കൊച്ചി : നെടുമ്പാശ്ശേരിയിൽ നിന്നുളള ഷാർജാ വിമാനം തകരാറിലായി. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 2.15ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. മറ്റൊരു വിമാനം സജ്ജമാക്കി
കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നൈറ്റ് കഫേ അടിച്ചതകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച കേസില്‍ യുവതിയും സംഘവും പിടിയില്‍. പനമ്പള്ളി നഗര്‍ ഷോപ്പിംഗ് കോംപ്ലക്സിലെ സാപിയന്‍സ് കഫേയിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ സംഘര്‍ഷമുണ്ടായത്. ചങ്ങനാശേരി സ്വദേശിനി ലീന, ആദർശ് ദേവസ്യ, ഇടുക്കി കട്ടപ്പന സ്വദേശി ജെനിറ്റ്, വയനാട് കൽപറ്റ മുണ്ടേരി സ്വദേശി മുഹമ്മദ് സിനാൻ, എന്നിവരാണ് സൗത്ത്
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണവേട്ട. 45.7 ലക്ഷം രൂപയുടെ സ്വര്‍ണമാണ് 25ന് നടത്തിയ പരിശോധനയില്‍ പിടികൂടിയതെന്ന് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് 814ല്‍ വിമാനത്താവളത്തിലെത്തിയ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 636 ഗ്രാം തൂക്കം വരുന്ന
കോഴിക്കോട്: താമരശേരിയിൽ കുടുക്കിലുമ്മാരത്ത് വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശേരി ചുടലമുക്ക് നട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാൻ (34), കുടുക്കിലുമ്മാരം ആലപ്പടിമ്മൽ കണ്ണൻ ഫസൽ എന്ന ഫസൽ (29) എന്നിവരെയാണ് താമരശേരി ഡിവൈഎസ്പി എംപി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 18നാണ് സംഭവം
ചെന്നൈ: ഭാര്യയുടെ കൈവെട്ടിയ ഭർത്താവ് കസ്റ്റഡിയില്‍. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വെളിപ്പെടുത്തലില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും. അതേസമയം നാളത്തെ യോഗത്തിലേക്ക് ഇ പി ജയരാജന്‍ എത്തുമോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കേരളത്തിന്റെ
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് പത്ത് റണ്‍സ് വിജയം. 257 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 9 വിക്കറ്റിന് 247 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തിലക് വര്‍മ 63 വിക്കറ്റെടുത്തു. മുകേഷ് കുമാറിനും രസിക് സലാമിനും മൂന്ന് വിക്കറ്റ് നേടി. മുംബൈയുടെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടുവെങ്കിലും തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ് എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.
ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും സര്‍വ്വീസ് നടത്തുക. ഷൊര്‍ണൂര്‍ നിന്ന് തിരിച്ചുള്ള സര്‍വീസിലും എറണാകുളം സൗത്തില്‍ ട്രെയിന്‍ എത്തില്ല. ഇതോടെ എറണാകുളം നോര്‍ത്ത്-ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്‌സ്പ്രസ് സാധാരണ സമയത്തെക്കാള്‍ 30 മിനിറ്റ് നേരത്തെ ഓടും. തിരിച്ച് എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും പതിനഞ്ച് മിനിറ്റ് നേരത്തെ വേണാട്
ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. കൊൽക്കത്ത സ്വദേശി 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഹരിപ്പാട് നാരകത്തറയിലാണ് സംഭവം. ബാറിനു മുൻവശം റോഡിൽ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഇവിടെ മീൻകട നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. മീൻ വിൽപ്പനയിലെ തർക്കമാണ് കൊലപാതകത്തിൽ
അഹമ്മദാബാദ്: ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്ക് രക്ഷകയായി ഏഴു വയസ്സുകാരി മകൾ. അഹമ്മദാബാദിലെ പാടാൻ ടൗണിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുടുംബ കലഹത്തെ തുടർന്ന് യുവതി ഇരു കൈത്തണ്ടയും മുറിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് മനസ്സിലാക്കിയ മകൾ അമ്മയ്ക്ക് രക്ഷകയാവുകയായിരുന്നു. സംഭവം