Home Articles posted by Editor (Page 593)
India News

ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ഛർദ്ദിച്ചു, കാലാവധി കഴിഞ്ഞ ചോക്ലേറ്റെന്ന് പൊലീസ്

പട്യാല: പലചരക്ക് കടയിൽ നിന്ന് വാങ്ങിയ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ഛർദിച്ചു. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. ബന്ധുവാണ് പട്യാലയിലെ കടയിൽ നിന്ന് കുട്ടിക്ക് ചോക്ലേറ്റ് വാങ്ങി നൽകിയത്. ലുധിയാന സ്വദേശിയായ ഒന്നര
Kerala News

തിരുവനന്തപുരത്ത് പിറന്നാള്‍ പാർട്ടിക്കിടെ സംഘർഷം. അഞ്ചുപേർക്ക് കുത്തേറ്റു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിറന്നാള്‍ പാർട്ടിക്കിടെ സംഘർഷം. അഞ്ചുപേർക്ക് കുത്തേറ്റു. കഴക്കൂട്ടത്ത് ബിയർ പാർലറിലാണു സംഭവം. 2 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു സംഭവം. ടെക്നോപാർക്കിന് എതിർവശത്തെ B6 (ബി സിക്സ് ) ബിയർ പാർലറിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ ഉൾപ്പെട്ടവരുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കും.
Kerala News

ഇടുക്കി നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

ഇടുക്കി നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിച്ച നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പോലീസുകാർക്കും പൊള്ളലേറ്റിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ
Kerala News

വടകരയിലെ സൈബര്‍ ആക്രമണ പരാതികളില്‍ വീണ്ടും കേസ്. കെകെ രമ എംഎല്‍എ,

വടകരയിലെ സൈബര്‍ ആക്രമണ പരാതികളില്‍ വീണ്ടും കേസ്. കെകെ രമ എംഎല്‍എ, എല്‍ഡിഎഫ് നേതാവ് പനോളി വത്സന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്. ഉമ തോമസ് എംഎല്‍എയ്ക്ക് ഒപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം ഷാഫി പറമ്പിലിന് എതിരെന്ന രീതിയില്‍ വ്യാജമായി നിര്‍മിച്ച് ഫേസ്ബുക്കിലൂടെ പ്രചരിച്ചിപ്പിച്ചുവെന്നായിരുന്നു കെ കെ രമ എംഎല്‍എ യുടെ പരാതി.
Entertainment India News

പോളിംഗ് ചട്ടങ്ങൾ ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ കേസ്

തമിഴ്‌നാട്ടിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.  ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ലഭിച്ച പരാതിയിലാണ് കേസ്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തിൽ വോട്ട്
Kerala News

ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖിലയാണ് മരിച്ചത്. 17 വയസായിരുന്നു. നിലമ്പൂര്‍ മാനവേദന്‍ സ്‌ക്കുളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് പഠിക്കുന്നത്. ഇന്നലെ വൈകും നേരം മൂന്ന് മണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു, വീട്ടുകാരും ബന്ധുക്കളും
Kerala News

ഇടതുപക്ഷ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുപക്ഷ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരായ നുണകളും വാര്‍ത്തകളും ആഘോഷിക്കുമ്പോള്‍ അതിനെതിരെ നാടിന്റെ നാവാകുന്നത് സോഷ്യല്‍ മീഡിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് നീതിപൂര്‍വമായ തെരഞ്ഞെടുപ്പിനുള്ള
India News Sports

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 67 റണ്‍സിന് തകര്‍ത്തു. 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 199 റണ്‍സിന് ഓള്‍ഔട്ടായി. 66 റണ്‍സ് എടുത്ത ജേക്ക് ഫ്രേസറും 44 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തും ഡല്‍ഹിക്കായി പൊരുതി. ഹൈദരാബാദിനായി ടി നടരാജന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 266 റണ്‍സ്
Kerala News Top News

സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ പത്ത് ജില്ലകളില്‍ ചൂട് കൂടാന്‍ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ പത്ത് ജില്ലകളില്‍ ചൂട് കൂടാന്‍ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍
Kerala News

മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി

മോഷണ കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീട് വിറ്റ് നിയമ പോരാട്ടം നടത്തിയ യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി. കൊല്ലം അഞ്ചൽ അഗസ്ത്യഗോഡ് സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. മോഷണ കേസിൽ പോലീസ് തെറ്റായി പ്രതിചേർത്തതോടെയാണ് രതീഷിന്റെ ദുരിതം തുടങ്ങിയത്. മോഷ്ണ കേസിൽ ആളു മാറി 2014 ലാണ് ബസ് ഡ്രൈവറായ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് ഇറങ്ങിയ നാൾ മുതൽ കള്ളനല്ലെന്ന്