കൊല്ലം: കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗും (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ
പത്തനംതിട്ട തിരുവല്ലയിൽ മദ്യപൻ ബൈക്കിൽ വന്ന യുവതിയെ ആക്രമിച്ചു. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. പൊലീസ് സ്റ്റേഷനിൽ എത്തി ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിൽ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരുക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ
സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ. വടക്കുംനാഥ ക്ഷേത്രത്തിലും പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലുമാണ് പൂജ നടന്നത്. തൃശൂരിലെ ഭക്തജന കൂട്ടായ്മയാണ് പ്രത്യേക പൂജ നടത്തിയത്. കേരളത്തിൽ മഴ കുറയുകയും ചൂട് അസഹനീയം ആവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വരുണ ഭഗവാനെ പ്രീതി പെടുത്തുവാനാണ് വരുണ ജപം സംഘടിപ്പിക്കുന്നതെന്ന് ഭക്തജന കൂട്ടായ്മ അറിയിച്ചു. പുലർച്ചെ
കണ്ണൂർ പേരൂലിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ ഭർത്താവിന്റെ മാതാപിതാക്കളെ പിതാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ് ആക്രമണം നടത്തിയത്. മകളുടെ ഭർത്താവിൻ്റെ മാതാപിതാക്കളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിലാണ് ആക്രമണം. പവിത്രനെ പൊലീസ്
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍
തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്ത് താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു. എരുമപ്പെട്ടി വെറ്റിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പൂർണ്ണ ആരോഗ്യ മുണ്ടായിരുന്ന പശുവിന് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സൂര്യാഘാതം
ലക്നൗ: ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഭർത്താവ് മനൻ സെയ്ദി നൽകിയ പരാതിയെ തുടർന്നാണ് ഭാര്യ മെഹർ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 5 നാണ് യുവതി അറസ്റ്റിലാവുന്നത്. ഭർത്താവിന്റെ കൈകളും കാലുകളും ബന്ധിച്ചു കൊണ്ടായിരുന്നു യുവതിയുടെ അതിക്രമം. തന്നെ മദ്യപിച്ചെന്ന്
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ചയും ഇടുക്കിയിൽ വെള്ളിയാഴ്ചയും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യല്ലോ അലേർട്ട് തുടരുകയാണ്.
തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ ഹരികുമാറിന്റെയും നടി കനകലതയുടെയും സമസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരം പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30 ഓടെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലും ഹരികുമാറിന്റെ ഭൗതികദേഹം പൊതുദർശനത്തിന് എത്തിക്കും. ഉച്ചയ്ക്ക് 2:30ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. ഇന്നലെ വൈകുന്നേരം ആണ് ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാർ അന്തരിച്ചത്. അർബുദ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനാകുമോ എന്നതില്‍ ആശങ്ക. പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരാനാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും തീരുമാനം. പൊലീസ് സംരക്ഷണത്തോടെ ടെസ്റ്റുകള്‍ നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ഇതുവരെ വഴങ്ങേണ്ടി വന്ന മോട്ടോര്‍ വാഹന വകുപ്പ് ഇനി വിട്ടുവീഴ്ച വേണ്ടെന്ന