Home Articles posted by Editor (Page 538)
Kerala News Top News

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവധ ജില്ലകളിൽ നാളെ മുതൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ നാളെയും മറ്റന്നാളും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർകോട് ഒഴുക്കുള്ള 12 ജില്ലകളിൽ അടുത്ത
Kerala News

എളമക്കരയിലെ ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. 

എളമക്കരയിലെ ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ. കൊക്കയ്ൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്.  മാസങ്ങളായി ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവരികയായിരന്നു മോഡലായ യുവതി അടങ്ങുന്ന സംഘം. മോഡലിംഗ് രംഗത്ത് രണ്ടു വർഷമായി പ്രവർത്തിക്കുന്ന
Kerala News

മലപ്പുറം: കോട്ടക്കലില്‍  യുവാവിനെ മർദ്ദിച്ച്‌ റോഡിൽ ഉപേക്ഷിച്ച നിലയില്‍.

മലപ്പുറം: കോട്ടക്കലില്‍  യുവാവിനെ മർദ്ദിച്ച്‌ റോഡിൽ ഉപേക്ഷിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. കോട്ടക്കൽ സ്വദേശി ഫഹദിനാണ് മർദ്ദനമേറ്റത്. ഷഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കോട്ടക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala News

വയനാട് സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം.

വയനാട് സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാർ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. കോടതിയിൽ കയറി മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം
Kerala News

കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ മാതാവ്.

കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ മാതാവ്. കുഞ്ഞിന്റെ നാവിന് ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും ആറാം വിരൽ നീക്കുന്നതിന് പകരം കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്കെതിരെ കൂടുതൽ നടപടി വേണമെന്നും മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു കുട്ടിയ്ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും മാതാവ് പറഞ്ഞു. ആശുപത്രി സൂപ്രണ്ട്
Kerala News

തൃശൂർ കൊരട്ടിയിൽ വീട് കയറി ആക്രമണം. യുവാവ് കസ്റ്റഡിയിൽ

തൃശൂർ കൊരട്ടിയിൽ വീട് കയറി ആക്രമണം. യുവാവ് കസ്റ്റഡിയിൽ. മഹിളാ അസോസിയേഷൻ നേതാവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൊരട്ടി ഗ്രാമ പഞ്ചായത്ത് അംഗവും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ജയരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. സിന്ധുവിനും മകന്റെ കുഞ്ഞിന് നേരെയും അക്രമി വെട്ടുകത്തി ഉയർത്തി ഭീഷണിപ്പെടുത്തി. കാറും വീടിന്റെ ജനൽ ചില്ലകളും തകർത്തു. അക്രമിക്കെതിരെ
Kerala News

കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ ജീവനക്കാരുടെ വലിയ കുറവെന്ന് റിപ്പോർട്ട്

കൊച്ചി: കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ ജീവനക്കാരുടെ വലിയ കുറവെന്ന് റിപ്പോർട്ട്. ജീവനക്കാരുടെ കുറവ് മൂലം പല ഔട്ട് ലെറ്റുകളിലും കൗണ്ടറുകളുടെ എണ്ണം കുറച്ചു. സെൻട്രൽ സോണിൽ ചില ഔട്ട്‌ലെറ്റുകൾ ജീവനക്കാരില്ലാതെ അടച്ചിടേണ്ട അവസ്ഥയിലാണ്. കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുന്നതുമൂലം ഔട്ട് ലെറ്റുകൾക്കു മുന്നിൽ ജനം തിങ്ങിനിൽക്കുന്ന സ്ഥിതിയുണ്ട്. ചിലയിടങ്ങളിൽ സമയത്തിന്
Kerala News

എറണാകുളം: ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

എറണാകുളം: ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഫണ്ട് പിരിവ് ആരംഭിക്കും. പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യവും മരണ കാരണവും കണ്ടെത്താനായി ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങിയത്.
Kerala News

എംഎസ്എഫിനുള്ളിൽ അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എതിർപ്പ്

മലപ്പുറം: രണ്ട് വ‍ർഷം കൂടുമ്പോൾ കൂടുമ്പോൾ പുതുക്കേണ്ട അം​ഗത്വം പുതുക്കൽ നടക്കാതായതോടെ മുസ്ലിം ലീ​ഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിനുള്ളിൽ മുറുമുറുപ്പ്. ആറ് വർഷമായിട്ടും അം​ഗത്വം പുതുക്കാനുള്ള നടപടിയുണ്ടാകാത്തതിലാണ് സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ എതിർപ്പ് തുടങ്ങിയിരിക്കുന്നത്. രണ്ട് വർഷം കൂടുമ്പോള്‍ അം​ഗത്വം പുതുക്കണമെന്നാണ് സംഘടനയുടെ ഭരണഘടന വ്യക്തമാക്കുന്നത്. നിലവിലെ
India News Sports

ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഗൗതം ഗംഭീറിനെ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്.

ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഗൗതം ഗംഭീറിനെ ബിസിസിഐ സമീപിച്ചതായി റിപ്പോർട്ട്. ബിസിസിഐയുടെ പ്രഥമപരിഗണന ഗൗതം ഗംഭീറിനാണ്. രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീറിനെ ബിസിസിഐ പരി​ഗണിക്കുന്നത്. ഐ.പി.എല്ലിന് ശേഷമാകും അന്തിമ തീരുമാനം. നിലവിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ ടീമിനൊപ്പമാണ് ഗംഭീർ. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉപദേശകനായി പ്രവർത്തിച്ചുവരികയാണ് ഗംഭീർ.