Home Articles posted by Editor (Page 598)
Kerala News

തിരുവനന്തപുരം ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി.

തിരുവനന്തപുരം:തിരുവനന്തപുരം ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഉടമ ജേക്കബ് സാംസണും മറ്റു പ്രതികളും കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പതിനഞ്ച് ദിവസത്തിനകം കീഴടങ്ങാനാണ് നിർദ്ദേശം. വിചാരണക്കോടതിയിൽ
Entertainment India News

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിറ്റ് കോയിൻ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇ ഡി നടപടി. ജുഹുവിലും പുനെയിലുമുള്ള ബംഗ്ലാവും ഓഹരികളും കണ്ടുകെട്ടിയവയിൽ പെടുന്നു. ശിൽപ ഷെട്ടിയുടെ പേരിലുള്ള ജൂഹുവിലെ ഫ്ലാറ്റ് ഉൾപ്പെടെ 87.79 കോടിയുടെ സ്ഥാവര-ജംഗമ വസ്തുക്കൾ
Kerala News

വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി സഹോദരൻ.

മലപ്പുറം: വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി സഹോദരൻ. പയ്യനാട് പിലാക്കൽ മേലേക്കളം റിജിൽജിത്തിനാണ് അനിയൻ റിനിൽജിത്ത് രക്ഷകനായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മുറിയിൽ കളിക്കുമ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ടേബിൾഫാനിന്റെ വയർ കാൽതട്ടി മുറിയുകയായിരുന്നു. മുറിഞ്ഞ വയറിന്റെ അറ്റം റിജിലിന്റെ ദേഹത്ത് പതിച്ചു. വയറിൽ നിന്നും വൈദ്യുതാഘാത
Kerala News

വയനാട് കൽപറ്റയിൽ നടന്ന വാഹനാപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൽപറ്റ: വയനാട് കൽപറ്റയിൽ നടന്ന വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിനിയും കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിനിയുമായ 24 വയസ്സുകാരി മരിച്ചു. മഞ്ചേരി കിഴക്കേത്തല ഓവുങ്ങൽ മുഹമ്മദ്‌ അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന അജ്മിയ എന്ന വിദ്യാർഥിനിക്കും സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
Kerala News

കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

കോഴിക്കോട്: കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്. എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിലാണ് നടപടി. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം, കൃസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്ന് ആയിരുന്നു പ്രസംഗം. തിരുവനന്തപുരം സ്വദേശി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ
Kerala News

കോൺ​ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മലപ്പുറം: കോൺ​ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് പ്രവർത്തകർക്ക് സ്വന്തം പതാക ഉയർത്തി പിടിച്ചു വോട്ട് ചോദിക്കാൻ കഴിയാത്ത അവസ്‌ഥയിൽ എത്തി. ഇത് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ യുഡിഎഫിന് ഒരു നിലപാടുമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. കത്വ കേസില്‍ പെണ്‍കുട്ടിയുടെ അഭിഭാഷകയായിരുന്ന ദീപിക
Kerala News

വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്‌പെൻഷൻ. DFO എം ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന്
India News Technology

മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ്
Kerala News

സുൽത്താൻ ബത്തേരി: രണ്ട് സംഭവങ്ങളിലായി കഞ്ചാവുമായി മൂന്നുപേർ പിടിയിലായി

സുൽത്താൻ ബത്തേരി: രണ്ട് സംഭവങ്ങളിലായി കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവുമായി മധ്യവയസ്‌കനും രണ്ട് യുവാക്കളുമാണ് പിടിയിലായത്. മണിച്ചിറ, മൂലയില്‍വീട്ടില്‍ റഷീദ് (51) നെയാണ് ബത്തേരി സബ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.  കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ
Kerala News

ഹരിപ്പാട്: ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

ഹരിപ്പാട്: സുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്ത് തിരികെ വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ കാൽ വഴുതി കാറിൻ്റെ അടിയിലേക്ക് വീണ് അപകടം. ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതറ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ മുട്ടം വലിയ കുഴി നെടുന്തറയിൽ ശ്രീലാൽ (50)ആണ് മരിച്ചത്.  അപകടത്തിൽ നെഞ്ചിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു. സുഹൃത്തായ സാബുവിനൊപ്പം കാറിൽ യാത്രക്ക്