മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് സിപിഐഎം നേതാവിനെതിരെ കാസർഗോഡ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ബളാൽ കരോട്ട്ചാൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി മെമ്പറുമായ മധുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക, കലാപാഹ്വാനം തുടങ്ങിയ
പത്തനംതിട്ടയിൽ ആറ് വർഷം മുൻപ് മരിച്ച വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ പോളിംഗ് ഓഫീസർ അടക്കം മൂന്നുപേരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. മെഴുവേലിയിലാണ് മരിച്ച വയോധികയുടെ അതേ പേരിലുള്ള മരുമകൾ കള്ള വോട്ട് ചെയ്തത്. ആറു വര്‍ഷം മുന്‍പ് മരിച്ച 94 കാരി അന്നമ്മയുടെ പേരിലാണ് പത്തനംതിട്ട മെഴുവേലിയില്‍ വോട്ട് ചെയ്തത്. 874 ആയിരുന്നു അന്നമ്മയുടെ വോട്ടര്‍ പട്ടികയിലെ
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍ നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നില്‍
കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍. 10 മണിക്ക് ഹൈക്കോര്‍ട്ട് പരിസരത്തുനിന്നാണ് ആദ്യ സര്‍വീസ്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ വാട്ടര്‍ മെട്രോ സര്‍വീസ് ഫോര്‍ട്ട്‌കൊച്ചിയുടെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടെര്‍മിനലും ടിക്കറ്റ് സംവിധാനവും ട്രയല്‍ റണ്ണും പൂര്‍ത്തിയായതോടെയാണ് ഇന്ന് മുതല്‍
ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.
കോഴിക്കോട്: കോഴിക്കോട് വെള്ളയിലെ ഗാന്ധി റോഡിൽ തീപിടിത്തം. കാർ വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ തെങ്ങുകളിലേക്കും തീ പടർന്നു. ഫയർഫോഴ്സ് എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. രാവിലെ പത്തരയോടെയാണ് വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ തീപിടിത്തമുണ്ടായത്. വാഹനങ്ങളുടെ പെയിന്‍റിംഗ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്.
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 55,000 രൂപ പിഴയും. വാഴക്കാട് അനന്തായൂർ നങ്ങച്ചൻകുഴി അബ്ദുൽ കരീമിനെയാണ് (50) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷൽ കോടതി (രണ്ട്) ജഡ്മി എസ്. രശ്മി ശിക്ഷിച്ചത്. 2022ൽ 17കാരനെ ആളൊഴിഞ്ഞ വീട്ടിൽ വെച്ചും പരാതിക്കാരന്റെ വീട്ടിൽ വെച്ചും ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്നാണ്
കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി. ആനമതിൽ നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചെന്നാണ് പരാതി. വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചു എന്നാണ് നിഗമനം. വന്യജീവി സങ്കേതത്തിന്റെ അതിരിൽ പുനരധിവാസ മേഖലയിലെ മരം മുറിക്കാനായിരുന്നു അനുമതി. എന്നാൽ, സർവ്വേ നടത്തി അടയാളപ്പെടുത്തിയ മരങ്ങൾക്ക് പുറമേ കൂടുതൽ മരങ്ങൾ മുറിച്ചെന്നാണ് പരാതി. വിഷയത്തിൽ പ്രത്യേക അന്വേഷണം
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്‍വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ‘കുണ്ടറയിലെ ഒരു സ്വീകരണത്തിനിടയ്ക്ക്
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിയിൽ സൌത്ത് വയനാട് ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടി സംശയ നിഴലിൽ. ഡിഎഫ്ഒ എ. സജ്നക്ക് നൽകിയ വിശദീകരണം തേടിയുള്ള കത്ത് മണിക്കൂറുകൾക്കം റദ്ദാക്കി സസ്പെൻഡ് ചെയ്തതിലാണ് അടിമുടി ദുരൂഹത. ചട്ടങ്ങൾ പാലിക്കാതെയുള്ള സസ്പെൻഷന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്നാണ് വനംവകുപ്പിനുള്ളിലെ വിമർശനം. ബുധനാഴ്ച പുലർച്ചെ 12.19നാണ് സൌത്ത് വയനാട് ഡിഎഫ്ഒ എ. സജ്നയോട് സുഗന്ധഗിരി