കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വര്‍ഷം കഠിന തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും. മാണ്ടാട് മുട്ടില്‍മല കോടാലി രാമന്‍ എന്ന രാമന്‍ (59) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ ആര്‍ സുനില്‍കുമാര്‍
ഇടുക്കി: ഇടുക്കി വാഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ (58) മകൻ വിനീത് (27), സമീപവാസി വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് ഇടുക്കി ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. വിജയകുമാറിന്റെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കൽ നിന്നും അൻപത് ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്.
തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ ശക്തമാകുന്നതിനൊപ്പം ഇന്ന് കള്ളക്കടൽ ഭീഷണിയും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് (15-05-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേരള തീരത്തും,
തിരുവനന്തപുരം: നഗരത്തിലെ മെട്രോ റെയിൽ പദ്ധതിയിൽ ആശയക്കുഴപ്പം. മെട്രോക്ക് പകരം ലൈറ്റ്ട്രാം മെട്രോ പരിഗണിക്കാനുള്ള ശ്രമത്തിനെതിരെ ചേംബർ ഓഫ് കൊമേഴ്സ് രംഗത്തെത്തി. ലൈറ്റ് ട്രാമിൽ സാധ്യതാ പഠനം നടത്തുക മാത്രമാണ് ചെയ്തതെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കെഎംആർഎൽ വിശദീകരിച്ചു. പലതവണ രൂപം മാറിയതാണ് തലസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതി. പരമ്പരാഗത മെട്രോക്ക് പകരം തലസ്ഥാനത്ത്
തിരുവനന്തപുരം: പൊള്ളുന്ന വേനലിൽ ആശ്വാസമായി എത്തിയ മഴ കേരളത്തിൽ ശക്തമാവുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ഇന്ന് നിർണായക യോഗം. ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായുള്ള ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വൈകുന്നേരം മൂന്ന് മണിക്ക് ചർച്ച നടത്തും. പരിഷ്കാരത്തിൽ ഇളവുകൾ ഉണ്ടായില്ലെങ്കിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷേധം തുടർന്നേക്കും. രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്നത്തിലാണ് മന്ത്രി ഇന്ന് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന്
ഇന്നത്തെ ഐപിഎല്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് പരാജയപ്പെട്ടതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുകളുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗവിനെ ഡല്‍ഹി 19 റണ്‍സിനാണ് തകര്‍ത്തത്.
കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. രാഹുല്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ ചുറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടും രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തില്ലെന്ന് യുവതി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പ് സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ആരോപിച്ചു. സഹകരണ സംഘം പ്രസിഡന്റ് കെ സൂപ്പിക്കും ഇതില്‍ പങ്കുണ്ട്. സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സിപിഐഎം ഈ ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്. തട്ടിപ്പിനെ
തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരില്‍ വീട്ടമ്മയെ മരിച്ച നിലയില്‍കണ്ടെത്തി. മാറനല്ലൂര്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30-നായിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.സമീപവാസി ജയയെ തിരക്കിവന്നപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്നത് കാണുന്നത്. വിളിച്ചിട്ട് അനക്കമില്ലാത്തതിനാല്‍ സമീപവാസികളെ വിവരമറിയിച്ചു. ഈ സമയം ഇവരുടെ മകന്‍ ബിജു