തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുകൊണ്ടുള്ള മാറ്റമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇപ്പോൾ നടത്തിയിരിക്കുന്നത്. അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നതിനാലാണ് തലസ്ഥാന ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാൻ കാരണം. നേരത്തെ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽവെച്ച് യുവാവിന് ക്രൂരമായി മർദനമേറ്റു. വിളപ്പിൽശാല സ്വദേശി അനന്ദുവിനാണ് മർദനമേറ്റത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണമാരംഭിച്ചു. ഉച്ചയോടെ ആയിരുന്നു ആക്രമണം. യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ നിന്ന് പിണങ്ങി മാറി നിൽക്കുകയാണെന്ന് പൊലീസ് പറയുന്നു. മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയും അവിടെ നിന്ന് തന്നെ ആഹാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രി കച്ചവടത്തിന്റെ പേരിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സന്ദീപ് സതി സുധയാണ് അറസ്റ്റിലായത്. ഓപ്പറേഷൻ പാം ട്രീ എന്ന പേരിൽ ഇന്നലെയായിരുന്നു ജിഎസ്ടി വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന. പരിശോധനയിൽ 1170 കോടി രൂപയുടെ വ്യാജ ഇടപാടാണ് ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ ബിജെപിയുടെ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് ഇന്ന്. രാവിലെ 11 മണിക്കാണ് മാര്‍ച്ച്. മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ശക്തമായ മഴയില്‍ നഗരത്തിലെ വെള്ളക്കെട്ടും പകര്‍ച്ചവ്യാധിയും രൂക്ഷമായിട്ടും മേയര്‍ നടപടി സ്വീകരിച്ചില്ലെന്നും, കോര്‍പ്പറേഷന്‍ ഭരണം തകര്‍ന്നെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ കോര്‍പ്പറേഷന്‍
അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അവയവക്കടത്തിന്റെ മറവിൽ ലൈംഗിക പീഡനവും നടന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.വൃക്ക കച്ചവടം നടത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. പണം നൽകാമെന്ന് പറഞ്ഞ് വിളിപ്പിച്ചായിരുന്നു പീഡിപ്പിച്ചത്. ഇടനിലക്കാരനെതിരെ യുവതി ഫേസ്ബുക്കിലിട്ട പരാതിയും നിർബന്ധപൂർവ്വം പിൻവലിപ്പിക്കപ്പെട്ടു. ഇതിനിടെ പ്രധാനപ്രതി
നിര്‍ണായകമായ ഐപിഎല്‍ രണ്ടാം ക്വളിഫയറില്‍ അടിപതറിയ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കാണാതെ മടങ്ങി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കം ആരാധാകര്‍ പ്രതീക്ഷ വെച്ച താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. യശ്വസി ജയ്‌സ്വാളും സഞ്ജുവും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ മടങ്ങിയതിന് പിന്നാലെ എത്തിയ ധ്രുവ് ജുറല്‍ 29 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും പാഴായി. പുറത്താകാതെ 35
നടി മീര വാസുദേവും ക്യാമറാമാന്‍ വിപിന്‍ പുതിയങ്കവും വിവാഹിതരായി. കോയമ്പത്തൂരില്‍ വച്ചുനടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ മീര തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ വിപിന്‍ പുതിയങ്കം സിനിമ, ടെലിവിഷന്‍ രംഗത്ത് തന്നെയാണ് ക്യാമറാമാനായി പ്രവര്‍ത്തിക്കുന്നത്. മീര പ്രധാന വേഷത്തിലെത്തിയ സീരിയലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് വിപിന്‍.
മദ്യനയത്തിലെ ബാര്‍ കോഴ വിവാദത്തില്‍ ശബ്ദസന്ദേശം പുറത്തുവന്നത് ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. മന്ത്രി എം ബി രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ച് എ.ഡിജി.പിക്ക് കൈമാറി. പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണ രീതി ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും. മദ്യനയ ഇളവില്‍ കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ
പത്തനംതിട്ട കോന്നി പയ്യനാമണ്ണില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അരുവാപ്പുലം സ്വദേശി ആശിഷ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശിഷിന്റെ ഭാര്യ ആര്യ കൃഷ്ണയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ആര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും
കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളത്ത് കെഎസ്ആർടിസി ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു. കോട്ടയം ബാറിലെ അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ ഫർഹാന ലത്തീഫാണ് മരിച്ചത്. 24 വയസായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട്