Home Articles posted by Editor (Page 604)
Entertainment Kerala News

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു. 1986ലാണ് വിജയൻ അന്തരിച്ചത്. ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇവർ ഈണമിട്ടത്.
Kerala News

ഭർത്താവിൻ്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ പീഡിപ്പിച്ചു; പൂജാരിക്ക് 22 വർഷം തടവ്

ഭർത്താവിൻ്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വർഷം തടവ്. തൃശൂർ കുന്നംകുളത്താണ് സംഭവം. കേസിൽ ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടയ്ക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വിട്ടിൽ സന്തോഷിനെയെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്. 2016 ലാണ്
Kerala News

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് അട്ടിമറിയില്‍ അന്വേഷണം വേണമെന്ന് അതിജീവിതയുടെ സഹോദരന്‍

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ നിയമ വിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് അതിജീവിതയുടെ സഹോദരന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. താരപദവിയുള്ള പെണ്‍കുട്ടിക്കാണ് ഇങ്ങനെ സംഭവിച്ചത്. അങ്ങനെയെങ്കില്‍ സാധാരണ പെണ്‍കുട്ടിക്കാണ് ഇത് സംഭവിച്ചതെല്ലെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്ന് അതിജീവിതയുടെ സഹോദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Kerala News

പത്തനംതിട്ട: കെ എസ് ഇ ബി ഓവർസീയറെ ഓഫീസിൽ കയറി മർദിച്ചതിനു കേസെടുത്ത് പൊലീസ്.

പത്തനംതിട്ട: കെ എസ് ഇ ബി ഓവർസീയറെ ഓഫീസിൽ കയറി മർദിച്ചതിനു കേസെടുത്ത് പൊലീസ്. കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുനസ്ഥാപിക്കാത്തതിന്‍റെ പേരിൽ ആയിരുന്നു മർദ്ദനം. പത്തനംതിട്ട വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസീയർ വിൻസന്‍റ് രാജിനെയാണ് മർദിച്ചത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതും പ്രകോപനത്തിനു കാരണമായി. എഴുമറ്റൂർ സ്വദേശികൾ ആയ നാല് പേർക്ക് എതിരെ പെരുമ്പട്ടി
Kerala News

ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ല; പെട്രോൾ പമ്പിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരുക്ക്

ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്ന് പറഞ്ഞ് പെട്രോൾ പമ്പിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരുക്ക്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിലാണ് ജീവനക്കാരനായ അപ്പച്ചന് മർദ്ദനമേറ്റത്. പിന്നാലെ ചോദിക്കാൻ എത്തിയ നാട്ടുകാരന് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം അരങ്ങേറുന്നത്. പെട്രോൾ അടിച്ച് പണം ജി-പേ ആയി നൽകിയെങ്കിലും അനൗൺസ്മെന്റ്
Kerala News

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളിയായ യുവതിയും

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളിയായ യുവതിയും. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫ് ആണ് കപ്പലില്‍ ഉള്ള നാലാമത്തെ മലയാളി. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇറാന്‍ ഇന്ത്യയെ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി. കപ്പലിലുള്ള 17 ഇന്ത്യക്കാരില്‍ നാലു മലയാളികള്‍ ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത്
Kerala News

എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ
Kerala News

മാസപ്പടി കേസ്; CMRL ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരായി

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇഡിക്ക് മുന്നിൽ ഹാജരായി. സിഎംആർഎൽ ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, ഐ ടി മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഐടി ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരാണ് ഹാജരായത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയോട് ഇന്ന് ഹാജരാക്കാൻ ആവിശ്യപ്പെട്ടിരുന്നു എങ്കിലും ഇതുവരെ ഹാജരായിട്ടില്ല. വീണാ വിജയൻറെ സോഫ്റ്റ്‌വെയർ കമ്പനിയായ
Kerala News

കരുവന്നൂരിലെ പാവങ്ങളുടെ പണം തിരിച്ചുനൽകും, കേരളത്തിന്റെ വീടുകളിൽ മോദി ഗ്യാരന്റി എത്തി: നരേന്ദ്ര മോദി

വിഷുക്കാലത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് മലയാളത്തിൽ പ്രസംഗം ആരംഭിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറ‍ഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. കേരളത്തിൽ എത്തിയതിൽ സന്തോഷം. പുതുവർഷം പുതിയ രാഷ്ട്രത്തിന്റെ തുടക്കം കുറിക്കലിന്റെ ഭാഗമാകുമെന്ന്
Kerala News

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; രാഹുലും പ്രകാശ് കാരാട്ടും ഡി രാജയും പ്രചാരണത്തിനെത്തും

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പൊതുസമ്മേളനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാഹുൽ ഗാന്ധി കോഴിക്കോട്ടെ യുഡിഎഫ് മഹാറാലിയിൽ പ്രസംഗിക്കും. പ്രകാശ് കാരാട്ട്, ഡി രാജ തുടങ്ങിയ ദേശീയ നേതാക്കളും, മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വിവിധ മണ്ഡലങ്ങളിൽ