Home Articles posted by Editor (Page 557)
Kerala News

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളുടെ നഗ്ന വീഡിയോ പകർത്തി; കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

കായംകുളം: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളുടെ നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കി വീഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തുകയും ഇവ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന്
Kerala News

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. സ്വന്തം വാഹനവുമായി എത്തുന്നവരുടെ ടെസ്റ്റ് നടത്താനാണ് തീരുമാനം. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. സ്വന്തം വാഹനവുമായി എത്തുന്നവരുടെ ടെസ്റ്റ് നടത്താനാണ് തീരുമാനം. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൈവശമുണ്ടായിരിക്കണമെന്നുള്ള നിര്‍ദേശം മാത്രമാണ് വകുപ്പ് നല്‍കിയിട്ടുള്ളത്. ഒരാളെങ്കിലും എത്തിയാല്‍ പൊലീസ് സംരക്ഷണയോടെ ടെസ്റ്റ് നടത്താനാണ് ശ്രമം. ടെസ്റ്റിംഗ്
India News Sports

ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ അവിശ്വസനീയ വിജയവുമായി സൺറൈസേഴ്സ് ഹൈദരാവബാദ്. 

ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ അവിശ്വസനീയ വിജയവുമായി സൺറൈസേഴ്സ് ഹൈദരാവബാദ്. ലക്നൗ മുന്നോട്ടുവച്ച 166 റൺസ് വിജയലക്ഷ്യം വെറും 9.4 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഹൈദരാബാദ് മറികടന്നു. 30 പന്തിൽ 89 റൺസ് നേടിയ ട്രാവിസ് ഹെഡും 28 പന്തിൽ 75 റൺസ് നേടിയ അഭിഷേക് ശർമ്മയും ഹൈദരാബാദിൻ്റെ ജയം വളരെ അനായാസമാക്കി. ഹൈദരാബാദിൻ്റെ ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ നിന്ന്
Kerala News Top News

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. നാല് ലക്ഷത്തി 41,220 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. 82.5% ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
Kerala News

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഇതോടെ പ്രതിഷേധവുമായി യാത്രക്കാരെത്തി. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുൻപ്
Kerala News

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു.

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു. അമേരിക്കയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ ബിഷപ്പ് ഡാലസിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
Kerala News

എറണാകുളം കളമശ്ശേരിയിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

എറണാകുളം കളമശ്ശേരിയിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റെയിൽവേ ലൈനിലെ വൈദ്യുതി തകരാറാണ് കാരണം. ഇടപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനുകൾ റെയിൽവേ ട്രാക്കിലേക്ക് വീണതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഒന്നര മണിക്കൂറിലധികം സമയമെടുത്താണ് പ്രശ്നം പരിഹരിച്ചത്. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, നിലമ്പൂർ- കോട്ടയം പാസഞ്ചർ തുടങ്ങിയ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട്
Kerala News

തിരുവനന്തപുരത്തുനിന്ന് ദമാമിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ.

തിരുവനന്തപുരത്തുനിന്ന് ദമാമിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ. ഇന്ന് രാത്രി 10.10 നു പോകേണ്ട വിമാനമായിരുന്നു. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയത് അറിയുന്നതെന്ന് യാത്രക്കാർ പറയുന്നു. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിനു മുന്നിൽ പ്രതിഷേധിച്ചു.
Kerala News

കോഴിക്കോട്: ചത്ത കോഴിയുമായെത്തിയ വാഹനവും ഇത് വില്‍പന നടത്താനുള്ള കടക്കാരന്റെ ശ്രമവും നാട്ടുകാര്‍ തടഞ്ഞു.

കോഴിക്കോട്: ചത്ത കോഴിയുമായെത്തിയ വാഹനവും ഇത് വില്‍പന നടത്താനുള്ള കടക്കാരന്റെ ശ്രമവും നാട്ടുകാര്‍ തടഞ്ഞു. ബാലുശ്ശേരിയിലാണ് സംഭവം ഉണ്ടായത്. കടയിലേക്ക് ലോഡ് ഇറക്കാനെത്തിയ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ബാലുശ്ശേരി ബ്ലോക്ക് റോഡിന് സമീപത്തെ കോഴിക്കടയില്‍ ചത്ത കോഴികളെ വില്‍പനക്കായി ഇറക്കിയതായി
Kerala News

എസ്.എസ്.എൽ.സി പരീക്ഷാ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം.

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ