ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ആവര്‍ത്തിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ബിജെപി പ്രവേശനം ലക്ഷ്യം വെച്ച് ഇപിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന വാദവും ശോഭ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. മറിച്ച് കാറില്‍ കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടങ്ങുകയായിരുന്നു. രാവിലെ 10 മണിയോടുകൂടിയാണ് തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഐഎം
തുടർച്ചയായി ഉയർന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഉയർന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം. കിടപ്പുരോഗികൾ, ഗർഭിണികൾ, ഗുരുതര
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്രയില്‍ നടന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂട പ്രചരിച്ച, ഒരു യുവാവ് വയോധികനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണെന്ന് വ്യക്തമായി. കോഴിക്കോട് പേരാമ്പ്രയില്‍ സ്വത്തിന്റെ പേരില്‍ മകന്‍ പിതാവിനെ മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. പിന്നീട് പിതാവ് മരിക്കുകയും
നടുറോഡിലെ തർക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ ആരോപണങ്ങൾ തള്ളി കെഎസ്ആർടിസി ഡ്രൈവർ എച്ച്എൽ യദു. ലൈംഗിക ചേഷ്ട കാണിച്ചിട്ടില്ല. മേയർ മോശമായാണ് പെരുമാറിയത്. മേയർ ഭരണസ്വാധീനം ഉപയോഗിക്കുകയാണെന്നും ഡ്രൈവർ പറഞ്ഞു. താൻ ലഹരി ഉപയോഗിച്ചിട്ടില്ല. സച്ചിൻ ദേവ് എംഎൽഎയാണ് യാത്രക്കാരെ ഇറക്കിവിട്ടത്. തനിക്കെതിരെ ഉള്ളത് പഴയ കേസുകളാണ്. മേയർക്കെതിരെ നൽകിയ പരാതിയിൽ
തമിഴ്നാട്ടിലെ ആവഡിയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജസ്ഥാൻ സ്വദേശി പിടിയിൽ. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് മുത്താപുതുപേട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശിയായ മഹേഷ് പിടിയിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ് പൊലീസ്. ആവഡിക്കടുത്ത് മിട്ടനമല്ലി ഗാന്ധി മെയിൻ റോഡ് സെക്കൻഡ് ക്രോസ് സ്ട്രീറ്റിൽ ഇന്നലെ രാത്രിയാണ്
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ KSRTC ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം. ഡ്രൈവർ ലൈംഗീകചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. ഡ്രൈവർ DTOയ്ക്ക് മുമ്പാകെ വിശദീകരിക്കണം. ഇന്ന് ജോലിക്ക് കയറേണ്ട എന്ന് നിർദേശം നൽകി. പ്രതികരിച്ചത് സ്ത്രീത്വത്തെ അപമാനിച്ചത് കൊണ്ട്. KSRTC ഡ്രൈവർ H L
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ചേലൂര്‍ കാട്ടിക്കുളം പിണക്കാട്ടു പറമ്പില്‍ വീട്ടില്‍ പി ജെ ജോബി(51) യെയാണ് അറസ്റ്റ് ചെയ്തത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മെയ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് വയനാട്
മലപ്പുറം: നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മലപ്പുറം കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ വച്ച് പരാക്രമം കാണിച്ച നിസാമുദ്ധീൻ നാട്ടുകാരനായ സൈതലവിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇതിന് പിന്നാലെ കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് നേരെയും ആക്രമണം നടത്തി.