പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. കേസ് ഡയറി എസിപി സാജു കെ എബ്രഹാം ഏറ്റെടുത്തു. കേസിന്റെ മുഴുവൻ രേഖകളും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു കഴിഞ്ഞു. കേസിലെ പ്രതി രാഹുൽ രണ്ട് ദിവസം മുൻപ് കോഴിക്കോട് നിന്ന് കടന്നുകളഞ്ഞതായി കണ്ടെത്തി. രാഹുലിന്റെ നീക്കങ്ങളെല്ലാം
സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന പരാതിയിലാണ് നടപടി. കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ജോണിയെ കസ്റ്റഡിയിൽ എടുത്തത്. ക്രൈംബ്രാഞ്ച് സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഇന്നാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
കർണാടക ഹുബ്ബള്ളിയിൽ 20കാരിയെ കുത്തിക്കൊന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് പിടികൂടി. വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. അഞ്ജലിയെന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പ്രതി വിദ്യാർഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ വിദ്യാർഥിനി ഇത് നിരസിച്ചു. ഇതിന് ശേഷം വിദ്യർഥിനിയെ
പത്തതനംതിട്ട മല്ലപ്പള്ളിയിൽ 14 വയസുകാരനെ കാണാതായതായി പരാതി. മഞ്ഞത്താന സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ മുതലാണ് വിദ്യാർത്ഥിയെയാണ് കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ച് വർഷം കഴിഞ്ഞ് കാണാമെന്നും കുറപ്പെഴുതിവെച്ച ശേഷമാണ് വിദ്യാർത്ഥിയെ കാണാതായത്. രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നാലെ
പുലർച്ചെ അഞ്ച് മണിക്കാണ് ദുബായിലെത്തിയത്. നേരത്തെ 19ന് ദുബായിൽ എത്തുമെന്നായിരുന്നു അറിയിച്ചത്. മുഖ്യമന്ത്രി ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍
ഗുണ്ടകളുടെ നിയന്ത്രണത്തിലാണ് നാട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസ് നോക്കുകുത്തിയായി നിൽക്കുന്നു. ഗുണ്ടകൾക്കും ലഹരി മാഫിയക്കും പൊലീസ് സംരക്ഷണം നൽകുന്നു. പൊലീസിന് നടപടിയെടുക്കാൻ കഴിയുന്നില്ല എന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. പാർട്ടി നേതാക്കൾക്ക് വേണ്ടി പൊലീസിനെ വീതം വെച്ച്
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബഹുഭാര്യത്വം ചൂണ്ടി കാണിച്ചാണ് പരാതി. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. വിവാഹ രജിസ്ട്രേഷൻ
മിൽമ തിരുവനന്തപുരം മേഖലയിലെ തൊഴിലാളി സമരം ഒത്തുതീർപ്പായതിന് പിന്നാലെ സമരക്കാരുടെ ആവശ്യങ്ങൾ ഇന്ന് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. മിൽമ തിരുവനന്തപുരം മേഖല ചെയർപേഴ്സനുമായുള്ള മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് സിഐടിയു ഐ എൻ ടി യു സി സംഘടനകളിലെ തൊഴിലാളികൾ ഇന്നലെ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചതിന് പിന്നാലെ അർധരാത്രിയോടെ തൊഴിലാളികൾ ജോലിയിൽ പ്രവേശിച്ചു.
കൊല്ലം: കൊല്ലത്ത് യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ പാൽകുളങ്ങര തെങ്ങയം റയിൽവേ ഗേറ്റിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് മരണം എന്നാണ് നിഗമനം. മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുഖവും ശരീര ഭാഗങ്ങളും വികൃതമായ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുപതിനും
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ആര്യാ ശിവജി (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിൽ ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ