കോഴിക്കോട്: പോക്കറ്റടിച്ചും മോഷ്ടിച്ചും സമ്പന്നരായ രണ്ട് കള്ളന്‍മാര്‍ ഒടുവില്‍ പോലീസിന്റെ വലയിലായി. താമരശ്ശേരി അമ്പായത്തോട് പാത്തുമ്മഅറയില്‍വീട്ടില്‍ ഷമീര്‍ (45), കല്‍പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കല്‍ വീട്ടില്‍ യൂനുസ് (49) എന്നിവരെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. മാര്‍ച്ച് 13ന് ബസ്സില്‍
കല്‍പ്പറ്റ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. സുല്‍ത്താന്‍ ബത്തേരി കുപ്പാടി ഓടപ്പള്ളം പ്ലാക്കാട് വീട്ടില്‍ ഉണ്ണികൃഷ്ണ(52)നെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോര്‍ട്ട്-രണ്ട് ജഡ്ജ് എസ്.കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. 2021 ആഗസ്റ്റ് 24-നായിരുന്നു സംഭവം. ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി
ആലപ്പുഴ ചെന്നിത്തല കാരാഴ്മയിൽ വീട് കയറി ആക്രമണം. യുവതി വിവാഹ ആലോചനയിൽ നിന്നും പിന്മാറിയതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയത്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാരാഴ്മ സ്വദേശികളായ റാഷുദീൻ മകൾ, സജ്ന, മാതാവ് നിർമല എന്നിവരടക്കം അഞ്ച് പേർക്കാണ് പരുക്കേറ്റത്. സജ്‌നയുടെ ഭര്‍ത്താവ് മരിച്ചതിന് ശേഷം പുനര്‍ വിവാഹാലോചന
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. വിവിധ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥമാണ് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി നാളെ എത്തുന്നത്. രാവിലെ 11.30ന് പ്രത്യേക വിമാനത്തില്‍ പ്രിയങ്ക ഡൽഹിയിൽ ൽ നിന്നും കൊച്ചിയില്‍ എത്തിച്ചേരും. 12.05ന് ആദ്യ പ്രചാരണ സ്ഥലമായ തൃശൂർ എരിയാടേക്ക് ഹെലികോപ്റ്ററിൽ എത്തും. 12.15ന് യുഡിഎഫ്
കോട്ടയം: മണിമല പൊന്തൻപുഴ വനത്തിൽവെച്ചുള്ള കൊലപാതക ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായത് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിനെ (30) ആണ് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ പ്ലാച്ചേരിയിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി
ഐപിഎല്ലിൽ ചെന്നൈയെ എട്ട് വിക്കറ്റിന് തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 177 റൺസിൻറെ വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ മറി കടന്നു. രണ്ടു വിക്കറ്റുകൾ നഷ്ടമായി 180 റൺസ് ലഖ്നൗ നേടി. ക്യാപ്റ്റൻ കെ എൽ രാഹുലിൻറെയും ഓപ്പണർ ക്വിൻറൺ ഡി കോക്കിൻറെയും അർധസെഞ്ചുറികളുടെ മികവിലാണ് ലഖ്നൗവിന്റെ തിളക്കമേറിയ വിജയം. 82 റൺസ് എടുത്ത കെഎൽ രാഹുലാണ് ലക്നൗവിന്റെ
തൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി മാറി പൂരം വെടിക്കെട്ടിന് തിരികൊളുത്തി. പ്രതിഷേധത്തെ തുടർന്ന് വെടിക്കെട്ട് വൈകിയത് അഞ്ച് മണിക്കൂർ. കാത്തിരുന്നത് പതിനായിര കണക്കിന് ജനങ്ങളാണ്. പൂരനഗിരിയിൽ ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടിന് തിരികൊളുത്തി. പിന്നാലെ തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തും. ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെ മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട്
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്ന് നടക്കും. ഉത്സവ ശിവേലിയ്‌ക്ക് ശേഷമാണ് പള്ളിവേട്ട ചടങ്ങുകൾ ആരംഭിക്കുന്നത്. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമിയെയും മൂർത്തിയെയും എഴുന്നള്ളിക്കും. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായാണ് വേട്ട പുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ
നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ പ്രേമകുമാരി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയാണ് യാത്ര. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്‌ക്കൊപ്പം ഉണ്ട്.
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി. പൊന്ന്യം സ്വദേശി നാരോന്‍ വീട്ടില്‍ കെ.പി ഷംജിത്തി(27)നെയാണ് വടകര പൊലീസ് പന്തക്കലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയും വീട്ടമ്മയുടെ മകളുടെ ആദ്യ