Home Articles posted by Editor (Page 578)
Kerala News

ഹൈറിച്ച് കേസിൽ പ്രതികൾക്ക് വൻ തിരിച്ചടി; 200 കോടിയുടെ സ്വത്ത് സർക്കാരിലേക്ക്, ജപ്തി നടപടി സ്ഥിരപ്പെടുത്തി

തൃശൂര്‍: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ താത്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ നടപടി തേഡ് അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ചിന്റെയും ഹൈറിച്ച് മുതലാളിമാരുടെയും സ്വത്തുക്കള്‍ കലക്ടറുടെ കൈവശത്തിലാകും. ഏകദേശം ഇരുന്നൂറ് കോടി രൂപയുടെ
Kerala News

കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്‌പോരില്‍ വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്‌പോരില്‍ വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. ലൈംഗിക ചേഷ്ടയോടെ ആക്ഷന്‍ കാണിച്ചപ്പോഴാണ് പ്രതികരിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവറായ യദു രാത്രിയില്‍ വിളിച്ച് സംഭവിച്ചതില്‍ ക്ഷമ ചോദിച്ചുവെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ‘പട്ടം പ്ലാമൂട് റോഡില്‍ യാത്ര ചെയ്യുമ്പോള്‍ ഇടതുഭാഗത്ത് കൂടി കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്ത്
Kerala News

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍
Kerala News

പാലക്കാട് സൂര്യാഘാതമേറ്റ് വീണ്ടും മരണം

പാലക്കാട് സൂര്യാഘാതമേറ്റ് വീണ്ടും മരണം. പാലക്കാട് എലപ്പിള്ളി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ലക്ഷ്മിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. പാലക്കാട് ജില്ല വെന്തുരുകുകയാണ്. ജില്ലയിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ആളുകളോട് ജാഗ്രത പാലിക്കണമെന്ന നിർദേശം വന്ന പശ്ചാത്തലത്തിലാണ് 90 വയസുള്ള
Kerala News

കോഴിക്കോട്: ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് പതിച്ച് പതിമൂന്നുകാരന് ദാരുണാന്ത്യം.

കോഴിക്കോട്: ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് പതിച്ച് പതിമൂന്നുകാരന് ദാരുണാന്ത്യം. ന്യൂമാഹി തിരുവങ്ങാട് വലിയ മാടാവില്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ കെപി ശ്രീനികേതാണ് മരിച്ചത്. വലിയ മാടാവില്‍ സ്‌കൂള്‍ അധ്യാപികയായ കെ സുനിലയുടെയും പാലയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പാറാല്‍ ചൈത്രം വീട്ടില്‍ കെപി മഹേഷിന്റെയും മകനാണ്. മഹേഷിന്
India News

ട്രോളന്മാർക്ക് ചുട്ട മറുപടി നൽകി പ്രാചി നിഗം.

ട്രോളന്മാർക്ക് ചുട്ട മറുപടി നൽകി പ്രാചി നിഗം. യുപി ബോർഡ് പരീക്ഷയിൽ 98.5% മാർക്ക് വാങ്ങിയ പ്രാചി നിഗം മുഖത്തെ രോമവളർച്ചയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ അധിക്ഷേപങ്ങളാണ് നേരിട്ടത്. തന്റെ മാർക്കാണ് പ്രധാനമെന്നും അല്ലാതെ മുഖത്തെ രോമ വളർച്ചയല്ലെന്നും പ്രാചി പറയുന്നു. ഉന്നത മാർക്ക് നേടിയ പ്രാചിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പലരും കളിയാക്കലുകളുമായി രംഗത്ത് വന്നത്.
Kerala News

കേരളം കടമെടുക്കുന്നത് 2000 കോടി

കടപ്പത്രങ്ങളിലൂടെ വീണ്ടും കടമെടുക്കാനൊരുങ്ങുകയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ. റിസർവ് ബാങ്കിന്റെ ഇ-കുബേർ പ്ലാറ്റ്‌ഫോമിലൂടെ ഈ മാസം മുപ്പതിന് കേരളം കടമെടുക്കുന്നത് രണ്ടായിരം കോടി രൂപയാണ്. കടപ്പത്രങ്ങളിലൂടെ 14,700 കോടി രൂപയാണ് കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾ കടമെടുക്കാനൊരുങ്ങുന്നത് കേന്ദ്രബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷൻ ഇ കുബേർ വഴിയാണ് കടപ്പത്രങ്ങളിറക്കുന്നത്. നടപ്പുവർഷത്തെ
Kerala News Top News

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത 

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും താപനില
Kerala News

കൊല്ലം: തെന്മല ഫോറസ്റ്റ് റേഞ്ചിൽ നാഗമലയിൽ പുള്ളിപ്പുലി ചത്ത നിലയിൽ

കൊല്ലം: തെന്മല ഫോറസ്റ്റ് റേഞ്ചിൽ നാഗമലയിൽ പുള്ളിപ്പുലി ചത്ത നിലയിൽ. ഹാരിസൻ എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിലാണ് ഉച്ചയോടെ പുലിയുടെ ജഡം വനപാലകർ കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടുകൂടി സമീപത്തുള്ള പശുത്തൊഴുത്തിൽ വച്ച് സോളമനെന്നയാളെ പുലി ആക്രമിച്ചതായും പരാതിയുണ്ട്.  ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേ പുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
Kerala News

കൊച്ചിയിൽ 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിലായി.

കൊച്ചി: കൊച്ചിയിൽ വൻ കൊക്കെയ്ന്‍ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിലായി. കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 19 ആം തീയ്യതിയാണ് ഇയാളെ പിടികൂടിയതെങ്കിലും ഇന്നലെയാണ് റിമാൻഡ് ചെയ്തത്. ഇയാള്‍ വിഴുങ്ങിയ ഗുളികകൾ പുറത്തെടുക്കാൻ ആറ് ദിവസമെടുത്തു. ഇതേ തുടർന്നാണ് കോടതിയിൽ ഹാജരാക്കാൻ