Home Articles posted by Editor (Page 588)
Kerala News

ലൈംഗിക അതിക്രമത്തില്‍ ജനിച്ച കുട്ടികളുടെ ഡിഎന്‍എ പരിശോധനയിൽ കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമത്തില്‍ ജനിച്ച കുട്ടികളുടെ ഡിഎന്‍എ പരിശോധനയിൽ കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. ദത്ത് നല്‍കിയ കുട്ടികളുടെ ഡിഎന്‍എ പരിശോധിക്കാന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. ഇത് കുട്ടികളുടെ സ്വകാര്യതയുടെ ലംഘനമാണെന്നും കുട്ടികളിൽ മാനസിക
India News

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ.

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരു കസ്റ്റംസിന്റെ എക്‌സ് പോസ്റ്റിലൂടെയാണ് വാർത്ത പുറത്ത് വന്നത്. ആനക്കോണ്ടയെ കടത്താൻ ശ്രമിച്ചയാളെ കസ്റ്റിംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം
India News

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുമ്പ് സ്റ്റാൻഡിൽ കഴുത്തിൽ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം. സമീപത്തായി കറൻസി നോട്ടുകൾ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജീവ് ഗാന്ധി
India News

വിമാനത്തിൽ യാത്ര ചെയ്യുന്ന 12 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അടുത്ത് സീറ്റ് നൽകണമെന്ന് ഡിജിസിഎ

ന്യൂഡൽഹി: 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക്  വിമാന യാത്രയിൽ മതാപിതാക്കളിൽ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നൽകണമെന്ന് വിമാനക്കമ്പനികളോട് സിവിൽ വ്യോയനായ ഡയറക്ടറേറ്റ് നിർദേശിച്ചു. എല്ലാ വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം ഡിജിസിഎ അധികൃതർ നൽകി. യാത്രകളിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ അടുത്തല്ലാതെ സീറ്റ് നൽകുകയും അങ്ങനെ ഇരുന്ന് യാത്ര ചെയ്യേണ്ടി വരികയും ചെയ്യുന്ന
Kerala News

ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഷ്പക്ഷത വ്യക്തമാക്കുന്ന
Kerala News

രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിത്തകർത്തു

രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിത്തകർത്തു. ഉഴവൂര്‍ ബെവ്‌കോ ഔട്ട്ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് തല്ലി തകർത്തത്. അയര്‍ക്കുന്നം സ്വദേശി തോമയാണ് കാര്‍ തല്ലി പൊളിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ആക്രമണം. കൃഷ്ണകുമാര്‍ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.
Kerala News

അനിൽ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകളുമായി ടിജി നന്ദകുമാർ

അനിൽ ആൻ്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകളുമായി ടിജി നന്ദകുമാർ. കാൾ ലെറ്ററിന്റ പകർപ്പും അനിൽ ആന്റണിക്ക് എതിരെ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത എഫ്ഐആറും തന്നെ ബന്ധപ്പെട്ട മൊബൈൽ നമ്പറുകളുമാണ് ടിജി നന്ദകുമാർ പുറത്തുവിട്ടത്. ഇതിനൊപ്പം പണം വാങ്ങാൻ വന്നപ്പോൾ ഉപയോഗിച്ച കാർ നമ്പറും ടിജി നന്ദകുമാർ പുറത്തുവിട്ടു. എൻഡിഎ വന്നാലും ഇന്ത്യ സഖ്യം വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ
Kerala News

മകൾക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം;  കൊച്ചുവേളി- ഛണ്ഡീഗഡ് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

കോഴിക്കോട്: ഏറെ സന്തോഷത്തോടെയാണ് ഒളവണ്ണ മാത്തറ സ്വദേശിനിയായ പാത്തേയിയും മകള്‍ നസീമയും (42), കൊച്ചുമകള്‍ ഫാത്തിമ നഹ്ലയും (16) ഇന്നലെ വൈകീട്ടോടെ വീട്ടില്‍ നിന്ന് യാത്ര തിരിച്ചത്. ഇവരുടെ അടുത്ത ബന്ധുവും കുണ്ടായിത്തോട് കല്ലേരിപ്പാറ സ്വദേശിയുമായ ഹംസ കോയയുടെ മകന്‍ ഹാരിസിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായാണ് ഇവര്‍ പുറപ്പെട്ടത്. എന്നാല്‍ ആ യാത്ര ഒരു ട്രെയിനിന്റെ
Kerala News

ആലുവ: വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന് ദാരുണാന്ത്യം.

എറണാകുളം: ചെങ്ങമനാട് പുറയാർ ഗാന്ധിപുരത്ത് മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണ് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പത്ത് വയസുകാരന്  ദേഹത്ത് വീണ് ദാരുണാന്ത്യം. അമ്പാട്ടുവീട്ടിൽ നൗഷാദിന്‍റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. വീടിന് അടുത്ത് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതാണ് ഇര്‍ഫാൻ. ഉള്ള് ബലം കുറ‍ഞ്ഞ് നിന്നിരുന്ന മഹാഗണി മരമാണ്
India News

ക്രീം കേക്കുകളിലെ കൃതിമ മധുരം വില്ലനോ?

പഞ്ചാബ് : പഞ്ചാബിൽ പത്തുവയസ്സുകാരിയായ പെൺകുട്ടി കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലം മരണപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കേക്കിൽ അമിതമായ അളവിൽ അടങ്ങിയ കൃത്രിമ മധുരമാണ് കാരണക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. മാർച്ച് 24 നാണ് ചോക്ലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ പെൺകുട്ടിക്കും കുടുംബാംഗങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നത്.