കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിൽ മാടത്തുംപാറയിൽ പാട്ട കൃഷി ചെയ്യുന്ന കർഷകരുടെ 3000 രൂപയോളം വില മതിക്കുന്ന വാഴക്കുല മോഷ്ടിച്ചെന്ന പരാതിയിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കാപ്പിക്കളം അയ്യപ്പൻകുന്ന് വീട്ടിൽ എം.സി. ചന്ദ്രൻ (58) മാടത്തുപാറ കോളനിയിലെ മുരളി എന്ന വീരൻ (30) എന്നിവരെയാണ്
ഇടുക്കി: കാന്തല്ലൂരില്‍ മകന് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങിയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്പക്കാട് ഗോത്രവര്‍ഗ കോളനിയിലെ എസ് ശെല്‍വിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ രണ്ടുവയസുകാരന്‍ നീരജിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കി. കാന്തല്ലൂര്‍ പഞ്ചായത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്പക്കാട് ഗോത്രവര്‍ഗ്ഗ കോളനിയില്‍
ലഖ്‌നൗ: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളയാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പോക്‌സോ കേസില്‍ പ്രതിയായ സഞ്ജീവ് കുമാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് കോടതി നടപടിക്രമങ്ങളിലേക്ക് കടന്നു കഴിഞ്ഞാൽ പ്രതിയും വാദിയും തമ്മിലുള്ള ഒത്തുതീർപ്പ് പ്രസക്തമല്ലെന്നും നടപടിക്രമങ്ങൾ റദ്ദാക്കാൻ
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ് ധുർഗ് ജില്ലയിലെ കുംഹരിയിൽ ബസ്സ് കൊക്കയിൽ വീണ് 12 പേർ മരിച്ചു. 14 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കവേ തെന്നിയാണ് ബസ്സ് കൊക്കയിലേക്ക് വീണത്. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. ജോലിക്കായി തൊഴിലാളികളുമായി വന്ന ബസ്സ് ആണ് അപകടത്തിൽ പെട്ടതെന്നും ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ധുർഗ്
കൊച്ചി: എറണാകുളത്ത് കുപ്രസിദ്ധ ഗുണ്ടാനേതാവ് വിനു വിക്രമനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചെ 2 മണിയോടെ റോഡിൽ വെച്ചാണ് വിനുവിനെ വെട്ടിക്കൊന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു. കൊലപാതക കേസുകളിൽ അടക്കം പ്രതിയാണ് വിനു. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ ചിലർ ചേർന്ന് വിനുവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിന് ശേഷമാണ് കൊലപാതകം നടത്തിയത്. ഇയാളെ ഓട്ടോയിൽ കയറ്റികൊണ്ടു പോയ
സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ശനിയാഴ്ച വരെ താപനില ഉയർന്നു തന്നെയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 9 മുതല്‍ 13വരെയുളള ദിവസങ്ങളില്‍ 40-41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍,
കോഴിക്കോട്: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കെമിസ്ട്രി അധ്യാപകന്‍ പൊലീസില്‍ കീഴടങ്ങി. പോക്സോ കേസ് ചുമത്തിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന അധ്യാപകന്‍ മാട്ടനോട്ടെ ചെരുവില്‍ ബിജോ മാത്യു (44) ആണ് പെരുവണ്ണാമൂഴി പൊലീസ് മുന്‍പാകെ കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സ്‌കൂളില്‍ വച്ച് എന്‍.സി.സിയുടെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. എന്‍.സി.സിയുടെ
തൊടുപുഴ: അരിക്കുഴ പാറക്കടവ് എംവിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയിറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വഴിത്തല ജോസ് ഡെക്കറേഷന്‍ ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെ മകന്‍ ക്രിസ്പിനാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ക്രിസ്പിന്‍. നല്ല ഒഴുക്കും ഒരാള്‍ക്ക് മീതെ വെള്ളവുമുണ്ടായിരുന്നു. ഒഴുക്കില്‍
തിരുവനന്തപുരം: അരുണാചലിൽ ജീവനൊടുക്കിയ നവീൻ തോമസ് എട്ടുവർഷമായി മരണാനന്തര ജീവിതത്തെക്കുറിച്ച് ഇൻ്റർനെറ്റിൽ സേർച്ച് ചെയ്തിരുന്ന വിവരം പൊലീസിന് ലഭിച്ചു. പുനർജന്മത്തിൽ വിശ്വസിച്ചായിരുന്നു നവീൻ പങ്കാളിക്കും സുഹൃത്തിനുമൊപ്പം ജീവനൊടുക്കിയത്. ‘ഡോൺ ബോസ്കോ’ എന്ന പേരിൽ മെയിൽ സന്ദേശങ്ങൾ അയച്ചത് ഒരു വനിതയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. അരുണാചലിൽ ജീവനൊടുക്കിയ മൂന്നുപേരുടെയും മെയിലുകളും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം അന്തിമ ഘട്ടത്തിൽ. കമ്മീഷനിങ്ങിന് മാസങ്ങൾ ശേഷിക്കെ തുറമുഖത്തെ പുലിമുട്ട് നിർമാണം പൂർത്തിയായി. യാഡിന്റെയും ബെർത്തിന്റെയും നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. അതിനിടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണത്തിന് പാരിസ്ഥിതികാനുമതി തേടി അദാനി ഗ്രൂപ്പ് അപേക്ഷ നൽകി. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം ഈ വർഷം അവസാനം കമ്മീഷൻ