പറവൂർ പുത്തൻവേലിക്കര ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവതിയും പെണ്‍കുട്ടിയും മുങ്ങിമരിച്ചു. കൊടകര വെമ്പനാട്ട് വിനോദ് – ബിൽജ ദമ്പതികളുടെ മകൾ ജ്വാലലക്ഷ്മി (13), പുത്തൻവേലിക്കര കുറ്റിക്കാട്ട് പറമ്പിൽ രാഹുലൻ – റീജ ദമ്പതികളുടെ മകൾ മേഘ (23) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. സഹോദരങ്ങളുടെ
ദമാമിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക് ഷൈഖ് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കുടുംബാംഗങ്ങൾ ചികിത്സയിൽ. അടുക്കളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപ്പിടിക്കുകയായിരുന്നു. പുകയും ഇരുട്ടും മൂലം പുറത്തിറങ്ങാനാകാതെ കുടുംബം മുറിക്കകത്ത് തന്നെ കുടുങ്ങുകയായിരുന്നു. അഗ്നിശമനസേനയെത്തി തീ
കൊച്ചി : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നും റിയാദിലേക്ക് ഇന്ന് രാത്രി 8.25 ന് പുറപെടേണ്ടിയിരുന്ന വിമാനവും രാത്രി 11 മണിക്ക് മസ്ക്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനവുമാണ് റദ്ദാക്കിയത്. കാബിൻ ക്രൂവിൻ്റെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചു.
ഇടുക്കി: കോൺഗ്രസ് ഭരണത്തിലുള്ള ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വന്‍ തട്ടിപ്പ്. കുമളി ബ്രാഞ്ച് മാനേജർ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയെടുത്തു. ഭരണ സമിതിയുടെ പരാതിയിൽ മാനേജരായിരുന്ന ചക്കുപള്ളം സ്വദേശി വൈശഖ് മോഹനെതിരെ കുമളി പൊലീസ് കേസെടുത്തു. നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടുക്കി ജില്ല ഡീലേഴ്സ് സഹകരണ സൊസൈറ്റിക്ക് കുമളി,
കൊച്ചി : എറണാകുളം പുത്തൻവേലിക്കരയി ൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേരെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. പുത്തൻവേലിക്കരയ്ക്ക് സമീപത്ത് തന്നെ താമസിക്കുന്ന പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരാണ് മൂന്ന് പേ രെ രക്ഷപ്പെടുത്തിയത്. ഇവരിൽ രണ്ട് പേരുടെ
കുണ്ടന്നൂരിലെ മത്സ്യക്കുരുതി. കൂടുതൽ മീനുകൾ വീണ്ടും ചത്തു പൊങ്ങി. കാരണം കണ്ടെത്താനുള്ള കുഫോസ് പരിശോധന ഫലം നാളെ. അരക്കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്. കർഷകരുടെയും കുഫോസ് അധികൃതരുടെയും യോഗം വിളിച്ച് മരട് നഗരസഭ ശനിയാഴ്ച വൈകീട്ടോടെയാണ് കുണ്ടന്നൂർ കായലിൽ മീനുകൾ ചത്തുപൊങ്ങിയത്. ശ്വാസംകിട്ടാതെ ജലോപരിതലത്തിലെത്തി പിടഞ്ഞാണ് മീനുകൾ ചത്തത്. കഴിഞ്ഞദിവസം ചിത്രപ്പുഴയിൽ
കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ചെങ്ങളം സ്വദേശി രഞ്ജിത്താണ് മരിച്ചത്. പ്രതി വണ്ടിപ്പെരിയാർ സ്വദേശി അജീഷ് ഒളിവിലാണ്. അജീഷിന്റെ ബന്ധുവാണ് കൊല്ലപ്പെട്ട രഞ്ജിത്. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് സംഭവം നടന്നത്. ഭാര്യയുടെ ആൺ സുഹൃത്തെന്ന് സംശയിച്ചാണ് ബന്ധുവായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് റിജോക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ
കൊച്ചി: ഓൺലൈൻ ചാനൽ വഴി പെൺകുട്ടിയെ അപകീർത്തിപെടുത്തിയ കേസിൽ പ്രതി പിടിയിൽ. ഓൺലൈൻ ചാനൽ നടത്തിപ്പുകാരനായ മലപ്പുറം അമരമ്പലം സൗത്ത് മാമ്പൊയിൽ ഭാഗത്ത് വേണാനിക്കോട് വീട്ടിൽ ബൈജുവനെയാണ് (45) എറണാകുളം ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രൻറെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു ഓൺലൈൻ ചാനലിൽ ജോലി ചെയ്തു വരുന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും റീമൽ ചുഴലിക്കാറ്റ് കരതൊടുക. ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കേരളത്തിന് റീമൽ
മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന എക്‌സൈസ് മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു. ബാറുടമകളുമായി ചർച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ബാറുടമകൾ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത ബാറുടമകൾ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ