കോഴിക്കോട് നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സ്‌ഫോടക വസ്തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പടക്കം പൊട്ടിക്കുമ്പോൾ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു. ഇന്ന്
ദേവികുളങ്ങര ക്ഷേത്രോത്സവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കായംകുളം സ്വദേശിയായ സുമേഷ്(31), രൂപേഷ് കൃഷ്ണൻ(19), അഖിൽ(26) എന്നിവരാണ് അറസ്റ്റിലായത്. കായംകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് സിപിഒമാർക്കാണ് മർദനമേറ്റത്. പ്രതികളെ റിമാൻഡ് ചെയ്തു. കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിൽ കെട്ടുകാഴ്ചക്കിടെ സംഘർഷം ഉണ്ടായത്. കെട്ടുകാഴ്ച കടന്നുപോകുന്നതിനാൽ
തൊടുപുഴ: ഇടുക്കിയിൽ ചെമ്മീൻ കറി കഴിച്ച് അലർജിയുണ്ടായതിന് ചികിത്സയിലിരിക്കെ യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ചെമ്മീൻകറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടായി കഴുത്തിൽ നീര് വയ്ക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച
തൃശ്ശൂര്‍: പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ
കേരളത്തിന്റെ അതിര്‍ത്തിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാനൊരുങ്ങി തമിഴ്‌നാട്. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് സ്റ്റാലിന്റെ പ്രഖ്യാപനം. സ്റ്റേഡിയത്തിന്റെ രൂപരേഖയും സ്റ്റാലിന്‍ പുറത്തുവിട്ടിട്ടുണ്ട്.കായിക മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഡിഎംകെ സര്‍ക്കാരും കായിക മന്ത്രി ഉദയനിധി സ്റ്റാലിനും പരിശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു. കോയമ്പത്തൂരില്‍
കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസ്സാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെ ഇതു തുടരും. വേനൽക്കാലത്ത് കറുത്ത ഗൗൺ
തിരുവനന്തപുരം: മലയാളത്തിന്റെ ക്ലാസ്സിക് സിനിമകളുടെ നിർമ്മാതാവ്; ഗാന്ധിമതി ബാലൻ അന്തരിച്ചു. ക്ലാസ്സിക് മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു. പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി നിരവധി സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന് അന്വേഷണ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. ജഡ്ജ് ഹണി എം വർഗീസ് ആണ് മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്.അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2018
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മാസമാണ് ഇ ഡി കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്. എസ് എഫ് ഐ ഒ യുടേയും ആദായ നികുതി
പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറിൽ വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടാണ് മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ ദാരുണ സംഭവം ഉണ്ടായത്. കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ച് 5പേർ മരണപ്പെടുകയായിരുന്നു. ബന്ധുക്കളായ കർഷകരായിരുന്നു ഇവർ. 6 പേരാണ് കിണറ്റിൽ ഇറങ്ങിയത്. ചാണകവും കാർഷികാവശിഷ്ടങ്ങളുമിടുന്ന ഉപേക്ഷിക്കപ്പെട്ട കിണറ്റിലാണ് വീണത്. അരയിൽ കയർ കെട്ടി ഇറങ്ങിയ ഒരാൾ മാത്രമാണ്