സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ
വയനാട് പടിഞ്ഞാറത്തറ പതിനാറാംമൈലിൽ കർഷകരുടെ വാഴകൾ വെട്ടി നശിപ്പിച്ച നിലയിൽ. 800 ലധികം വാഴകളാണ് സാമൂഹ്യവിരുദ്ധർ വെട്ടിക്കളഞ്ഞത്. ജോർജ്ജ് ചാക്കാലക്കൽ, ബഷീർ തോട്ടോളി, ബിനു കളപ്പുരയ്ക്കൽ എന്നിവർ ചേർന്നാണ് വാഴ കൃഷി ചെയ്തത്. ഇവരുടെ തോട്ടത്തിലെ എണ്ണൂറോളം വാഴകൾ ഇരുളിന്റെ മറ പറ്റി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുകയാണ്. മൂർച്ചയേറിയ ആയുധം കൊണ്ട് മുറിച്ച നിലയിലാണ് വാഴകളുള്ളത്.
ഇടുക്കി: ഇടുക്കി ഇരട്ടയാറില്‍ പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്. കൊലപാതകം എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പോക്‌സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി.
പ്രശസ്ത നാടക നടൻ എം സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും. 1977ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പുണ്യതീർത്ഥം തേടി എന്ന പ്രൊഫഷണൽ നാടകത്തിലാണ് എം.സി കട്ടപ്പന ആദ്യമായി അഭിനയിച്ചത്. തുടർന്ന്
കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ
കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) അറസ്റ്റിൽ. പാർക്കിലെ വേവ് പൂളിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി. തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഡിമാൻഡ് ചെയ്തു.നേരത്തെയും ഇയാൾ ലൈംഗിക അതിക്രമ ആരോപണം നേരിട്ടിരുന്നു. കാസർകോട് പെരിയയിലെ
കിഫ്ബി പൂട്ടുമെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട്. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുമെന്ന് വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമർശം. ലക്ഷ്യപൂര്‍ത്തീകരണത്തോടെ ഈ സംവിധാനം നിര്‍ത്തലാക്കപ്പെടും. ഭരണ പരിഷ്‌കാര കമ്മിഷന്റെ പ്രവര്‍ത്തി പഠന പരിധിയില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കി. ക്ഷേമ പെന്‍ഷന്‍ നല്‍കാനുള്ള
കോട്ടയം: എരുമേലിയില്‍ പള്ളിയുടെ സമീപത്തെ നേര്‍ച്ചപ്പെട്ടി മോഷ്ടിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഇടുക്കി പാമ്പാടുംപാറ സ്വദേശികളായ വസന്ത്.കെ, അല്‍ത്താഫ് എം.കെ എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കഴിഞ്ഞ ദിവസം രാത്രിയോടു കൂടി എരുമേലി പഴയിടം ഭാഗത്തുള്ള പള്ളിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടിയാണ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എൻ പുരം ഭാഗത്തെ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമർപ്പിക്കുക.പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 18ലധികം കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി
രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങി. ഈ മാസം 22ന് ആരംഭിക്കുന്ന പാകിസ്താനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഒരുക്കത്തിനായാണ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങിയത്. ഇനി ഈ മാസം 15ന് പഞ്ചാബ് കിംഗ്സും 19ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ രാജസ്ഥാൻ്റെ എതിരാളികൾ. ഇത്തവണ ഐപിഎലിൽ അത്ര നല്ല ഫോമിലായിരുന്നില്ല ബട്ട്ലർ. രണ്ട്