തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി. ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപവും തൈക്കാടും സ്മാര്‍ട്ട് സിറ്റി റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ ഇന്റര്‍കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുക.
ഇന്ന് ലോക മാതൃദിനം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. സ്നേഹത്തിന്റെ അമ്മക്കിളിക്കൂടൊരുക്കി ഇന്ന് ലോകമെങ്ങും മാതൃദിനം ആഘോഷമാകും. അമ്മ, ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടുപോലും നിര്‍വചിക്കാനാവാത്ത രണ്ടക്ഷരമാണ്. അറിയും തോറും ആഴംകൂടുന്ന ഒരൊറ്റ വാക്ക്. അമേരിക്കയിലാണ് മാതൃദിനം ആദ്യം ആഘോഷിച്ചത്. അമ്മ എന്ന അനുഭവത്തെ അമൂല്യമായി അനുഭവിച്ച അന്നാ ജാർവിസാണ്
പത്തനംതിട്ട: യുവാവ് ആൾകൂട്ട മർദ്ദനത്തിനിരയായിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. മർദ്ദനത്തിൽ യുവാവിൻ്റെ നെറ്റിയ്ക്കും വാരിയെല്ലിനും പരിക്കേറ്റിരുന്നു. അക്രമിച്ചവർ പിന്തുടർന്നതിനാൽ വീണ് പരിക്കേറ്റു എന്നാണ് യുവാവ് ആശുപത്രിയിലെ ഡോക്ടറെ അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് പൊലീസ് പ്രതികളെ പിടികൂടാത്തതെന്ന് യുവാവ് പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. ആള്
ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ സ്കോർ. മഴ മൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 157 റൺസ് നേടി. 42 റൺസ് നേടിയ വെങ്കടേഷ് അയ്യരാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. മുംബൈക്കായി പീയുഷ് ചൗളയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോശം തുടക്കമാണ് കൊൽക്കത്തയ്ക്ക്
മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 10 പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. വാഗമണ്ണിലേക്ക് പോയ യുവാക്കളുടെ സംഘം സഞ്ചരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. യുവാക്കളുടെ കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. യുവാക്കളുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി. അപകടത്തിൽ പരുക്കേറ്റ ഏഴുമുട്ടം സ്വദേശി മനാപ്പുറത്ത് കുമാരി (60) ചികിത്സയിലിരിക്കെ മരിച്ചു.
തിരൂരിൽ മകൻ വാടകവീട്ടിൽ ഉപേക്ഷിച്ചു പോയ വൃദ്ധനെ സഹോദരൻ്റെ വീട്ടിലേക്ക് മാറ്റി. മൂവാറ്റുപുഴ ആലിൻ ചുവട്ടിൽ ഉള്ള സഹോദരൻ്റെ വീട്ടിലേക്കാണ് ഷണ്മുഖനെ ഇന്നലെ രാത്രി ബന്ധുക്കൾ കൊണ്ടുപോയത്. പൊലീസ് ഇടപെട്ട് ബന്ധുക്കളെ വിളിച്ചു വരുത്തുകയും തുടർന്ന് നടത്തിയ ചർച്ചയിൽ ഷണ്മുഖനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സഹോദരനും കുടുംബവും അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നഗരസഭാ പോലീസും ഷണ്മുഖനെ
കരമന അഖില്‍ കൊലപാതക കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നാല് പ്രതികളില്‍ ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബാലരാമപുരത്ത് നിന്ന് ഡ്രൈവര്‍ അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഖിലിനെ കൊലപ്പെടുത്താന്‍ എത്തിയ ഇന്നോവ വാഹനം ഓടിച്ചത് അനീഷ് ആയിരുന്നു. അഖില്‍, വിനീത്, സുമേഷ് എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്.
ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളുടെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി. ബഹറിൻ, ഹൈദരാബാദ്, ദമാം, കൊൽക്കത്ത, ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. ഷെഡ്യൂൾ ചെയ്ത സർവീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇക്കാര്യം യാത്രക്കാരെ ഇന്നലെ തന്നെ കമ്പനി അറിയിച്ചു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് ലഹരി – ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നു. ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത് എന്നും വിഡി സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു. വിഡി സതീശൻ്റെ വാർത്താകുറിപ്പ്: ക്രമസമാധാനം പൂർണമായും തകർത്ത് ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സർക്കാരും ആഭ്യന്തര വകുപ്പും
കണ്ണൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തൃച്ചംബരത്തെ നാരായണി (90)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക ക്വാട്ടേഴ്സിൽ ഇവർ തനിച്ചായിരുന്നു താമസം. റിട്ടയേര്‍ഡ് നഴ്സിങ് സൂപ്രണ്ടാണ്. മൂന്ന് ദിവസമായി നാരായണിയെ വീടിന് പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യൻ സൈന്യത്തിൽ