മെമ്മറി കാർഡ് ചോർന്നതിലെ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് അതിജീവിത. ഈ കോടതിയിൽ എന്റെ സ്വകാര്യത സുരക്ഷിതമല്ലെന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നും കോടതി കസ്റ്റഡിയിലിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയത് സ്വകാര്യതയുടെ ലംഘനമാണെന്നും അതിജീവിത പറഞ്ഞു. താൻ പ്രത്യാശ
തൃശൂർ: ഭർത്താവിന്‍റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധന് 22 വർഷം കഠിന തടവും പിഴയും. പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വിട്ടിൽ സന്തോഷ് സ്വാമി എന്ന സന്തോഷ് കേശവനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഒരു വീട്ടമ്മയുടെ ദുരവസ്ഥയും അസ്ഥവിശ്വാസവും മുതലെടുത്ത് നിരന്തര ലൈംഗിക പീഡനം നടത്തിയ കേസിലാണ്
കോഴിക്കോട്: താമരശേരി രൂപതക്ക് കീഴില്‍ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കും. രൂപതക്ക് കീഴിലെ എല്ലാ കെ.സി.വൈ.എം യൂണിറ്റുകളിലുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ശേഷം കെ.സി.വൈഎമ്മിന്‍റെ വിവിധ യൂണിറ്റുകളില്‍ പ്രദര്‍ശനം ഉണ്ടാകും. നേരത്തെ സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു. പ്രണയക്കെണിക്ക്
ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകത്തിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ്. സിപിഎം നേരിട്ട് നടത്തിയ കൊലപാതകം എന്ന നേതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയത്. കേസ് പുനരന്വേഷിക്കണം എന്നാവശ്യപെട്ട് ആലപ്പുഴ ഡിസിസി അധ്യക്ഷൻ ബാബു പ്രസാദ് ഡിജിപിക്ക് പരാതി നൽകി. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബുവാണ് വെളിപ്പെടുത്തൽ
തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്നും ആറുവർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്നയെ സംബന്ധിച്ചുള്ള അച്ഛന്‍റെ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞ അച്ഛൻ മകളുടെ അജ്ഞാത സുഹൃത്തിലേക്കാണ് സംശയമുന നീട്ടുന്നത്. ഈ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും കൈവശമുണ്ടെന്ന് അച്ഛൻ ജെയിംസ് തിരുവനന്തപുരം സി ജെ എം കോടതിയിൽ നൽകിയ
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ ഫോറൻസിക് സംഘം ഇന്ന് വയനാട്ടിലെത്തും. അന്വേഷണ സംഘത്തിലെ മുഴുവൻ പേരും ഇന്ന് പൂക്കോട് സർവകലാശാലയിലെത്തും. സിദ്ധാര്‍ത്ഥന്റെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരോട് ഇന്ന് ഒമ്പത് മണിക്ക് കോളേജിലെത്താൻ നിർദേശിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നെത്തിയ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘമാണ് പ്രാഥമിക അന്വേഷണം
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശത്തിലേക്കെത്തും. ലാലൂർ ഭഗവതി ക്ഷേത്രത്തിൽ രാവിലെ എട്ടിനും 8.15നും ഇടയിൽ കൊടിയേറ്റം നടക്കും.തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ടാംജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. 168 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 11 പന്ത് ബാക്കി നില്‍ക്കെയാണ് മറികടന്നത്. 55 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക് ആണ് ഡല്‍ഹിയെ ജയത്തിലേക്ക് നയിച്ചത്. 41 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ഇന്നിംഗ്‌സും നിര്‍ണായകമായി. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ലഖ്‌നൗ 167 റണ്‍സ്
മലപ്പുറം തലപ്പാറയില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 14 പേര്‍ക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക വിവരം. ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി എടുത്ത പത്തടി താഴ്ചയുള്ള കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കോഴിക്കോട്
പള്ളാത്തുരുത്തി പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ യുവതിയ്ക്കും യുവാവിനും വേണ്ടി തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഇന്നലെ പുലർച്ചെ മൂന്നു മണിയോടുകൂടിയാണ് സംഭവം നടന്നത്. ഇതുവഴി പോയ ലോറിയിലെ ഡ്രൈവറാണ് ഇരുവരും ചാടുന്നത് കണ്ടതായി പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ 12 മണിക്കൂർ ഇരുവർക്കുമായി തെരച്ചിൽ നടത്തിയിരുന്നു. 30 വയസ് തോന്നിക്കുന്ന യുവതിയും യുവാവും ആറ്റിലേക്ക് ചാടുന്നത്