കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടാം പ്രതി പിടിയിൽ. കാട്ടാക്കട സ്വദേശി ഗിരീഷനാണ് പിടിയിലായത്. ഒന്നാം പ്രതി ജോബി നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റത്. മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്
പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലകപ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തന്‍ വീട്ടില്‍ ബാദുഷ ( 17 ) മരിച്ചു. ഇന്നലെ വൈകിട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ബാദുഷയുടെ ബന്ധുക്കളായ റിസ്വാന (19, ചെറുമല സ്വദേശിനി ദീമ മെഹ്ബ ( 19) എന്നിവര്‍ മരിച്ചിരുന്നു. കാരാക്കുര്‍ശ്ശി അരപ്പാറ സ്വദേശികളാണ്
മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ അറസ്റ്റ് ചെയ്ത് സിബിഐ. ഇഡി അറസ്റ്റ് ചെയ്ത കവിത ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയിലെടുത്തത്.പിന്നാലെ അറസ്റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ മാസം 23വരെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും സിബിഐ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു. തെലങ്കാനയിലെ
മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡിയയുടെ അർദ്ധ സഹോദരൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ. ഹാർദിക്കിന്‍റെയും സഹോദരൻ ക്രുനാൽ പാണ്ഡിയയുടെയും സംരഭത്തിൽ നിന്നും 4.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പാണ്ഡ്യ സഹോദരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും ഐപിഎല്ലില്‍ സജീവമാണിപ്പോള്‍. ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം എന്നീ കുറ്റകൃത്യങ്ങളുടെ
മലപ്പുറം: മലപ്പുറം വടപുറത്തു ബസും ബൈക്കും കൂട്ടിയിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ഒതായി സ്വദേശി മുഹമ്മദ് അഷ്‌റഫ്(35) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അഷ്‌റഫിന്റെ ഭാര്യ റിൻസിയ, മക്കളായ ജന്ന ഫാത്തിമ, മിസ്‌ല ഫാത്തിമ എന്നിവർക്ക് പരിക്കറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന അഷ്റഫ് സഞ്ചരിച്ച ബൈക്കിൽ ബസ്
ദില്ലി: ഹരിയാനയിലെ നർനോളിൽ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആറു വര്‍ഷം മുമ്പ് 2018ല്‍ സ്കൂള്‍ ബസിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍
അഞ്ചൽ: കൊല്ലം അഞ്ചലിൽ ബലാൽസംഗക്കേസിലെ പ്രതി 27 വർഷത്തിന് ശേഷം പിടിയിൽ. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്. 1997 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുളത്തൂപ്പുഴയിൽ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്. ഇരുപത്തിയാറുകാരിയും വിവാഹിതയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി
വയനാട്: മൂലങ്കാവിൽ മുത്തങ്ങ വനമേഖലയിൽ കാട്ടുതീ പടരുന്നു. കാരശ്ശേരി വനാതിർത്തിയിലാണ് തീ പടർന്നു പിടിക്കുന്നത്. ഏക്കർ കണക്കിന് സ്ഥലങ്ങൾ അഗ്നിക്കിരയായി. ഫയർഫോഴ്സും വനം വകുപ്പും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപത്തെ റബ്ബർ തോട്ടത്തിലേക്കും തീ പടർന്നു. കാട്ടിൽ ആനകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് കാറ്റ് തടസ്സമാവുകയാണ്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ ഹൈക്കോടതി ജഡ്ജിനെതിരെ ഗുരുതര ആരോപണം. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ജസ്റ്റിസ് പേഴ്സണല്‍ കസ്റ്റഡിയില്‍ വെച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍
പാലക്കാടിന് പിന്നാലെ തൃശൂരും 40 ഡിഗ്രി താപനില രേഖപ്പെടുത്തി. തൃശൂരിലെ വെള്ളാനിക്കരയിൽ ഇന്ന് രേഖപ്പെടുത്തിയത് 40.3 ഡിഗ്രി സെൽഷ്യസ് താപനില. ഏപ്രിൽ 12 വരെ കേരളത്തിൽ സാധാരണനിലയെക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. താപനില ഉയർന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.ഇവിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 4