കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐ സി യു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം. രാവിലെ 11 മണിക്ക് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ അതിജീവിതയുടെ സമരം ആരംഭിക്കും.
തൃശ്ശൂര്‍: പൂര ലഹരിയിലേക്ക് തൃശ്ശൂര്‍. പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിൽ ശ്രീമൂലസ്ഥാനത്ത്
ബംഗാളിലെ മുർഷിദാബാദിൽ രാമാനവമി ആഘോഷത്തിനിടെയുണ്ടായ ബോംബേറിൽ നിരവധി പേർക്ക് പരുക്ക്. പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ശക്തിപൂർ മേഖലയിൽ രാമനവമിയോടനുബന്ധിച്ച് ഘോഷയാത്ര നടന്നിരുന്നു. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീക്കാണ് പരിക്കേറ്റിരിക്കുന്നതെന്നും ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായും
തിരുവനന്തപുരം: കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകൾ മാത്രമാണെന്ന് കെഎസ്ഇബി. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി നിങ്ങൾക്ക് വൈദ്യുതി കണക്ഷനപേക്ഷിക്കാം. ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ കണക്ഷൻ കാർഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. കൃഷി വകുപ്പിൽ
മോസ്കോ: ആഹാരം നൽകാതെ സൂര്യപ്രകാശം മാത്രം നൽകിയതിന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഇൻഫ്ലുവൻസർക്ക് എട്ട് വർഷം തടവുശിക്ഷ. ഒരു മാസം പ്രായമുള്ള കുഞ്ഞാണ് പോഷകാഹാരക്കുറവ് കാരണം മരിച്ചത്. തുടർന്ന് മാക്സിം ല്യുട്ടി എന്ന റഷ്യൻ ഇൻഫ്ലുവൻസർക്കാണ് തടവുശിക്ഷ ലഭിച്ചത്. കോസ്‌മോസ് എന്നായിരുന്നു കുഞ്ഞിന്‍റെ പേര്. സൂര്യപ്രകാശത്തിൽ കാണിച്ചാൽ കുഞ്ഞിന് അമാനുഷിക കഴിവുകൾ ലഭിക്കുമെന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളിൽ അടിമുടി വീഴ്ചയെന്ന് സി എ ജി. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെൽറ്റോ, ഹെൽമെറ്റോ ധരിക്കാറില്ലെന്നും ഡ്രൈവിംഗ് സ്കൂള്‍ അധികൃതർ പരീക്ഷകളിൽ ഇടപെടുന്നുവെന്നും എ ജിയുടെ പരിശോധന റിപ്പോർട്ടിൽ പറയുന്നു. നവീകരിച്ച ട്രാക്കുകളും ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്ക്കാരങ്ങളും ആവശ്യമാണെന്നും സി എ ജി ശുപാർശ ചെയ്തു. സംസ്ഥാനത്തെ 37 ഡ്രൈവിംഗ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കേസെടുക്കുന്നതിൽ സർക്കാർ മറുപടി വരാത്തതിനെ തുടർന്നാണ് വിധി പറയാൻ ഹർജി ഇന്നത്തേക്ക് മാറ്റിവെച്ചത്. ഇന്നത്തോടെ മറുപടി നൽകണമെന്നാണ് കോടതിയുടെ നിർദേശം. നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാൽ കേസെടുക്കാൻ
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ
കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മലപ്പുറം സ്വദേശി ഷിലുമോന്‍ ആണ് മരിച്ചത്. രാത്രി 12 മണിയേടെയായിരുന്നു അപകടം. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഷിബുമോന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്സീന, ഇവരുടെ സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി. ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്ത് വച്ചാണ് അരീക്കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 1.5