കഴക്കൂട്ടം ബിയർ പാർലർ സംഘർഷത്തിൽ ഒന്നാംപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചത്. 2021 ൽ ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മുടപുരത്ത് അജിത് കൊല കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്. നിലവിൽ കഴക്കൂട്ടത്തെ ഒരു ജിമ്മിൽ
മലപ്പുറം: കരുവാരക്കുണ്ടില്‍ കാട്ടുപോത്തിനെ വേട്ടയാടി മാംസം വില്‍പ്പന നടത്തിയ കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. കരുവാരക്കുണ്ട് സ്വദേശി സുബൈറിന്‍റെ വീട്ടില്‍ നിന്നുമാണ് കാട്ടുപോത്തിന്‍റെ മാംസം പിടികൂടിയത്. കാട്ടുപോത്തിനെ വേട്ടയാടിയ ശേഷം പ്രതികള്‍ മാംസം വില്‍പ്പന നടത്തിയതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്
കോട്ടയം: മണർകാട് പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. അയർക്കുന്നം അമയന്നൂർ സ്വദേശി മഹേഷ് സോമൻ, കൂരോപ്പട സ്വദേശി കണ്ണൻ എന്നിവരെയാണ് പിടികൂടിയത്. മണർകാട് സ്വദേശിയായ ഗൃഹനാഥനെ അന്വേഷിച്ച് വീട്ടിൽ ചെന്നതായിരുന്നു മഹേഷും കണ്ണനും. ഗൃഹനാഥൻ വീട്ടിലുണ്ടായിരുന്നില്ല. ഇയാളുടെ പ്രായപൂർത്തിയാകാത്ത മകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. നോട്ടുബുക്കിൽ അശ്ലീല വാക്കുകൾ എഴുതി പെൺകുട്ടിക്ക്
ദില്ലി: പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മവിഭൂഷൺ സമ്മാനിക്കും. മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞൻ ബിന്ദ്വേശ്വർ പഥക്കിനും പത്മവിഭൂഷണും രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുൻ തമിഴ്നാട് ഗവർണറുമായ
പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. 50 ലധികം വിദ്യാർത്ഥികളെയാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് സംഭവമുണ്ടായത്. അതേസമയം, വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഖേഡ് താലൂക്കിലെ സ്വകാര്യ കേന്ദ്രത്തിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നുമാണ് ഹര്‍ജിയിലെ വാദം. ഹൈക്കോടതി നേരത്തെ
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സിന് ജയം. മൂന്ന് വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 143 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. ഗുജറാത്തിന്റെ സീസണിലെ നാലാം ജയമാണിത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 36 റണ്‍സ് എടുത്ത രാഹുല്‍ തെവാട്ടിയയും 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍
ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ടൂർണമെൻര് ചാമ്പ്യനായത്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് നേട്ടം. ടൂർണമെന്റ് ജയത്തോടെ ഡി ഗുകേ ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി.
സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ 10 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും
കൊല്ലം: കൊല്ലം നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്‍, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ശക്തികുളങ്ങര പൊലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നീണ്ടകര പാലത്തിന് സമീപത്ത് നിലയുറപ്പിച്ചു. രാജീവനും അരുണും സഞ്ചരിച്ച