Home Articles posted by Editor (Page 574)
Kerala News

കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി KSEB.

കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി KSEB. 2 ലക്ഷം രൂപയുടെ കുടിശിക അടയ്ക്കാത്തതിനാലാണ് നടപടിയെന്ന് KSEB. ഓഫീസിനോട് ചേർന്നുള്ള കുടുംബശ്രീ, ഹെൽത്ത് ഓഫീസുകളിലെയും ഫ്യൂസ് ഊരിമാറ്റി. കൊടും ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കി കെഎസ്ഇബിയുടെ
Kerala News

നിലമ്പൂരിൽ 17വയസുകാരിയെ പീഡിപ്പിച്ച കേസിൽ 34കാരന് ജീവപര്യന്തവും പത്തു വർഷം കഠിന തടവും

മലപ്പുറം നിലമ്പൂരിൽ 17വയസുകാരിയെ പീഡിപ്പിച്ച കേസിൽ 34കാരന് ജീവപര്യന്തവും പത്തു വർഷം കഠിന തടവും. തൃശൂർ പള്ളം സ്വദേശി അബ്ദുൽ റഹീമിനെയാണ് നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം തടവ് ശിക്ഷ അനുഭവിക്കണം. 2018ൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷ വിധിച്ചത്.
Kerala News

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്‌കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലേബര്‍ റൂം 97.5%, മറ്റേര്‍ണിറ്റി ഒ.ടി 98.5% എന്നീ സ്‌കോറുകളോടെയാണ് അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടത്തുന്ന
Kerala News

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരി ക്രൂര മർദ്ദനത്തിന് ഇരയായി

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരി ക്രൂര മർദ്ദനത്തിന് ഇരയായി. എംആർഐ സ്കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മർദ്ദനമേറ്റത്. ഇടി വള ഉപയോഗിച്ച് പൂവാർ സ്വദേശി അനിൽ ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. മുഖത്തെ എല്ലുകൾ പൊട്ടിയതിനെ തുടർന്ന് ജയകുമാരിയെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ
Kerala News

കൊടും ചൂടിൽ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടം ഓടുകയാണ് ആലപ്പുഴ പുന്നപ്രയിലെ നാട്ടുകാർ.

ആലപ്പുഴ: കൊടും ചൂടിൽ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടം ഓടുകയാണ് ആലപ്പുഴ പുന്നപ്രയിലെ നാട്ടുകാർ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് പൈപ്പിൽ വെള്ളം എത്തുന്നത്. പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണിവർ. സംസ്ഥാനത്ത് തന്നെ ഉയർന്ന താപനിലയുള്ള ജില്ലകളില്‍ ഒന്നാണ് ആലപ്പുഴ. നാള്‍ക്കുനാൾ ചൂട് വർദ്ധിച്ച് വരുന്നു. ഇതിനൊപ്പമാണ് രൂക്ഷമായ കുടിവെളളക്ഷാമം. പൈപ്പുകളില്‍ വെള്ളമെത്തുന്നത്
Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത തുടരും. 24 മണിക്കൂർ കൂടി സമാന സാഹചര്യമാണ് ഉണ്ടാകുക. മുന്നറിയിപ്പുള്ള ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥാ വിഭാ​ഗം നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയായിരിക്കും
Kerala News

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു. ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്.
Kerala News

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കില്ല. ബസ് ട്രിപ്പ് മുടക്കി എന്നായിരുന്നു പരാതി. ഡ്രൈവർ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. കുറ്റം ചെയ്‌ത ഡ്രൈവർ യദുവിനെ മേയർ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്ന് കണ്ടെത്തൽ. മേയർക്കെതിരെ കെഎസ്ആർടിസി പരാതി നൽകില്ല. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയറുടെ പരാതി പ്രതിരോധിക്കാനാണ്
Kerala News

കരുവന്നൂർ കള്ളപ്പണ ഇടപാട്; എംഎം വർഗീസിന്റെ ആവശ്യം തള്ളി; നാളെ ഹാജരാകണമെന്ന് ED

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് എംഎം വർഗീസ് ഇളവ് തേടിയിരുന്നു. മെയ് ദിനത്തിൽ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നായിരുന്നു എംഎം വർഗീസിന്റെ ആവശ്യം. എന്നാൽ ഇത് ഇഡി നിരസിച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനോടൊപ്പം ചില രേഖകൾ എത്തിക്കണമെന്ന് ഇഡി
Kerala News

കാഞ്ഞാണി: ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി.

കാഞ്ഞാണി: ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിന്‍റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ കാണാതായത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക്