Home Articles posted by Editor (Page 547)
Kerala News

 തിരുവനന്തപുരത്ത് ഓഫിസ് ആരംഭിച്ച് ശ്രീലങ്കൻ എയർലൈൻസ്.

തിരുവനന്തപുരം: കേരളത്തിൽ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഓഫിസ് ആരംഭിച്ച് ശ്രീലങ്കൻ എയർലൈൻസ്. ആവശ്യക്കാർ കൂടിയാൽ തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് സെയിൽസ് ആൻഡ് ഡിസ്ട്രിബൂഷൻ തലവൻ ദിമുത്തു ടെന്നകൂൺ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ നിന്ന്
Kerala News

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ കാണാനാവതെ മസ്ക്കറ്റില്‍ യുവാവ് മരിച്ചു. 

മസ്ക്കറ്റ്: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ കാണാനാവതെ മസ്ക്കറ്റില്‍ യുവാവ് മരിച്ചു. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ
Uncategorized

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: കുളപുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Kerala News

നവവധുവിന് ക്രൂരമർദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം

എറണാകുളം: സ്ത്രീധനത്തിന്‍റെ പേരിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം. കേസെടുക്കാൻ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പരാതി. കോഴിക്കോട് സ്വദേശിയായ രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹം
Kerala News

സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പേർ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ വർഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു. രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്.
Kerala News

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം.

കോഴിക്കോട്: ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് ആംബുലന്‍സ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന(57)യാണ് മരിച്ചത്. മിംസ് ആശുപത്രിക്ക് സമീപം പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. സുലോചനയെ ശസ്ത്രക്രിയയ്ക്കായി മിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിലാരുടേയും പരിക്ക് ഗുരുതരമല്ല.
Kerala News Top News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ടാണ്. ജില്ലയിൽ 64.5 മുതൽ 111.5
India News

മുംബൈയിലെ ഖാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് നിലം പതിച്ച് നാല് മരണം. 59 പേർക്ക് പരുക്കേറ്റു.

മുംബൈയിലെ ഖാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് നിലം പതിച്ച് നാല് മരണം. 59 പേർക്ക് പരുക്കേറ്റു. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സംഘമടക്കം സ്ഥലത്തുണ്ട്. 67 വരെ ഇതുവരെ രക്ഷിച്ചതായി എൻഡിആർഎഫ് അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥലം സന്ദർശിച്ചു.
Kerala News

ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈൽ സൃഷ്ടിച്ച് തട്ടിപ്പ് വ്യാപകം

മലപ്പുറം: ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്നും അതിനാൽ പ്രൊഫൈൽ ലോക് ചെയ്യൂവെന്നും നിർദേശിച്ച് പൊലീസ്. നിരവധി പേരാണ് വ്യാജ പ്രൊഫൈലിൽ നിന്നും തട്ടിപ്പിനിരയായിട്ടുള്ളത്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടലാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം കൊല്ലം കളക്ടറുടെ വ്യാജ വാട്സ്അപ്പ് പ്രൊഫൈൽ ഉപയോ​ഗിച്ചും തട്ടിപ്പ് നടന്നിരുന്നു.  തട്ടിപ്പിന്
Kerala News

കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം

കൊല്ലം:കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ  ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്‍റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ