Home Articles posted by Editor (Page 527)
Kerala News

സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും. സമ്പൂർ‌ണ ബജറ്റ് പാസാക്കുകയാണ് ലക്ഷ്യം

സംസ്ഥാന മന്ത്രി സഭാ യോഗം ഇന്ന് ചേരും. സമ്പൂർ‌ണ ബജറ്റ് പാസാക്കുകയാണ് ലക്ഷ്യം. നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോഗം തീരുമാനമെടുക്കും. നിയമസഭാ സമ്മേളനം വിളിച്ചുചേർ‌ക്കാൻ ​ഗവർണർക്ക് ശുപാർശ ചെയ്യും. വാർഡ് വിഭജനത്തിന് ഓർഡിനൻസിന് പകരം ‍ബില്ല് കൊണ്ടുവരാൻ സർക്കാരിന്റെ പ​രി​ഗണനയിൽ
Kerala News Top News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യയതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യയതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മധ്യ കേരളത്തിലും
Kerala News

കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി

കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. പക്ഷിപ്പനി
Kerala News

മാവേലിക്കര: ചാരുംമൂട് വീടിനുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മാവേലിക്കര: ചാരുംമൂട് വീടിനുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി (23) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരിച്ചു. ബിരുദാനന്തരബിരുദം നേടിയ ശേഷം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്തു വരികയായിരുന്നു രശ്മിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണത്തെ സംബന്ധിച്ച്
Kerala News

കനത്ത മഴയെത്തുടർന്ന് ലക്ഷദ്വീപ് അഗത്തിയിലേക്ക് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി

കൊച്ചി: കനത്ത മഴയെത്തുടർന്ന് ലക്ഷദ്വീപ് അഗത്തിയിലേക്ക് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി. അലൈൻസ് എയറിൻ്റെയും ഇൻഡിഗോയുടേയും സർവീസുകളാണ് റദ്ദാക്കിയത്. അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയ പ്രത്യേക സർവീസും റദ്ദാക്കി.  അതേസമയം, കേരളത്തിൽ കനത്ത മഴ തുടരുകയാണ്. വേനൽ മഴയിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്തനാശനഷ്ടമുണ്ടായി.
Kerala News

പാളയം എല്‍എംഎസ് പള്ളിയിലെ സംഘര്‍ഷം; വിശ്വാസികളെ പൊലീസ് വിരട്ടിയോടിച്ചു,

തിരുവനന്തപുരം: സിഎസ്ഐ സഭ ദക്ഷിണകേരള ഇടവകയുടെ ഭരണത്തെചൊല്ലിയുള്ള തർക്കത്തില്‍ തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളി കോംപൗ‍ഡിലുണ്ടായ സംഘര്‍ഷത്തില്‍ പ്രശ്നപരിഹാരത്തിനായി ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍. പാളയം എൽഎംഎസ് പള്ളിക്ക് മുന്നിൽ ചേരിതിരിഞ്ഞ് പ്രതിഷേധിച്ച ഇരുവിഭാഗം വിശ്വാസികളുടെ പ്രതിനിധികളുമായി സബ് കളക്ടര്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് എല്‍എംഎസ് കോംപൗഡിന്‍റെ ഭരണം
Kerala News

കോഴിക്കോട് നാദാപുരത്ത് വിദ്യാര്‍ത്ഥികളുടെ സാഹസിക യാത്ര

കോഴിക്കോട് നാദാപുരത്ത് വിദ്യാര്‍ത്ഥികളുടെ സാഹസിക യാത്ര. കാറിന്റെ പിന്‍ ഡോറുകളിലിരുന്ന് പാട്ടുപാടിയാണ് വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ ചീറിപ്പാഞ്ഞത്. കാറിന്റെ പിന്നില്‍ വന്നിരുന്ന വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. കല്ലാച്ചി വളയം റോഡിലൂടെയായിരുന്നു വിദ്യാര്‍ത്ഥികളുടെ അപകടകരമായ യാത്ര. വളരെ
Kerala News

കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യും. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യും. മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട്. അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ പ്രളയസാധ്യതാ
Kerala News

കായംകുളത്ത് 4 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.

ആലപ്പുഴ: കായംകുളത്ത് 4 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ മൂന്ന് പേരിൽ ഒരാളെയാണ് ആലപ്പുഴ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 100 ഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റു രണ്ടുപ്രതികൾ ഒളിവിലാണ്. സർക്കിൾ ഇൻസ്‌പെക്ടർ മഹേഷിൻ്റെ നേതൃത്വത്തിൽ
Kerala News

വടകരയിൽ അടച്ചിട്ട ഹോട്ടലിൽ തൊഴിലാളിയെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കോഴിക്കോട് : വടകരയിൽ അടച്ചിട്ട ഹോട്ടലിൽ തൊഴിലാളിയെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാൻഡിന് സമീപം കാവേരി ഹോട്ടലിനുള്ളിലാണ് മുൻ ജീവനക്കാരൻ കുട്ടോത്ത് സ്വദേശി രാജൻ (56) നെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കടയ്ക്കുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നി രക്ഷ സേനയെ വിവരം അറിയിച്ചു.രാജനെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.