Home Articles posted by Editor (Page 582)
Kerala News

കോഴിക്കോട്: കക്കാടംപൊയിലിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു.

കോഴിക്കോട്: കക്കാടംപൊയിലിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കൂമ്പാറ സ്വദേശി ജോൺ എബ്രഹാമിന്റെ കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഭാര്യയും സഹോദരിയുമാണ് ജോൺ എബ്രഹാമിന് ഒപ്പം കാറിലുണ്ടായിരുന്നത്. കക്കാടംപൊയിലിലെ 94 ആം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും
Kerala News

പാലക്കാട് കടുത്ത ചൂടിനിടെ വോട്ട് ചെയ്യാനെത്തിയ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു.

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. തേങ്കുറിശ്ശി സ്വദേശി ശബരി ( 32), വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് എന്നിവരാണ് മരിച്ചത്. വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു കണ്ടൻ.തേൻകുറിശ്ശി വടക്കേത്തറ എൽ പി സ്കൂളിൽ വച്ചായിരുന്നു സംഭവം. പാലക്കാട് എരുമയൂരിൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് 45.2 ഡിഗ്രി
India News

ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു.

തെലങ്കാന സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് പരീക്ഷകളുടെ
Kerala News

മഹേഷിനെതിരെ നടന്ന കൊടും ക്രൂരത; ഇപ്പോൾ അദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നു; ഇതെന്ത് കാട്ടുനീതിയെന്ന് അച്ചു ഉമ്മൻ

കഴിഞ്ഞ ദിവസം നമ്മുടെ പ്രിയങ്കരനായ നേതാവ് സിആര്‍ മഹേഷിനെതിരെ നടന്ന കൊടും ക്രൂരത നിങ്ങൾ കണ്ടതാണ്. പാറക്കല്ലെറിഞ്ഞ്, അദ്ദേഹത്തിന്റെ ആയുസിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടതാണ്. ഇപ്പോൾ അദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നു. ഇത് കാട്ട് നീതിയാണ്. ഇതിനെതിരെ നിങ്ങൾ വോട്ട് രേഖപ്പെടുത്തി പ്രതികരിക്കണമെന്നാണ് അഭ്യര്‍ത്ഥന. നാടിന്റെ ജനാധിപത്യം വലിയ വിഷയമാണ്. നാട്ടിലെ ജനവിരുദ്ധ
Kerala News

‘പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപി’, ജയരാജന്‍ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്തണം; മുഖ്യമന്ത്രി

കണ്ണൂര്‍: ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, തന്റെ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്താന്‍ ജയരാജന്‍ ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു. ഒരുപാട് സുഹൃദ് ബന്ധമുള്ളയാളാണ് ജയരാജന്‍. ഇത്തരം സൗഹൃദങ്ങളില്‍ ജാഗ്രത
Kerala News

കൊല്ലത്ത് ബൂത്തിലെത്തിയ ജി. കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു

കൊല്ലം അഞ്ചൽ നെട്ടയം 124,125 ബൂത്തിൽ എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു. ഇതിനെ തുടർന്ന് ഏറെനേരം ബിജെപി സ്ഥാനാർത്ഥിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ തർക്കത്തിനിടയാക്കി. ബൂത്ത് സന്ദർശിച്ചതിനു ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാർ ബൂത്തിന് വെളിയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ഏറെനേരം പൊലീസുമായി തർക്കമുണ്ടായത്. താൻ നിയമം
India News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി. ബാലറ്റ് വോട്ടിലേക്ക് മടങ്ങില്ലെന്ന് കോടതി അറിയിച്ചു. അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിനെ ആധുനികവത്കരിക്കാനുള്ള കമ്മിഷന്‍ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിപാറ്റ്
Kerala News

തിരുവനന്തപുരം സ്വദേശിക്ക് അത്ഭുത രക്ഷപെടൽ! വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി, ഉണർന്നപ്പോൾ കനാലിൽ അകപ്പെട്ടു

കുട്ടനാട്: വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് കനാലിൽ അപകടത്തിൽപ്പെട്ട തിരുവനന്തപുരം സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു. തൃശൂരിൽ പോയി തിരികെ വരുന്നതിനിടെ എ-സി റോഡിൽ വേഴപ്ര ടൈറ്റാനിക് പാലത്തിന് സമീപം, ഇന്നലെ പുലർച്ചെ 3 ഓടെയായിരുന്നു അപകടം. കനാലിൽ കടകൽ നിറഞ്ഞുകിടന്നതും വെള്ളക്കുറവും ഇയാൾക്ക് രക്ഷയായി. അപകടത്തിൽ നേരിയ പരുക്കു മാത്രമേറ്റ ഇയാളെ ഈ സമയം എതിരെ വന്ന
Kerala News

പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ പട്ടാമ്പിയിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം

പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ പട്ടാമ്പിയിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം. കൊപ്പം മുതുതല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം നടന്നത്. പർദ്ദ ധരിച്ച് എത്തിയ സ്ത്രീയാണ് ഒരു മാസം മുൻപ് മരിച്ചയാളുടെ വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചത്. അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒരു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 3.78 ശതമാനം
Kerala News

വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി, വോട്ടിങ് വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വോട്ടിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും ഇപ്പോഴും വോട്ട് രേഖപ്പെടുത്തി തുടങ്ങിയിട്ടില്ല. സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും മറ്റിടങ്ങളിൽ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ്