Home Articles posted by Editor (Page 606)
India News Sports

ഐപിഎല്‍; ചെന്നൈയ്‌ക്കെതിരെ മുംബൈയ്ക്ക് തോല്‍വി

രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയ്ക്കും മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ എല്‍ ക്ലാസികോയില്‍ രക്ഷിക്കാനായില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ 20 റണ്‍സിനാണ് മുംബൈ പരാജയത്തിന് കീഴടങ്ങിയത്. രോഹിത് ശര്‍മ പൊരുതി നേടിയ സെഞ്ച്വറിയ്ക്ക് ഒപ്പം നില്‍ക്കാനോ താരത്തിന് പിന്തുണ നല്‍കാനോ
Kerala News

മോഹൻലാൽ ശ്രീനിവാസൻ കോംബോ; ആരോഗ്യം അനുവദിച്ചാൽ സിനിമ ഉണ്ടാകുമെന്ന് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ ‘വർഷങ്ങൾക്കു ശേഷം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം കണ്ടിറങ്ങിയ സന്തോഷത്തിലാണ് ശ്രീനിവാസൻ. തന്റെ ആരോഗ്യം അനുവദിച്ചാൽ വീണ്ടുമൊരു മോഹൻലാൽ-ശ്രീനിവാസൻ ചിത്രം മലയാളത്തിൽ ഉണ്ടാകുമെന്നും നടൻ ശ്രീനിവാസൻ പറഞ്ഞു. സിനിമ കണ്ടതിനു ശേഷം സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാന്‍ വളരെ പ്രയാസമാണെന്നും
Kerala News

എന്‍ഡിഎക്കായി തിരുവനന്തപുരത്ത് ശോഭനയുടെ റോഡ് ഷോ; രാഷ്ട്രീയ പ്രവേശനത്തിനും നടിയുടെ മറുപടി

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടിയും നര്‍ത്തകിയുമായ ശോഭന സംസ്ഥാനത്തെത്തും. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്റെ പ്രചാരണ പരിപാടിയില്‍ ശോഭന പങ്കെടുക്കും. രാജീവ് ചന്ദ്രശേഖരന് വോട്ട് തേടി നെയ്യാറ്റികരയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയിലായിരിക്കും ശോഭന പങ്കെടുക്കുക. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ്
Kerala News

തിരുവനന്തപുരം നഗരൂരിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ഗുരുതര പരുക്ക്. 

തിരുവനന്തപുരം നഗരൂരിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ഗുരുതര പരുക്ക്. കിളിമാനൂർ കുന്നുമ്മൽ സ്വദേശി അമൽദർശനാണ് (30) പരുക്കേറ്റത്. അമൽദർശൻ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതി ആലംകോട് സ്വദേശി ഷാൻ ഒളിവിലാണ്. കിളിമാനൂർ പൊതുചന്തയിൽ തട്ടുകട നടത്തുന്ന ആളാണ് അമൽദർശൻ. ഏതാനും ദിവസങ്ങൾക്ക് മുൻപ് രാത്രിയിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രതിയും കുടുംബവുമായി
Kerala News

ആലപ്പുഴ: വിഷു ദിനത്തിലെ ദാരുണ അപകടത്തിൽ ഏഴ് വയസുകാരി മരിച്ചു

ആലപ്പുഴ: വിഷു ദിനത്തിലെ ദാരുണ അപകടത്തിൽ ഏഴ് വയസുകാരി മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പിൽ തീർത്ഥയാണ് മരിച്ചത്. അമ്മയോടോപ്പം ബന്ധു വീട്ടിൽ പോകുമ്പോൾ കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം
Kerala News

പട്ടാമ്പിയിൽ യുവതിയെ കത്തിച്ചുകൊന്ന പ്രതി ആത്മഹത്യ ചെയ്തു

പട്ടാമ്പി കൊടുമുണ്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയാണ് (30) മരിച്ചത്. പ്രവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് നാട്ടുകാരായിരുന്നു. ആദ്യം വാഹനത്തിൽ നിന്ന് തീ പടർന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോൾ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. പ്രവിയയെ ആക്രമിച്ച് കൊലപ്പെടുത്തിയ
Kerala News

ഹരിപ്പാട്: രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.

ഹരിപ്പാട്: രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ ദേവാനന്ദ്(30) ആണ് അറസ്റ്റിൽ ആയത്. ഡാണാപ്പടി ജംഗ്ഷന് സമീപം വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടര വയസ്സുള്ള പെൺകുട്ടിയെ  എടുത്തുകൊണ്ടു പോകാനാണ് ഇയാൾ ശ്രമിച്ചത്. കുട്ടിയുടെ സഹോദരൻ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും ഇയാൾ കുട്ടിയെ
Kerala News

മലപ്പുറം ച​ട്ടി​പ്പ​റ​മ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​

മലപ്പുറം: മലപ്പുറം ച​ട്ടി​പ്പ​റ​മ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തുടരുന്നു. ക​രേ​ക്കാ​ട് കാ​ടാ​മ്പു​ഴ മ​ജീ​ദ്കു​ണ്ട് പു​തു​വ​ള്ളി ഉ​ണ്ണീ​ന്‍റെ മ​ക​ൻ ഫ​സ​ൽ റ​ഹ്മാ​നെ​യാ​ണ് ച​ട്ടി​പ്പ​റ​മ്പ് ടൗ​ണി​ൽ സ്വ​കാ​ര്യ മാ​ളി​ന്‍റെ ഇ​രു​മ്പ​ഴി​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച കോ​ണി​പ്പ​ടി​യി​ൽ മ​രി​ച്ച
Kerala News

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ കോഴിക്കോട് സ്വദേശിയും

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ കോഴിക്കോട് സ്വദേശിയും. വെള്ളിപ്പറമ്പ് സ്വദേശി തേലംപറമ്പത്ത് ശ്യാംനാഥ് ആണ് കപ്പലിൽ ഉള്ളത്. കപ്പലിലെ എഞ്ചിൻ വിഭാഗത്തിൽ സെക്കന്റ് എൻജിനീയർ ആണ് ശ്യാംനാഥ്. പത്ത് വർഷമായി എംഎസ്‌സി കമ്പനിയിലാണ് ജോലി. കഴിഞ്ഞ സെപ്തംബറിലാണ് അവധി കഴിഞ്ഞ് തിരിച്ചുപോയത്.
Entertainment India News

ബോളിവുഡ് നടൻ സൽമാൻഖാന്റെ വീടിനുനേരെ വെടിവെപ്പ്; വെടിയുതിർത്തത് ബൈക്കിലെത്തിയ രണ്ട് പേർ

ബോളിവുഡ് നടൻ സൽമാൻഖാന്റെ ഫ്ലാറ്റ് അടങ്ങുന്ന കെട്ടിടത്തിന് നേർക്ക് അജ്ഞാതാർ വെടിവെച്ചു . ഇന്ന് പുലർച്ച അഞ്ചുമണിയോടെയാണ് ബൈക്കിൽ എത്തിയ രണ്ടു പേർ വെടിയുതിർത്തത്. ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. പ്രതികൾക്കായി വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതർ മൂന്ന് റൗണ്ട് വെടിയുതിർത്തതായാണ് അധികൃതർ അറിയിക്കുന്നത്.