കൊച്ചി അവയവ കടത്ത് കേസ് പ്രതി സാബിത്ത് നാസറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. അങ്കമാലി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിൽ പ്രതിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ സാബിത്തിന്
സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കും ഈ വർഷത്തെ ട്രോളിംഗ് നിരോധനം. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, തുടങ്ങിയവരുമായി മന്ത്രി സജി ചെറിയാന്റെ
പത്തനംതിട്ട: ഡിടിപിസി കെട്ടിടത്തില്‍ നിന്നും കുടുംബശ്രീ സംരംഭകരെ ഇറക്കി വിട്ടതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. പാര്‍ട്ടി പത്രം വരുത്താത്തത് കാരണം ഇറക്കിവിടുകയായിരുന്നുവെന്നാണ് വനിതാ സംരഭകര്‍ ആരോപിക്കുന്നത്. നിലവിലുള്ള സംരംഭകരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയെന്നും ഇവര്‍ പറയുന്നു. അതേസമയം നിയമപരമായി ടെന്‍ഡര്‍ വിളിച്ച് മറ്റ് ആളുകള്‍ക്ക് കരാര്‍
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. മയക്കുവെടി വെച്ച ശേഷമാണ് ആര്‍ആര്‍ടി സംഘം പ്രദേശത്ത് ഭീതി പടര്‍ത്തിയ പുലിയെ കൂട്ടിലാക്കിയത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. മയക്കുവെടി വെച്ച് നിരീക്ഷണത്തിന് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘം പുലിയുടെ സമീപത്തെത്തിയത്. തുടര്‍ന്ന് സാഹസികമായി ഇതിനെ
തിരുവനന്തപുരം കാട്ടാക്കട പുതിയ വിളയിലെ വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിന് പിന്നില്‍ ഭര്‍ത്താവ് രഞ്ജിതാണെന്ന് പൊലീസ് നിഗമനം. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശിനിയായ മായാ മുരളിയെ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന കാട്ടാക്കടയിലെ മുതിയ വിളയിലെ വീടിന്റെ സമീപത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. 2022 ജനുവരി 14നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി
കൊച്ചി: പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് അന്വേഷണം തുടങ്ങും. വ്യവസായ മേഖലയിൽ നിന്ന് ഏതെങ്കിലും കമ്പനി രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്ന് അറിയാൻ സിസി ടിവി ക്യാമറകൾ പരിശോധിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. പുഴയിലെ ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ കുഫോസ്
കൊച്ചി: കേരളത്തില്‍ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. നടത്തിപ്പ്- സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. മേയ് 25, ജൂണ്‍ ഒന്ന്
പാലക്കാട്: ക്വാറിയിലെ വെള്ളത്തില്‍ വീണ് രണ്ട് മരണം. ചെഞ്ചുരുളിയിലാണ് സംഭവം. സഹോദരങ്ങളുടെ മക്കളാണ് ക്വാറിയില്‍ വെള്ളത്തില്‍ വീണ് മരിച്ചത്. മേഘജ് (18), അഭയ് (21) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്നതിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) അറിയിപ്പ്. തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്