കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു. ഐശ്വര്യവും, സമ്പൽസമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാർത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു. കാർഷിക സംസ്കാരവുമായി കൂടി ബന്ധമുള്ള ആഘോഷമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കണ്ടുണരുന്ന കണി ആ വർഷം മുഴുവൻ ജീവിതത്തിൽ ഐശ്വര്യവും
ദില്ലി: ഗ്രേറ്റര്‍ നോയിഡയില്‍ അമിതവേഗതയിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.സുരേന്ദ്ര (28), സഹോദരിമാരായ ഷൈലി (26), അന്‍ഷു സിംഗ് (14) എന്നിവരാണ് മരിച്ചത്. നാലു പേരാണ് അപകടത്തില്‍പ്പെട്ട ബൈക്കില്‍ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലാമത്തെ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ചരക്ക് വാഹനം കുടുങ്ങിയതിന് തുടര്‍ന്ന് താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതല്‍ ലക്കിടി വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ശനിയാഴ്ച രാവിലെയാണ് വ്യൂ പോയിന്റിന് സമീപം ചരക്കുവാഹനം കുടുങ്ങിയതോടെയാണ് ഗതാഗതം തടസപ്പെട്ടത്. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍
കൊലപാതകശ്രമകേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. DYFI കായംകുളം ഏരിയ ജോയിന്റെ സെക്രട്ടറി സാജിദ് ഷാജഹാനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പൊലീസിനെ ആക്രമിച്ച സംഭവത്തെ ന്യായികരിച്ച് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കൊലപാതക ശ്രമത്തിലാണ് ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സാജിദ് നേരത്തെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ ജയിൽ വാസം അനുഭവിച്ച നേതാവാണ്.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഷോപ്പിങ് മാളിൽ ആക്രമണം. 5 പേരെ അക്രമി കുത്തിക്കൊന്നു. നിരവധിപേർക്കും പരുക്കേറ്റു. 9 മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റു എന്നാണ് വിവരം. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. എന്താണ് അക്രമ കാരണം എന്നത് വ്യക്തമല്ല. ഭീകരാക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. സംഭവത്തിന്‍റെ കൂടുതല്‍
കോട്ടയം: മണർകാട് പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം വടവാതൂർ പോളശ്ശേരി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അമ്മയെ കഴിഞ്ഞദിവസം കാലത്ത് വീടിനുള്ളിൽ വച്ച് കൈകൊണ്ട് പലതവണ തലയ്ക്ക് ഇടിക്കുകയും തുടർന്ന് കുതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച
തിരുവനന്തപുരം: നവീകരിച്ച മാനവീയം വീഥിയിൽ ഇടവേളക്ക് ശേഷം വീണ്ടും സംഘർഷം. ഇന്നലെ രാത്രി ചെമ്പഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ധനു കൃഷ്ണയെ വെട്ടിയ ഷെമീറും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയും മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം നടന്നത്. റീൽസ്
സിസിഎഫിന്റെ വിവാദ നാട്ടാന സര്‍ക്കുലര്‍ തിരുത്താന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശം. തൃശൂര്‍ പൂരത്തില്‍ ആനകളുടെ എഴുന്നള്ളിപ്പില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ ഉത്കണ്ഠ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലര്‍ തിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൂരം എഴുന്നള്ളിപ്പില്‍ ആനയുടെ 50 മീറ്റര്‍ പരിധിയില്‍ താളമേളം പാടില്ലെന്ന നിര്‍ദേശം ഭേദഗതി
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവ്. അരൂർ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതി നടപടി. ഏഴ് കോടി മുടക്കിയിയിട്ട് ലാഭവിഹിതം നൽകിയില്ലെന്ന് പരാതി. പറവ ഫിലിംസിന്റെയും പാർട്ണർ ഷോണിന്റെയും അക്കൗണ്ടുകളാണ് മരവിപ്പിക്കുക. നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ്
ജസ്ന തിരോധാനത്തിൽ സിബിഐയ്ക്ക് പല കാര്യങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ്. ജസ്നയെ അപായപ്പെടുത്തിയെന്ന് വിശ്വസിക്കുന്നതായും തിരോധാനത്തിന്റെ ചുരുളുകൾ മുണ്ടക്കയത്ത് തന്നെയെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ സമാന്തരമായ അന്വേഷണത്തിലൂടെ പല കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ലൗ ജിഹാദടക്കമുള്ള വർഗീയ ആരോപണങ്ങൾ തള്ളുന്നതായും ജെസ്നയുടെ പിതാവ് ജെയിംസ്