ബെംഗളൂരു: മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനിയുൾപ്പെടെ മൂന്ന് മരണം. കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടിൽ ബിജു-സവിത ദമ്പതികളുടെ മകൾ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ്
കൊച്ചി: മെമ്മറി കാര്‍ഡ് പരിശോധിച്ച കേസില്‍ അതിജീവിതയ്ക്കെതിരെ എട്ടാംപ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കണമെന്ന ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് അവധിക്കാല ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ എട്ടാംപ്രതി ദിലീപ് കക്ഷിയല്ലാത്ത സാഹചര്യത്തില്‍ അന്വേഷണ
സുരക്ഷിതയെന്ന് ആൻ ടെസ അറിയിച്ചതായി പിതാവ് അറിയിച്ചു. കപ്പലിൽ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണ്. ഫോൺ പിടിച്ചെടുത്തത് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഇല്ല. ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും ആൻ ടെസ പറഞ്ഞു. കോഴിക്കോട് സ്വദേശി ശ്യാം നാഥും കുടുംബവുമായി സംസാരിച്ചതായി കുടുംബം അറിയിച്ചു.
നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടി വച്ച പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികളെ രണ്ടു പേരാണ് പൊലീസ് പിടിയിലായത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ ഗുജറാത്തിൽ നിന്നാണ് പിടികൂടിയത്. ഇവർക്ക് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 14നാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതർ മൂന്ന് റൗണ്ട് വെടിയുതിർത്തതായാണ് അധികൃതർ അറിയിക്കുന്നത്. ആക്രമണത്തിൽ ആർക്കും
ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായതെന്നാണ് വിവരം. മധുര സ്വദേശി കാര്‍ത്തിയ്ക്കാണ് കടിയേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവാവിനെ പ്രവേശിപ്പിച്ചത്. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു. ഏറ്റുമാനൂരിൽ വച്ചാണ്
നരേന്ദ്ര മോദി സർക്കാരിന് ഇത് മൂന്നാം ഇന്നിങ്സിന്റെ സമയമെന്ന് നടി ശോഭന. മോദിയുടെ കാഴ്ചപ്പാട് യാഥാർഥ്യമാക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളാണ് കേരളത്തിലേത്. കേരളത്തിൽ ഭൂരിഭാഗവും ബുദ്ധിജീവികൾ, തീരുമാനം എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്. നടക്കില്ലെന്ന് കരുതിയ പലതും മോദി സർക്കാർ നടപ്പിലാക്കി കാണിച്ചെന്ന് ശോഭന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കാട്ടാക്കടയിലെ
പൂർണ്ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ചു. കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ് ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാൽ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ അടിസ്ത്രം ഉപയോഗിച്ച് കെട്ടിയത് നിമിത്തം കുട്ടിയുടെ തലയ്ക്ക് ക്ഷതമേറ്റിരുന്നു. കുട്ടി കഴിഞ്ഞ നാല് മാസമായി കോഴിക്കോട് മെഡിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ മികവിനെ രാജ്യത്തെ മറ്റൊരു സംസ്ഥാനവുമായി താരതമ്യപ്പെടുത്താനാവില്ല. കേരളത്തെ യു പി ആക്കുമെന്നാണോ മോദി പറയുന്നത്? മോദിയുടെ വാദം പരിഹാസ്യമെന്നും മുഖ്യമന്ത്രി വിമർശിച്ചു. റബ്ബർ കർഷകരെ ദുരിതത്തിലാക്കിയത് കേന്ദ്രമാണ്. പല തവണ കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രത്തെ അറിയിച്ചു. നേരിട്ടത് കടുത്ത
വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു. വാൽപ്പാറ മാനമ്പിള്ളിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അജയെ ആണ് മുതല കടിച്ചത്. അജയുടെ ഇരുകാലുകൾക്കും സാരമായി പരുക്കേറ്റു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അജയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പരുക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്നും നാളെയും കടലാക്രമണത്തിന് സാധ്യത എന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും നാളെ രാത്രി പതിനൊന്നര വരെ 0.5 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശം. സംസ്ഥാനത്ത് വേനൽ മഴയ്ക്കും