കണ്ണൂര്‍: ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തില്ല. ദമാം, അബുദാബി സര്‍വീസുകളാണ് ഇന്ന് സര്‍വീസ് നടത്താത്തത്. 5.15ന് പുറപ്പെടേണ്ട ദമാം, 9.30ന്
വാഷിങ്ടൺ: ചന്ദ്രനിൽ ഇനി പേടകങ്ങളും ഉപഗ്രഹങ്ങളും മാത്രമല്ല, ട്രെയിനുകളുമോടും. ബഹിരാകാശ രംഗത്തെ പരീക്ഷങ്ങൾക്ക് നേതൃത്വം നൽകുന്ന നാസ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫ്‌ളെക്‌സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് (ഫ്‌ളോട്ട്)എന്ന പേരിലാണ് നാസ പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്. ചന്ദ്രനിലേക്കു വിക്ഷേപിക്കുന്ന പേടകങ്ങളിലുള്ള പേലോഡിന് സുഗമമായി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനുള്ള
തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിലിനെയാണ് കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. കമ്പി വടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിടുകയായിരുന്നു
പത്തനംതിട്ട: അമേരിക്കയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഖബറടക്കം ഈ മാസം 21ന് നടക്കും. ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ പൊതുദര്‍ശനത്തിന് വെക്കും. നേരത്തെ കുറ്റപ്പുഴ സഭാ ആസ്ഥാനത്ത് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ സംസ്‌കാര ചടങ്ങുകള്‍
നാദാപുരം: 17 വര്‍ഷമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. ചെക്യാട് സ്വദേശി പാറച്ചാലില്‍ കബീറിനെയാണ്(43) വളയം പൊലീസ് അറസ്റ്റ് ചെയ്തത്. 2002ല്‍ ചെക്യാട് പുളിയാവില്‍ വീട്ടമ്മയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച് സ്വര്‍ണ്ണക്കമ്മല്‍ കവര്‍ന്ന കേസില്‍ കബീറിന് രണ്ടര വര്‍ഷം തടവും പിഴയും നാദാപുരം കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ കബീര്‍ ഒളിവില്‍ പോകുകയായിരുന്നു.
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പൊലീസ്. യദുവിന്റെ ചോദ്യം ചെയ്യല്‍ തുടരുമെന്നും കണ്ടക്ടറെയും സ്‌റ്റേഷന്‍ മാസ്റ്ററെയും ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ യദുവിന്റെ മൊഴികളിലാണ് വൈരുദ്ധ്യമുള്ളത്. ഇത്
ഐപിഎഎല്ലിൽ ചെന്നൈക്കെതിരെ ഗുജറാത്തിന് 35 റൺസ് ജയം. അർധ സെഞ്ച്വറിയുമായി ഡാരിൽ മിച്ചലും (63) മുഈൻ അലിയും (56) ചേർന്ന് ചെന്നൈ സൂപ്പർ കിങ്സിനായി ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ത്തിൽ 196 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റെടുത്ത മോഹിത് ശർമയാണ് ചെന്നൈയുടെ നടുവൊടിച്ചത്. 35 റൺസിന്റെ വിജയം സ്വന്തമാക്കിയ ഗുജറാത്ത് പ്ലേ ഓഫിലേക്കുള്ള വിദൂര
തിരുവനന്തപുരം കഴക്കൂട്ടത്തു വീടിനു തീയിട്ടു പ്രതികാരം. വീട് കയറി അക്രമിച്ചതിന് പൊലിസിൽ പരാതി നൽകിയ ആളിന്റെ വീടിനാണ് തീയിട്ടത്. കൽപന കോളനിയ്ക്ക് സമീപം ഫാത്തിമ പുരത്ത് സ്റ്റാലിന്റെ വീടിനാണ് ഇയാൾ തീയിട്ടത്. പഞ്ചായത്ത് ഉണ്ണി എന്നയാളാണ് അക്രമം നടത്തിയത്. വീട് പൂർണ്ണമായും കത്തിയമർന്നു. വീട്ടിനുള്ളിലെ എല്ലാ വസ്തുക്കളും കത്തി നശിച്ചു. പൊലീസിൽ വിവരമറിയിച്ചതിനും സ്റ്റാലിന്റെ
കർണാടകയിൽ പ്രതിശ്രുധ വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മദികേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തിൽ നിന്നാണ് 32 കാരനായ പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പ്രതിശ്രുധ വധുവിന്റെ അറുത്തുമാറ്റിയ തലയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 32 കാരനായ പ്രകാശും 16 വയസുകാരിയായ മീനയും ഇന്നലെ വിവാഹിതരാകേണ്ടതായിരുന്നു.
ഹിമാചൽ പ്രദേശിൽ വാഹനാപകടത്തിൽ സൈനികന് ദാരുണാന്ത്യം. ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ആദർശ്( 26 ) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു. നാളെ വൈകിട്ടോടെ കണ്ണൂർ എയർപോർട്ട് വഴി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും.