീഫ് നിറച്ചെന്നാണ് ആരോപണം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വഡോദരയിലെ പാനിഗേറ്റ് ഏരിയയിലെ ഹുസൈനി സമൂസ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 113 കിലോ ഇറച്ചിയാണ്
കൊച്ചി: ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷനെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ക്ഷേമപെന്‍ഷന്‍ എപ്പോള്‍ വിതരണം ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണ്. നയപരമായ
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു.വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഇടയ്ക്ക് വേനൽമഴ ലഭിച്ചപ്പോൾ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായിരുന്നു.
കോഴിക്കോട് : യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച.സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ ഇന്ന് പുലർച്ചെ കൂട്ട കവർച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു. എസി കോച്ചുകളിലാണ് പ്രധാനമായും കവർച്ച നടന്നത്. യാത്രക്കാർ പരാതി നൽകാനായി സേലത്ത് ഇറങ്ങിയിരിക്കുകയാണ്.