കൽപറ്റ: പുൽപ്പള്ളി അമരക്കുനിയിലെ കടുവക്കായി രാത്രിയിലും തിരച്ചിൽ തുടർന്ന് വനംവകുപ്പ് ദൗത്യ സംഘം. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടരുന്നത്. ദൗത്യത്തിൻ്റെ ഭാഗമായി തെർമൽ ഡ്രോൺ പറത്തി കടുവയെ നിരീക്ഷിച്ചു വരികയാണ്. കടുവയെ മയക്കുവെടി വെയ്ക്കാൻ
കണ്ണൂരില്‍ മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രന്‍ ഐ സി യു വില്‍ ചികിത്സയില്‍ തുടരുന്നു. മംഗളൂരുവില്‍ നിന്ന് ഇന്നലെ കണ്ണൂരിലേക്ക് എത്തിക്കുന്നതിനിടെ പവിത്രന്‍ മരിച്ചെന്ന് ബന്ധുക്കള്‍ കരുതുകയായിരുന്നു. പിന്നീട്, എകെജി ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോള്‍ അറ്റന്‍ഡറാണ് ജീവനുണ്ടെന്ന്
പീച്ചി ഡാം റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിനാണ് (16) മരിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയാണ് എറിന്റെ മരണം. വെള്ളത്തില്‍ മുങ്ങിയ മറ്റു രണ്ടു കുട്ടികള്‍ ഇന്നലെ മരിച്ചിരുന്നു. ആന്‍ ഗ്രേസ്, അലീന എന്നിവരാണ് ഇന്നലെ മരിച്ചത്. അതേസമയം, അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളായ നിമ ചികിത്സയില്‍ തുടരുകയാണ്. നിമയുടെ ആരോഗ്യസ്ഥിതി
ഹണി റോസിന്റെ അധിക്ഷേപ പരാതിയിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണൂർ ഇന്ന് പുറത്ത് ഇറങ്ങിയേക്കും. ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്. സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. ഹണി റോസ് നൽകിയ പരാതിയിൽ അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ആണ് പൊലീസ് തീരുമാനം. കുറ്റപത്രം
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ച ശേഷം കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് കടക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം ഇറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷുക്കുന്നുണ്ട്. കോടതിയിൽ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന.
മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത ഷഹാന മുംതാസിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 8:30 ന് കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമാ മസ്ജിദിൽ ആണ് ഖബറടക്കം. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊണ്ടോട്ടി പൊലീസ് ഇന്ന് കേസ് എടുത്തേക്കും. നിറം കുറവാണെന്ന് പറഞ്ഞു ഭർത്താവും കുടുംബവും പെൺകുട്ടിയെ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്നാണ് ആരോപണം
ഹണി റോസ് അബലയല്ല, ശക്തയാണെന്ന് രാഹുൽ ഈശ്വർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടന നൽകുന്ന അവകാശത്തിലാണ് താൻ വിമർശനം നടത്തിയതെന്നും പുരുഷൻമാർക്കും കുടുംബത്തിനും വേണ്ടിയാണ് ഇപ്പോൾ നടത്തുന്ന വാർത്താസമ്മേളനമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഹണി റോസും വിമർശനത്തിന് അതീതയല്ല, മാന്യമായ ഭാഷയിലാണ് വിമർശിച്ചത് ബോചെ ചെയ്തത് തെറ്റെന്ന് ആദ്യം പറഞ്ഞത് താനാണ്. പക്ഷേ ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് ബോ ചെ
തിരുവനന്തപുരം കടയ്ക്കുള്ളിലിട്ട് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ് അഷ്റഫ് (30), മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം എ.ആർ.എസ്. മൻസിലിൽ ഷഹീൻ കുട്ടൻ (30) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കാപ്പ കേസിൽ തടവിൽ കഴിഞ്ഞിറങ്ങിയ ഇവർ വധശ്രമം, അടിപിടി,
കോഴിക്കോട്: പോക്സോ കേസിൽ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ
പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറക്കി. ബലൂണില്‍ ഉണ്ടായിരുന്ന നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി മുളളന്‍തോട്ടെ പാടത്തിറക്കി. പൊളളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂണ്‍ കന്നിമാരിയില്‍ ഇറക്കിയത്. തമിഴ്‌നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂണ്‍ പറത്തിയത്. പത്താമത്