വിളപ്പിൽശാല: തിരുവനന്തപുരം വിളപ്പിൽശാലയിൽ മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം. നൂലിയോട് സ്വദേശി മനോജാണ് അമ്മ രംഭയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് മനോജ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. സ്ഥിരമായി മനോജ് അമ്മയെ ശല്യപ്പെടുത്തി
തൃശൂര്‍: ദിനംപ്രതി ആയിരക്കണക്കിനു രോഗികള്‍ ആശ്രയിക്കുന്ന ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യമായി നല്‍കുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നതായി പരാതി. ഒപിയില്‍ നിന്ന് ഡോക്ടര്‍ കുറിച്ചുനല്‍കുന്ന മരുന്നുകളില്‍ പകുതിപോലും രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ആരോപണം. സര്‍ക്കാര്‍ സൗജന്യമായി 300ല്‍ പരം മരുന്നുകള്‍ നല്‍കുമെന്ന്
ബാർ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നാളെ മുതൽ ആരംഭിക്കും. അന്വേഷണസഘം അനിമോന്റെയടക്കം മൊഴി രേഖപ്പെടുത്തും. കേസെടുത്തുള്ള അന്വേഷണം ആയിരിക്കില്ല. പ്രാഥമിക അന്വേഷണത്തിൽ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും പണം ആര്‍ക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും. ശബ്ദസന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും ക്രൈംബ്രാഞ്ച്
ചാലക്കുടി: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാൽ കെ.പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം ആവശ്യപ്പെട്ടു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാനും ഡോണയുടെ കുടുംബം നീക്കം തുടങ്ങി. ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാല്‍ കടന്നു കളഞ്ഞതെന്നും ഇയാൾ ദില്ലിയിൽ
കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പത്തിലധികം പേർക്ക് പരുക്ക്. കൊടുവള്ളി മദ്രസ ബസാർ വളവിൽ ഇന്ന് രാവിലെ 7.15 നായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്ലീപ്പർ ബെർത്തിന്റെയും കെട്ടിടത്തിന്റെ സ്ലാബിന്റെയും ഇടയിൽ കുടുങ്ങിയ യാത്രക്കാരനെ ഫയർഫോഴ്‌സ്
പാലക്കാട് അട്ടപ്പാടിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചു. ഓട്ടോറിക്ഷയിലേക്ക് മരം വീണ് പരിക്കേറ്റ ഒമ്മല സ്വദേശി ഫൈസൽ (25) ആണ് മരിച്ചത്. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല. ഇന്ന് ഉച്ചക്കാണ് ശക്തമായ കാറ്റിനെ തുടർന്ന് ഗൂളിക്കടവിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ് ഇന്ന് ബംഗ്ളാദേശിൽ തീരം തൊടും. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട്
ഡൽഹി: ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 5 കുട്ടികളെ രക്ഷപെടുത്തി.
ഭോപ്പാൽ: ശബ്ദം മാറ്റുന്ന ആപ്പ് ഉപയോഗിച്ച് അധ്യാപികയെന്ന വ്യാജേന വിളിച്ചുവരുത്തി വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബ്രജേഷ് പ്രജാപതിയെന്ന യുവാവാണ് പിടിയിലായത്. സ്‌കോളർഷിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന് പറഞ്ഞാണ് ഇയാൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടികളെ ക്ഷണിക്കുക. ഈ വർഷം ജനുവരി മുതൽ മെയ് വരെ ഏഴ് ആദിവാസി പെൺകുട്ടികളെ ബലാത്സംഗം ചെയ്തതായി പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം