സൽമാൻഖാന്റെ വീട്ടിലേക്ക് വെടിവെച്ച കേസിലെ പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപന്‍ (32) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ വച്ചാണ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. ബൈക്കിൽ വെടിവെക്കാൻ എത്തിയവർക്ക് സഹായം ചെയ്തുകൊടുത്തു എന്നതാണ് ഇയാൾക്കെതിരായ കേസ്.
പാലക്കാട് മണ്ണാർകാട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു.എതിർപ്പണം ശബരി നിവാസിൽ രമണി-അംബുജം ദമ്പതിമാരുടെ മകൻ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് ഇരിക്കുന്നതിനിടെ ശബരീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ശബരീഷിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ
കൊല്ലം: കൊല്ലം മടത്തറയിൽ കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപ താമസിക്കുന്ന മല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. കിണറ്റില്‍ ആട് വീണത് അറിഞ്ഞ് അല്‍ത്താഫ് കിണറ്റില്‍ ഇറങ്ങുകയായിരുന്നു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപം താമസിക്കുന്ന അൽത്താഫ് (25) ആണ്
ന്യൂഡൽഹി: കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു. അമ്മയോടൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്ത കുട്ടി, അവിടെ ഉണ്ടായിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് കഴിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അന്ത്യം. ഛത്തീസ്‍ഗഡിലെ രാജ്‍നന്ദ്ഗാവിലാണ് സംഭവം. വിവാഹ ചടങ്ങിൽ അലങ്കാര നിർമിതികൾക്ക് വേണ്ടിയാണത്രെ ഡ്രൈ ഐസ്
ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കുടുംബപ്രശ്നങ്ങളുടെ പേരിൽ അകന്നു കഴിയുകയായിരുന്ന ഭാര്യയെ വീടിനുള്ളിൽ കയറി ആക്രമിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ സ്വദേശി ജിബിൻ ജോസഫ് എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കയറി ആയിരുന്നു
പാലക്കാട് അയിലൂരിൽ കണ്യാർകളി കലാകാരന് നാട്ടുകാരുടെ മർദ്ദനം. അയിലൂർ ദേശത്തിന്റെ പേര് സ്വന്തം പേരിനൊപ്പം നൽകിയെന്നാരോപിച്ചാണ് മർദ്ദനം. അയിലൂർ സ്വദേശി പ്രഭുകുമാറിനും അമ്മക്കും ഭാര്യക്കുമാണ് മർദ്ദനമേറ്റത്. പ്രഭുവിന്റെ പരാതിയിൽ നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചു. അയിലൂർ ദേശമെന്ന പേര് വച്ച് കണ്യാർകളി അവതരിപ്പിച്ചതാണ് നാട്ടിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പാലക്കാട്ടെ രണ്ട്
കെഎസ്ആർടിസി ബസ്സിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പ്രതികരിച്ച് ഡ്രൈവർ യദു. സംഭവം നടക്കുന്ന സമയത്ത് ബസ്സിൽ വിഡിയോ റെക്കോർഡ് ചെയ്തിരുന്നതായി യദു 24 നോട് പറഞ്ഞു. മെമ്മറി കാർഡ് എടുത്തു മാറ്റിയതാവാം. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നു എന്നും യദു പ്രതികരിച്ചു. സംഭവത്തിൽ ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാർ അന്വേഷണത്തിന് നിർദ്ദേശം നൽകി. കെഎസ്ആർടിസി സിഎംഡിക്കാണ് നിർദ്ദേശം നൽകിയത്.
ആധുനികാന്തര മുതലാളിത്തം ചൂഷണത്തിന് പുതിയ മാനങ്ങൾ തേടുമ്പോൾ ചരിത്രത്തിൻറെ ഓർമ്മപ്പെടുത്തലെന്നവണ്ണം വീണ്ടുമൊരു തൊഴിലാളി ദിനം കൂടി വന്നെത്തുകയാണ്. മെയ് ഒന്ന് ഒരു ഓർമ പുതുക്കലിൻറെ ദിനം കൂടിയാണ്.16 മുതൽ 20 മണിക്കൂറോളം കഠിനജോലി, നാലുമണിക്കൂർ മാത്രം വിശ്രമം. ഒരു നൂറ്റാണ്ടുവരെ ഇതായിരുന്നു തൊഴിലാളി ജീവിതങ്ങളുടെ ദിനക്രമം. രാവന്തിയോളം പണിയെടുത്തിട്ടും കിട്ടുന്നതാകട്ടെ തുച്ഛമായ
ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിനു ജയം. 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ അവസാന ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. 62 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് ആണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്വിൻ്റൺ ഡികോക്കിനു പകരം ഓപ്പണറായെത്തിയ അർഷിൻ കുൽക്കർണി നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. നുവാൻ
തൃശൂര്‍: ചെറുതുരുത്തി പള്ളിക്കരയിൽ പട്ടാപകൽ വീട്ടിൽ കയറി രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചു. മോഷ്ടാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു. ചെറുതുരുത്തി നെടുമ്പുര പള്ളിക്കരയിൽ ഏകദേശം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മോഷണം നടന്നത്. ബൈക്കിൽ എത്തിയ രണ്ട് അംഗ സംഘമാണ് വീട്ടിൽ കയറി വയോധികയുടെയും യുവതിയുടെയും സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. വീട്ടിലെത്തിയ ഇവർ അഴയിൽ കിടന്നിരുന്ന ടവൽ ഉപയോഗിച്ച്