തിരുവനന്തപുരം കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സെലോ ടേപ്പ് ഒട്ടിച്ച് വികൃതമാക്കി. ടയറിൽ ദ്രാവക രൂപത്തിലുള്ള ലായനി ഒഴിച്ച് കേട് വരുത്തിയതായും പരാതി. തട്ടത്തുമല സ്വദേശിനിയായ വീട്ടമ്മ കിളിമാനൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു എം സി റോഡിൽ കിളിമാനൂർ തട്ടത്തുമല
പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഐഎം ഗവര്‍ണർക്കെതിരെ സമരം നടത്തിയിരുന്നു. ബില്ലുകൾ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാനത്ത് സമരപരിപാടികള്‍
ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് നോട്ടീസിൽ പറയുന്നു. സിഎംആർഎൽ ഉടമ ശശിധരൻ കർത്താ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചെന്നും തെളിവ് നൽകാൻ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രൻ തയാറായില്ലെന്നും
ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി മലയാളിയെന്ന് പൊലീസ്. കോയമ്പത്തൂരിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന രേഷ്മയെ(24) ആണ് കഴിഞ്ഞ 25-ാം തീതിയതി സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലക്കാട് സ്വദേശികളായ കുടുംബാംഗങ്ങൾ യുവതിയെ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ ഘട്ടത്തില്‍ 10 കുട്ടികള്‍ക്കാണ് വിലകൂടിയ മരുന്ന് നല്‍കിയത്. ഇതുവരെ 57 കുട്ടികള്‍ക്കാണ് മരുന്ന്
സൂര്യ നായകനാകുന്ന ‘കങ്കുവ’ എന്ന ചിത്രത്തിന്റെ നിർമാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ പരാതി. കഴിഞ്ഞ ദിവസം മോഷണ ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചെയ്യാത്ത കുറ്റം ആരോപിച്ച് ജ്ഞാനവേല്‍ നൽകിയ പരാതിയിൽ മനം നൊന്താണ് ജോലിക്കാരി ലക്ഷ്മി ആത്മത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് ഇവരുടെ മകളാണ് നിർമാതാവിനെതിരെ പൊലീസിൽ
ദേശാടന പക്ഷികളെയടക്കം ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ കോഴിക്കോട് പിടിയിൽ. പന്നിക്കോട് താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ മണികണ്ഠൻ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പക്ഷികളുടെ കണ്ണിൽ കമ്പി കുത്തിക്കേറ്റി അതിക്രൂരമായാണ് വേട്ടയാടുന്നത്. ആക്രി കച്ചവടവവുമായി എത്തിയതാണ് ഇവർ. നാട്ടുകാരാണ് മൂന്ന് പേരെ പിടികൂടിയത്. രണ്ടുപേർ
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദവും ചർച്ചയാകും. തെരഞ്ഞെടുപ്പ് ദിവസത്തിലെ ഇപിയുടെ പ്രതികരണത്തിൽ പാർട്ടി നേതൃത്വത്തിന് നീരസമുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇപി ജയരാജനെ തള്ളിയിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച നടത്തിയതും തെരഞ്ഞെടുപ്പ്
ഇടുക്കി: ഇടുക്കി കല്ലാർകുട്ടിയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരങ്ങൾ രംഗത്ത്. കല്ലാർകൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേൽ എബ്രഹാം ജോസഫിന്‍റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് കല്ലാർകുട്ടി – മാങ്കടവ് റോഡ് സൈഡിൽ എബ്രഹാം ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിമാലി താലൂക്ക്
തൃശൂര്‍: വോട്ട് ചെയ്യാന്‍ സ്‌കൂള്‍ അങ്കണത്തിലെത്തിയ സ്ത്രീക്ക് ചവിട്ടുപടിയില്‍നിന്നും വീണ് ഗുരുതര പരുക്ക്. വേലൂര്‍ സ്വദേശി ജോളി (52) ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഭര്‍ത്താവിന് ഒപ്പം വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ജോളി. ബൂത്തിലേക്കുള്ള റാമ്പില്‍ കയറുന്നതിനിടയില്‍ കാല്‍ തെന്നി മറിഞ്ഞു വീഴുകയായിരുന്നു. സ്റ്റീലിന്റെ