Home Articles posted by Editor (Page 59)
Kerala News

ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി.

ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബോബിയുടെ പരാതിയില്‍
Kerala News

തിരുവനന്തപുരം: സ്ത്രീ കുഴഞ്ഞുവീണ് മരണപ്പെട്ടതില്‍ ദുരൂഹതയെന്ന് പരാതി

തിരുവനന്തപുരം: സ്ത്രീ കുഴഞ്ഞുവീണ് മരണപ്പെട്ടതില്‍ ദുരൂഹതയെന്ന് പരാതി. കളിപ്പാംകുളം കൊത്തുകല്ല് സ്വദേശി ശ്രീദേവി(52)യാണ് തിങ്കളാഴ്ച രാത്രി മരിച്ചത്. സഹോദരന്റെ അടിയേറ്റ് ശ്രീദേവി മരിച്ചെന്നാണ് പരാതി. സഹോദരന്‍ സതീഷ് കുമാറുമായുളള തര്‍ക്കത്തിനിടെ അടിയേറ്റെന്നാണ് ഫോര്‍ട്ട് പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ കേസ് എടുത്തതായും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ
Kerala News

കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാന വ്യാപകമായി നിരവധി കേസുകളിലെ പ്രതിയുമായ ബാബു എന്ന തീവെട്ടി ബാബു അറസ്റ്റിൽ.

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാന വ്യാപകമായി നിരവധി കേസുകളിലെ പ്രതിയുമായ കൊല്ലം ഉളിയനാട്  ചിറക്കര  കുളത്തൂർക്കോണം നന്ദു ഭവനത്തിൽ ബാബു (61)എന്ന തീവെട്ടി ബാബു അറസ്റ്റിൽ. ആൾതാമസമില്ലാതിരുന്ന വീട് ഡിസംബർ ഞായറാഴ്ച രാത്രി കുത്തിത്തുറന്ന് 12 പവൻ സ്വർണ്ണാഭരണങ്ങളും അൻപതിനായിരം രൂപയും കവർന്ന കേസിലാണ് ബാബുവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ മടവൂർ മാവിൻമൂടുള്ള
Kerala News

നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കൽ; സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ

തിരുവനന്തപുരം​: മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാന് സർക്കാർ ചെലവിട്ടത് 2.86 കോടി രൂപയാണെന്ന കണക്കുകള്‍ പുറത്ത്. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്. ഇതുവരെ  55 ലക്ഷം രൂപയാണ് പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത്. സ്വകാര്യ ഏജൻസികൾക്ക് 2.31 കോടി രൂപ കുടിശ്ശികയാണ്. നവകേരള കലാജാഥ നടത്താൻ 45 ലക്ഷം
Kerala News

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽ പങ്കെടുത്ത തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

മോസ്കോ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽ പങ്കെടുത്ത തൃശൂർ സ്വദേശി കൊല്ലപ്പെട്ടു. യുക്രൈൻ ആക്രമണത്തിൽ പരിക്കേറ്റ തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിന് പരിക്കേറ്റിരുന്നു. ഇന്ത്യൻ എംബസി അധികൃതരാണ് ബിനിലിന്റെ ഭാര്യ ജോയ്സിയെ മരണവിവരം അറിയിച്ചത്. ബിനിലിന് ഗുരുതരമായി പരിക്കേറ്റ വിവരം കൂടെയുള്ള ബന്ധു കൂടിയായ
Kerala News

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണിയാപുരം കരിച്ചാറയിലെ വീട്ടിലാണ് ഷാനു എന്ന വിജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ രങ്കനെ കാണാനില്ല. രാവിലെ വിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ വീട്ടിൽ വിജിയും രങ്കനുമുണ്ടായിരുന്നു. എന്നാൽ തിരിച്ചെത്തിയപ്പോൾ
Kerala News

വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് അറിയിക്കും. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ നിലപാട്. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും
Kerala News

നെയ്യാറ്റിൻകര സമാധി കേസിൽ ദുരൂഹത സംശയിച്ച് പൊലീസ്.

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ ദുരൂഹത സംശയിച്ച് പൊലീസ്. ഗോപൻ സ്വാമി മരിച്ച ദിവസം രണ്ടുപേർ വീട്ടിൽ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്ത് പൊലീസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന് മക്കൾ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങൾ അല്ലാതെ മറ്റാരും വീട്ടിൽ
Kerala News

ആൾത്താമസമില്ലാത്ത വീട്ടിൽക്കയറി സർവ്വതും മോഷ്ടിക്കും; വീട്ടിൽ തന്നെ ഉണ്ടും ഉറങ്ങിയും ഒരു സുഖവാസം;  ഓടിച്ചിട്ട് പൊലീസ് പിടികൂടി

ആലപ്പുഴ: ആൾത്താമസമില്ലാത്ത വീട്ടിൽക്കയറി സർവ്വതും മോഷ്ടിക്കും. മോഷണം നടത്തിയ വീട്ടിൽ തന്നെ ഉണ്ടും ഉറങ്ങിയും ഒരു സുഖവാസം. ഒടുവിൽ വ്യത്യസ്ത രീതിയിൽ മോഷണം നടത്തിയ പ്രതിക്ക് സർപ്രൈസ് കൊടുത്ത് കേരള പൊലീസ്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് മുംബൈ സ്വദേശിയായ അജയ് മെഹന്ത എന്ന അന്തർസംസ്ഥാന മോഷ്ടാവിനെ കഴി‍ഞ്ഞദിവസം ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്. ആലപ്പുഴയിലാണ്
Kerala News

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവാക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചു കൊന്നു

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവാക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചു കൊന്നു. വീട്ടുകാർ ബഹളം വച്ചപ്പോൾ ആടിനെ ഉപേക്ഷിച്ച് കടുവ പോകുകയായിരുന്നു. വനം വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേ സമയം, വയനാട് പുൽപ്പള്ളി അമരക്കുനിയിൽ ഇറങ്ങിയ കടുവയെ മയക്കു വെടി വെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കഴിഞ്ഞദിവസം പ്രദേശത്തെ